ബിജെപിയക്ക് എംഎല്‍എ മാരുണ്ടായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലായിരുന്നു; ബിജെപി വേദികളില്‍ ആവേശം പകര്‍ന്ന് സുരേഷ് ഗോപി

കാസര്‍കോട്: ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ബിജെപിക്ക് അഞ്ച് എംഎല്‍എമാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന് കാലാവധി തികയ്ക്കാന്‍ കഴിയുമായിരുന്നില്ലെന്ന് നടന്‍ സുരേഷ് ഗോപി. എന്‍ഡിഎയുടെ കാസര്‍കോട്, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. അടുത്ത നിയമസഭയില്‍ ബിജെപി അംഗങ്ങളുണ്ടാവും. എത്ര എണ്ണമെന്നല്ല, സര്‍ക്കാരിന് ആജ്ഞ നല്‍കുന്ന തരത്തില്‍ ബിജെപി അംഗങ്ങളുടെ സാന്നിധ്യമുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.

മന്ത്രിമാര്‍ ഉള്‍പ്പെട്ട സോളര്‍, ബാര്‍ അഴിമതി കേസുകളെ പ്രതിപക്ഷത്തിന് നിയമസഭയ്ക്കകത്ത് കാര്യമായി നേരിടാന്‍ കഴിഞ്ഞില്ല. ബിജെപി എംഎല്‍എമാരുടെ സാന്നിധ്യവും ഇടപെടലും സഭയ്ക്കുള്ളില്‍ ഉണ്ടായിരുന്നെങ്കില്‍ മൂന്നു വര്‍ഷം കൊണ്ടു തന്നെ യുഡിഎഫ് ഭരണം അവസാനിച്ചേനെ. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജണ്ടകള്‍ നടപ്പാക്കുന്ന കേരളത്തിലെ ഏജന്റുമാരായി നിയമസഭയിലേക്ക് ജയിക്കുന്ന ബിജെപി അംഗങ്ങള്‍ മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി.എസ്. അച്യുതാനന്ദനെപ്പോലെ തന്നെ താന്‍ ആദരിച്ചിരുന്ന വ്യക്തിയായിരുന്നു വി.എം.സുധീരനെങ്കിലും മന്ത്രിസഭയിലെ അഴിമതി ആരോപണ വിധേയരെ വീണ്ടും മല്‍സരിപ്പിക്കാനുള്ള ധാര്‍ഷ്ട്യം നിറഞ്ഞ തീരുമാനത്തിന് ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുഖത്തടിക്കുന്ന തരത്തിലുള്ള ഭരണവും അഴിമതിയും നടത്തിയതിന് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പകരം ചോദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Top