താഴത്തങ്ങാടി ജുമാമസ്ജിദില്‍ ജാതിമത വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം

കോട്ടയം: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം ദേവാവയങ്ങളില്‍ ഒന്നായ കോട്ടയം താഴത്തങ്ങാടി ജുമാമസ്ജിദ് സ്ത്രീകള്‍ സന്ദര്‍ശനാനുമതി നല്‍കി. ന്നലെയാണ് ചില നിബന്ധനകളോട് പുരാതനമായ പള്ളി സന്ദര്‍ശിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് അനുമതി നല്‍കിയത്. നേരത്തേ, അറിയിച്ചിരുന്നതിനാല്‍ നാട്ടിലും വിദേശത്തും നിന്നു നിരവധി പേരാണ് പള്ളിയിലെത്തി. ഇതര മതവിശ്വാസികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു എന്നതാണു ശ്രദ്ധേയം.

കേരളത്തിലെ പുരാതന മുസ്ലിം ദേവാലയങ്ങളിലൊന്നാണ് താഴത്തങ്ങാടി ജുമാമസ്ജിദ്. ക്ഷേത്രശില്‍പ മാതൃകയില്‍ നിര്‍മിച്ചത് എന്ന പ്രത്യേകതയും താഴത്തങ്ങാടി പള്ളിക്കുണ്ട്. പൂര്‍ണമായി തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. പള്ളി സന്ദര്‍ശിക്കാനെത്തിയ ഇതര മതവിശ്വാസികളായ സ്ത്രീകള്‍ പരമ്പരാഗത ഇസ്ലാം വേഷം ധരിച്ച് അംഗശുദ്ധി വരുത്തിയാണ് പ്രവേശിച്ചത്. നമസ്‌കാരസമയത്ത് ഇടവേളകള്‍ നല്‍കിയാണ് സന്ദര്‍ശന സമയം ക്രമീകരിച്ചിരുന്നത്. മേയ് എട്ടിനു വീണ്ടും സ്ത്രീകള്‍ക്കു പള്ളിയില്‍ സന്ദര്‍ശനാനുമതി നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയത്തെത്തുന്ന വിദേശികളും സഞ്ചാരികളും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണു താഴത്തങ്ങാടി പള്ളി. അനുമതി തേടിയെത്തുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം വര്‍ധിക്കുകയാണെന്നും സ്ത്രീകളും സന്ദര്‍ശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചെത്തുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കിയതെന്നും പള്ളി ഇമാം മൗലവി സിറാജുദീന്‍ ഹസനി പറഞ്ഞു. മേയ് എട്ടിന് ഉച്ചയ്ക്ക് രാവിലെ എട്ടുമുതല്‍ 12 വരെയും ഉച്ചകഴിഞ്ഞു മൂന്നര മുതല്‍ നാലരവരെയുമാണ് സന്ദര്‍ശനാനുമതി നല്‍കുക.

എട്ടാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദ് നിര്‍മിച്ചതിന്റെ സമീപകാലത്തുതന്നെയാണ് താഴത്തങ്ങാടി പള്ളിയും നിര്‍മിച്ചത്. അറേബ്യയില്‍നിന്നെത്തിയ മാലിക് ബിന്‍ ദിനാറാണ് താഴത്തങ്ങാടി പള്ളിയുടെസ്ഥാപകന്‍. നിഴല്‍ ഘടികാരം. ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള്‍, തടിയില്‍ തീര്‍ത്ത ഖുര്‍ ആന്‍ വാക്യങ്ങള്‍, കൊത്തുപണികള്‍ എന്നിവയാണു പള്ളിയുടെ പ്രത്യേകതകള്‍.

Top