കൊച്ചി:എറണാകുളം: എറണാകുളം ജില്ലയിലെ ട്വന്‍റി-20യുടെ സാന്നിധ്യം യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന പ്രസ്താവനയുമായി ഹൈബി ഈഡൻ.യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഹൈബിയുടെ പ്രതികരണം. എണറാകുളം ജില്ലയില്‍ ഏഴ് സീറ്റ് നേടുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, കോതമംഗലം, കളമശേരി എന്നിവയിലാണ് ഉറപ്പ്. പെരുമ്പാവൂരും കുന്നത്തുനാട്ടിലും ജയിക്കുമെന്നും പറയുന്നു. കുന്നത്തുനാട്ടിലെ ട്വന്റി 20യുടെ സാന്നിധ്യമാണ് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത്. കൂടാതെ മൂവാറ്റുപുഴയിലും അങ്കമാലിയിലും പ്രതീക്ഷ വയ്ക്കുന്നു ഇടതുപക്ഷം.എന്നാൽ എറണാകുളത്ത് പിടി തോമസും ,വി ഡി സതീശനും അനുപ് ജേക്കബും ഇത്തവണ പാരായജയം നേരിടുമെന്നും സൂചനയുണ്ട് .
കുന്നത്തുനാട്ടില്‍ ട്വന്റി 20 വളരെ പ്രതീക്ഷയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകളാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഇതിന് പുറമെ ഏഴ് മണ്ഡലങ്ങളിലും അവര്‍ ജനപിന്തുണ അറിയാന്‍ മല്‍സരിച്ചു. അവര്‍ക്ക് പിന്തുണയേറുമ്പോള്‍ എരിയുന്നത് കോണ്‍ഗ്രസാണ്. കുന്നത്തുനാടിന് പുറമെ, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിന്‍ എന്നീ മണ്ഡലങ്ങളിലും മാറ്റ് നോക്കി ട്വന്റി 20.
എറണാകുളം ജില്ലയിലെ പലയിടത്തും ശക്തമായ മല്‍സരമാണ് നടന്നത്. എട്ടിടത്ത് മല്‍സരിക്കുന്ന ട്വന്റി20 5000 വോട്ടുകള്‍ വച്ച് പിടിച്ചാലും നഷ്ടം കോണ്‍ഗ്രസിനാണ്. വിജയിക്കുന്നവര്‍ വലിയ ഭൂരിപക്ഷം നേടില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ട്വന്റി 20യുടെ സാന്നിധ്യം തിരിച്ചടിയാകുമോ എന്നാണ് നേതാക്കളുടെ ആശങ്ക.
കുന്നത്തുനാട്ടില്‍ മാത്രമാണ് ട്വന്റി 20 പ്രതീക്ഷയോടെ മല്‍സരിച്ചത്. മറ്റു ഏഴ് മണ്ഡലങ്ങളില്‍ കൂടി അവര്‍ മല്‍സരിച്ചു. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഹൈബി ഈഡന്‍ പറയുന്നത്. ട്വന്റി 20 പിടിക്കുന്ന 10ല്‍ എട്ട് വോട്ടുകളും കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകളാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് എംപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കോണ്‍ഗ്രസുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെയും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയാണ് ഹൈബി ഈഡന്‍ സൂചിപ്പിച്ചത്. കോണ്‍ഗ്രസ് തളരുമ്പോള്‍ വളരുന്നത് അരാഷ്ട്രീയ സംഘങ്ങളും പ്രസ്ഥാനങ്ങളുമാണ്. മാത്രമല്ല, ബിജെപിയുടെ വളര്‍ച്ചയും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഇതില്ലാതിരിക്കാന്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട് എന്നും ഹൈബി പറയുന്നു.
14 സീറ്റുകളില്‍ 11ഉം ഇത്തവണ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എറണാകുളം ഡിസിസി മേല്‍ഘടകത്തിന് നല്‍കിയ വോട്ടു കണക്കുകള്‍ അങ്ങനെയാണ്. 2016 പോലെ അല്ല, സാഹചര്യങ്ങള്‍ മാറി. സ്വരാജ് ഇത്തവണ വീഴുമെന്നും കെ ബാബു വാഴുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അന്ന് നഷ്ടമായ വോട്ടുകള്‍ തിരിച്ചെത്തിയെന്ന പ്രതീക്ഷയാണ് തൃപ്പൂണിത്തുറയില്‍.ഈ വേളയിലും കോണ്‍ഗ്രസിന് ആശങ്കയില്ലാതില്ല. 11 സീറ്റുകള്‍ കിട്ടുമെന്നാണ് വാദമെങ്കിലും അവിടെയും ഇവിടെയുമായി ചില സംശയങ്ങളും ആശങ്കകളും ബാക്കിയാണ്. ഈ ആശങ്ക തന്നെയാണ് ഹൈബി ഈഡന്‍ എംപിയും പ്രകടിപ്പിച്ചത്. ട്വന്റി 20യുടെ സാന്നിധ്യമാണ് അദ്ദേഹം എടുത്തുപറയുന്നത്. അവര്‍ നമ്മുടെ വോട്ടുകള്‍ പിടിക്കുമെന്ന് എംപി പറയുന്നു.
