ഏപ്രില്‍ 23ന് ലോകം അവസാനിക്കുമോ?നിബ്രു ഏപ്രില്‍ 23 നു ഭൂമിയില്‍ പതിക്കും!..

നിബ്രു ഏപ്രില്‍ 23 നു ഭൂമിയില്‍ പതിക്കും. ബൈബിളുമായി ബന്ധിപ്പിച്ചാണ് ഈ പ്രവചനം നടത്തിരിക്കുന്നത്. ഗര്‍ഭിണിയായ സൂര്യദേവതയാണു മധ്യത്തില്‍ ഉള്ളത്. ചന്ദ്രന്‍ അവരുടെ കാല്‍പ്പാദത്തിനരികിലും തലയ്ക്കും ചുറ്റും 12 നക്ഷത്രങ്ങളും ഏതുസമയത്തും പ്രസവിക്കാവുന്ന തരത്തില്‍ വേദന അനുഭവിക്കുകയാണു സൂര്യന്‍. വീര്‍ഗോയാണു സൂര്യനായി ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സൂര്യനും ചന്ദ്രനും വ്യാഴവും ഒരേ ദിശയില്‍ വരുന്ന അപൂര്‍വ്വ പ്രതിഭാസമല്ലെന്നും അതിനു ലോകാവസാനവുമായി ബന്ധമില്ല എന്നും 12 വര്‍ഷത്തില്‍ ഇത് ആവര്‍ത്തിക്കും എന്നും ജ്യോതി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇനി ഏപ്രില്‍ 23 വരെ ഭൂമിയില്‍ ജീവന്‍ ബാക്കി കാണു.സ്ഥിരമായി ലോകാവസാന തിയതികള്‍ പ്രവചിച്ചു ശ്രദ്ധ നേടിയ ഡേവിഡ് മീഡ് ആണ് ആ പ്രവാചകന്‍. നിബ്രു എന്ന അദൃശ്യഗ്രഹം ഭൂമിയോട് അടുക്കുന്നതാണു ലോകാവസാനത്തിന്റെ കാരണമായി മീഡ് ചൂണ്ടിക്കാണിക്കുന്നത്.

സൂര്യനു ചുറ്റുമായി എട്ടു ഗ്രഹങ്ങളാണു സൗരയൂഥത്തില്‍. വലുപ്പക്കുറവു കാരണം പ്ലൂട്ടോയെ ഗ്രഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ് ഗവേഷകര്‍ ‘കുള്ളൻ ഗ്രഹ’മാക്കി തരംതിരിച്ചിട്ടിരിക്കുകയാണ്. പക്ഷേ ഇതൊന്നും കൂടാതെ ഒരു ‘അദൃശ്യഗ്രഹവും’ ബഹിരാകാശത്തുണ്ട്. ഇന്നേവരെ ആരും കണ്ടിട്ടില്ലെങ്കിലും ബഹിരാകാശത്ത് ഒരു അദൃശ്യ ശക്തിയായി അത് ഭൂമിയെ വരെ തകര്‍ക്കാനുള്ള കഴിവുമായാണ് തുടരുന്നതെന്നാണ് ചിലര്‍ പറയുന്നത്. ‘പ്ലാനറ്റ് എക്‌സ്’ എന്നാണ് അതിന് അവര്‍ നല്‍കിയിരിക്കുന്ന പേര്. ‘നിബിരു’ എന്നാണ് ഔദ്യോഗികമായ പേര്. എന്നാല്‍ നിബിരു എന്നൊരു ഗ്രഹമില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതൊന്നും പക്ഷേ കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ എന്നൊരു വിഭാഗത്തിന്റെ തലയില്‍ കയറില്ല. അവര്‍ പലപ്പോഴായി നിബിരു ഗ്രഹം ലോകാവസാനത്തിനു മുന്‍പ് നമുക്കു മുന്നില്‍ തെളിയുമെന്നാണു വാദിക്കുന്നത്. എന്തായാലും ഇതുവരെയുള്ള അവരുടെ പ്രവചനങ്ങളെല്ലാം തെറ്റിപ്പോയെന്നത് ഉറപ്പ്. അല്ലെങ്കില്‍ പിന്നെ ഇതൊന്നും വായിക്കാന്‍ നമ്മള്‍ ബാക്കിയുണ്ടാകില്ലല്ലോ!

