കൊച്ചി: വീണ്ടും ഞെട്ടിക്കുന്ന പ്രവചനം .ഉടൻ അന്തിക്രിസ്തു ജനിക്കും . ഒരാഴ്ചയ്ക്കപ്പുറം ലോകം അവസാനിക്കും എന്നാണു പുതിയ പ്രവചനം. ഇനി ഏപ്രില്‍ 23 വരെ ഭൂമിയില്‍ ജീവന്‍ ബാക്കി കാണു.സ്ഥിരമായി ലോകാവസാന തിയതികള്‍ പ്രവചിച്ചു ശ്രദ്ധ നേടിയ ഡേവിഡ് മീഡ് ആണ് ആ പ്രവാചകന്‍. നിബ്രു എന്ന അദൃശ്യഗ്രഹം ഭൂമിയോട് അടുക്കുന്നതാണു ലോകാവസാനത്തിന്റെ കാരണമായി മീഡ് ചൂണ്ടിക്കാണിക്കുന്നത്.
നിബ്രു ഏപ്രില്‍ 23 നു ഭൂമിയില്‍ പതിക്കും. ബൈബിളുമായി ബന്ധിപ്പിച്ചാണ് ഈ പ്രവചനം നടത്തിരിക്കുന്നത്. ഗര്‍ഭിണിയായ സൂര്യദേവതയാണു മധ്യത്തില്‍ ഉള്ളത്. ചന്ദ്രന്‍ അവരുടെ കാല്‍പ്പാദത്തിനരികിലും തലയ്ക്കും ചുറ്റും 12 നക്ഷത്രങ്ങളും ഏതുസമയത്തും പ്രസവിക്കാവുന്ന തരത്തില്‍ വേദന അനുഭവിക്കുകയാണു സൂര്യന്‍. വീര്‍ഗോയാണു സൂര്യനായി ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സൂര്യനും ചന്ദ്രനും വ്യാഴവും ഒരേ ദിശയില്‍ വരുന്ന അപൂര്‍വ്വ പ്രതിഭാസമല്ലെന്നും അതിനു ലോകാവസാനവുമായി ബന്ധമില്ല എന്നും 12 വര്‍ഷത്തില്‍ ഇത് ആവര്‍ത്തിക്കും എന്നും ജ്യോതി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
ക്രൈസ്തവ സഭയുടെ തകര്‍ച്ചയ്ക്കും ഈ കൊല്ലം ഏപ്രിലില്‍ തുടക്കം ആകും എന്നും ഇതിനു തൊട്ടു പിന്നാലെ അന്തിക്രിസ്തു പിറക്കും എന്നും മുമ്പ് ഒരു ലേഖനത്തില്‍ മീഡ് പറഞ്ഞിരുന്നു. ഇത് ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്ലേശകാലത്തിനു തുടക്കമാണ്. ഇതിനപ്പുറം ലോകം അതിജീവിക്കില്ല എന്നും മീഡ് പറയുന്നു. 2017 സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കും എന്നു പ്രവചിച്ചതും മീഡ് ആയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചിരുന്നില്ല. നിബ്രു സെപ്റ്റംബര്‍ 23 ന് ഭൂമിയില്‍ പതിക്കുമെന്നും മീഡ് പ്രവചിച്ചിരുന്നു. എന്നാല്‍ അന്ന് ഒന്നും സംഭവിച്ചില്ല എന്നു മാത്രമല്ല നിബ്രു എന്ന ഒരു ഗ്രഹം ഉള്ളതായി തങ്ങള്‍ക്ക് അറിയില്ല എന്നു നാസ വ്യക്തമാക്കിരുന്നു.
വര്‍ഷത്തില്‍ പലകുറി ലോകാവസാന പ്രവചനങ്ങള്‍ നടക്കാറുണ്ട്. ഭൂമിക്കു നേരെ ചില ചിഹ്നഗ്രഹങ്ങള്‍ വരുമ്പോഴും ഉല്‍ക്ക വര്‍ഷമുണ്ടാകുമ്പോഴും ചില പ്രത്യേക തിയതികള്‍ അടുക്കുമ്പോഴുമൊക്കെ ഇത്തരം പ്രവചനങ്ങള്‍ വ്യാപകമായി നടക്കാറുണ്ട്. ഇത്തവണ അല്‍പ്പം ഗൗരവത്തിലുള്ള ഒരു പ്രവചനമാണു നടന്നിരിക്കുന്നത്.ഏപ്രില്‍ 23 ന് അതു സംഭവിക്കും.നിബ്രൂ ഭൂമിക്ക് അടുത്ത് എത്തിക്കഴിഞ്ഞു,സോംബികള്‍ പൊട്ടി പുറപ്പെടുംകാത്തിരിക്കാം ഈ ഞെട്ടുന്ന പ്രവചനത്തിനായി .കത്തോലിക്കാ സഭയിൽ ഉരുണ്ടുകൂടിയിരിക്കുന്ന വിവാദം സഭയുടെ തകർച്ചക്ക് കാരണം ആകുമെന്ന് മുൻപേ സൂചനകളുണ്ട് .