തലസ്ഥാന ജില്ലയില്‍ നില മെച്ചപ്പെടുത്തുമെന്ന് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ ജയിക്കാനാകുമെന്ന് ഡിസിസി വിലയിരുത്തുന്നു. ബൂത്ത് തല കണക്കെടുപ്പുകള്‍ക്ക് ശേഷമാണ് ഈ വിലയിരുത്തല്‍. ജില്ലയിലെ പകുതി സീറ്റുകളില്‍ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്. എന്നാല്‍ സ്റ്റാര്‍ മണ്ഡലങ്ങള്‍ കൈവിടുമോ എന്ന ആശങ്കയുണ്ട്. ചിലയിടങ്ങളില്‍ സിപിഎമ്മിന്റെ പ്രചാരണത്തിന് ഒപ്പമെത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചില്ല എന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു…
തിരുവനന്തപുരം ജില്ലയിലെ ഏഴ് സീറ്റുകളില്‍ വിജയിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. മൂന്ന് മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചുവെന്ന ആത്മവിശ്വാസവും. ജില്ലയില്‍ ബിജെപിക്ക് സീറ്റുകള്‍ കിട്ടില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.ബിജെപിക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ബിജെപി ജയിക്കില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. മാത്രമല്ല, തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു മല്‍സരം എന്നും ഡിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ മുരളീധരന്‍ മല്‍സരിച്ച നേമം മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചു. ഇഞ്ചോടിഞ്ച് മല്‍സരമാണ് ഇവിടെ നടന്നത്. വിജയം ഉറപ്പിക്കാനാകില്ല. കൂടാതെ കഴക്കൂട്ടം, നെടുമങ്ങാട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചുവെന്നും ഡിസിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ജില്ലയിലെ ജയപരാജയ സാധ്യതാ പഠന റിപ്പോര്‍ട്ട് ഡിസിസി നേതൃത്വം കെപിസിസിക്ക് കൈമാറി. സിറ്റിങ് സീറ്റുകളായ അരുവിക്കര, കോവളം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ഇത്തവണയും ജയിക്കും. പാറശാല, വര്‍ക്കല, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കും. വാമന പുരത്ത് അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു.
വീണ എസ് നായര്‍ മല്‍സരിച്ച വട്ടിയൂര്‍ക്കാവ് ജയസാധ്യതയുള്ള പട്ടികയില്‍ കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടുത്തിയിട്ടില്ല. ഇവിടെ ചില പാളിച്ചകളുണ്ടായി എന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. വീണയുടെ പ്രചാരണ പോസ്റ്റര്‍ ഉപയോഗിക്കാതെ ആക്രിക്കടയിലെത്തിയതും വിവാദമായിരുന്നു.
വര്‍ക്കലയില്‍ ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും കോണ്‍ഗ്രസിന് ലഭിച്ചു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സംഘടനാപരമായി ശക്തമായ ഇടപെടല്‍ ഇവിടെ നടത്തിയെന്നും നേതൃത്വം കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎമ്മിന്റെ വി ജോയിക്കെതിരെ കോണ്‍ഗ്രസ് കളത്തിലിറക്കിയത് ബിആര്‍എം ഷഫീറിനെയാണ് .ആറ്റിങ്ങലില്‍ പ്രചാരണ രംഗത്ത് സിപിഎമ്മിനൊപ്പം എത്താന്‍ സാധിച്ചില്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. സിപിഎമ്മിന് വേണ്ടി ഒഎസ് അംബികയും യുഡിഎഫിന് വേണ്ടി ആര്‍എസ്പിയുടെ എ ശ്രീധരനുമാണ് ആറ്റിങ്ങലില്‍ ഏറ്റുമുട്ടിയത്. ബിജെപി സ്ഥാനാര്‍ഥിയായി പി സുധീറും മല്‍സരിച്ചു.