മുംബൈ: കാമുകനുമായുള്ള ബന്ധവും അശ്ലീല വീഡിയോയും പുറത്തായതോടെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ബോളിവുഡ് നടി അലിസ ഖാന്‍ അമ്പലങ്ങളിലും വൃദ്ധ സദനങ്ങളിലും കയറിയിറങ്ങുന്നു. കൂടെ കിടക്കാന്‍ പണം വാഗ്ദാനം ചെയ്ത് പലരും അടുത്തു വന്നെന്ന് അലിസ ഖാന്‍ പറയുന്നു.
ആളുകള്‍ തന്നെ പണത്തിനായി കൂടെ കിടക്കാന്‍ ക്ഷണിക്കുന്നു. കാരണം അവര്‍ക്കു തന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാം. ധരിച്ചിരുന്ന വസ്ത്രവും മോതിരവും ചെയ്നും ഫോണും എല്ലാം ജീവിക്കാനായി വിറ്റതായി നടി പറഞ്ഞു. ഈ സഹചര്യത്തിലും സഹതാരങ്ങളോടു പണം കടം ചോദിക്കാന്‍ തയ്യാറല്ലെന്ന് അലീസ പറയുന്നു. കാരണം തനിക്ക് നീതി കിട്ടണം. അവസാനം വരെയും നീതിക്കുവേണ്ടി പോരാടും. ആരോടും യാചിക്കില്ലെന്നും അലീസ പറഞ്ഞു.
വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട അലീസ ഖാന്‍ ദില്ലിയിലെ തെരുവുകളിലൂടെ അലയുകയാണിപ്പോള്‍. കാമുകനു നല്‍കിയ എംഎംഎസ് ക്ലിപ്പുകള്‍ പുറത്തായതോടെയാണ് താരത്തെ അമ്മയും സഹോദരനും വീട്ടില്‍ നിന്നു പുറത്താക്കിയത്. എന്നാല്‍ എംഎംഎസ് ക്ലിപ്പുകള്‍ കൊടുത്ത കാമുകന്റെ പൂര്‍ണ്ണമായ പേരോ വിലാസമോ താരത്തിനറിയില്ല. അയാള്‍ തന്റെ ഭര്‍ത്താവല്ല കാമുകനാണെന്ന് അലീസ പറഞ്ഞു. രാജകുടുംബത്തില്‍ ജനിച്ച അലീസ ഇന്ന് ജീവിക്കാനായി അമ്പലങ്ങളും വൃദ്ധസദനങ്ങളും കയറി ഇറങ്ങുകയാണ്.
മേരേ പതി കി പത്നീ എന്ന ചിത്രത്തിലൂടെയാണ് അലീസ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ അലീസ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.