ഇത്തവണയും നിബിരുവിനെ ചുറ്റിപ്പറ്റി ഒരു പ്രവചനമുണ്ട്. ഏപ്രില്‍ 23ന് പ്ലാനറ്റ് എക്‌സ് ആകാശത്തു പ്രത്യക്ഷപ്പെടുമെന്നാണു പറയുന്നത്. അതിനു പിന്നാലെ ലോകം അവസാനിക്കുമെന്നും! നിബിരുവിന്റെ വരവോടെ മൂന്നാം ലോക മഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് ഡേവിഡ് മിയേഡ് എന്നയാളുടെ പ്രവചനം. 2018 ഏപ്രിലിലായിരിക്കും അത് സംഭവിക്കുക. അതില്‍ത്തന്നെ ഏപ്രില്‍ 23നായിരിക്കും എല്ലാറ്റിന്റെയും തുടക്കം. ബൈബിള്‍ വചനങ്ങളെയും ഇത്തരമൊരു പ്രവചനത്തിനു വേണ്ടി ആശ്രയിച്ചിട്ടുണ്ട് ഡേവിഡ്. ‘ദ് ട്വല്‍ത്ത് പ്ലാനറ്റ്’ എന്ന പുസ്തകത്തിലൂടെ 1976ല്‍ അമേരിക്കന്‍ എഴുത്തുകാരന്‍ സക്കറിയ സിഷിന്‍ ആണ് ആദ്യമായി നിബിരുവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘അന്നുനാക്കി’ എന്ന അന്യഗ്രഹജീവികള്‍ കയ്യേറിയതാണ് ആ ഗ്രഹം. അവരാണു മനുഷ്യനെ സൃഷ്ടിച്ചതും! ‘ടിയാമത്ത്’ എന്ന ഗ്രഹവുമായി ഒരിക്കല്‍ നിബിരു കൂട്ടിയിടിച്ചു. അങ്ങനെയാണ് ഭൂമി സൃഷ്ടിക്കപ്പെടുന്നതെന്നും സിഷിന്‍ എഴുതുന്നു. ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിനു വേണ്ടി ശ്രമിച്ചിരുന്നു അന്നുനാക്കി. ഖനികളില്‍ അടിമകളാക്കാന്‍ വേണ്ടി അവര്‍ സൃഷ്ടിച്ചതാണ് ‘ഹോമോ സാപിയന്‍സ്’ എന്ന മനുഷ്യകുലത്തെയെന്നുമാണ് പുസ്തകത്തിലെ അവകാശവാദം. നുണയാണെങ്കിലും അതു വിശ്വസിപ്പിക്കാന്‍ പാകത്തില്‍ എഴുതിയിടത്തായിരുന്നു സിഷിന്റെ വിജയം. ശാസ്ത്രലോകമാകട്ടെ ഈ ആരോപണങ്ങളെയെല്ലാം നിഷ്‌കരുണം തള്ളുകയും ചെയ്തതാണ്. പക്ഷേ ലോകമെമ്പാടും ഏറെ ആരാധകരുണ്ട് സിഷിന്റെ പുസ്തകത്തിനും അതിലൂടെയുള്ള വാദങ്ങള്‍ക്കും.

ഇതിനു മുന്‍പു മൂന്നു തവണയാണു നിബിരു ഭൂമിയിലേക്കു വന്നിടിക്കുമെന്ന പ്രവചനമുണ്ടായിട്ടുള്ളത്- 2015 ഏപ്രിലിലും ഡിസംബറിലും പിന്നാലെ 2016 ഡിസംബറില്‍. ഇപ്പോഴിതാ 2018 ഏപ്രിലിലും! മായന്‍ കലണ്ടര്‍ പ്രകാരം 2012ല്‍ ലോകം അവസാനിക്കുമെന്ന ഒരു പ്രവചനവുമുണ്ടായിട്ടുണ്ട്. അന്നും പ്ലാനറ്റ് എക്‌സ് ഭൂമിയില്‍ വന്നിടിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. പക്ഷേ ഒന്നും സംഭവിച്ചില്ല. അതിനു മുന്‍പ് മറ്റൊരു രസികന്‍ പ്രവചനവുമുണ്ടായിട്ടുണ്ട് ലോകാവസാനത്തെപ്പറ്റി. നാന്‍സി ലിയേഡര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരിയാണ് ആ പ്രവചനം നടത്തിയത്. തന്റെ തലയ്ക്കുള്ളിലേക്ക് ഒരു അന്യഗ്രഹജീവി കടന്നിട്ടുണ്ടെന്നും അതിനു ലോകം അവസാനിപ്പിക്കാന്‍ ശേഷിയുണ്ടെന്നുമായിരുന്നു പ്രവചനം. തന്റെ മസ്തിഷ്‌കത്തിലിരുന്നായിരിക്കും ലോകാവസാനത്തിന് ‘ഏലിയന്‍’ നീക്കം നടത്തുകയെന്നായിരുന്നു വാചകങ്ങളെങ്കിലും ഒന്നും നടന്നില്ല.

ഇന്നേവരെ ഒരു വാനനിരീക്ഷകന്റെയും നാസയുടെ കൂറ്റന്‍ ടെലസ്‌കോപ്പുകളുടെയുമൊന്നും മുന്നില്‍ പ്ലാനറ്റ് എക്‌സ് പ്രത്യക്ഷപ്പെട്ടിട്ടില്ല. നിബിരുവുമായി ബന്ധപ്പെട്ട നുണക്കഥകള്‍ വ്യാപകമായതോടെ നാസ തന്നെ 2012ല്‍ നേരിട്ടു പ്രസ്താവനയിറക്കി- വെറുതെ ജനത്തെപ്പറ്റിക്കാനുള്ള തന്ത്രമാണ് നിബിരു എന്നതായിരുന്നു അത്. അഥവാ നിബിഡു ഭൂമിയെ ലക്ഷ്യം വച്ചു വരികയാണെങ്കില്‍ ഗവേഷകര്‍ കഴിഞ്ഞ ദശാബ്ദത്തില്‍ത്തന്നെ ഇക്കാര്യം കണ്ടുപിടിച്ചിരുന്നേനേയെന്നും നാസ വിശദമാക്കി. എങ്കിലും പലരുടെയും മനസ്സിലൂടെ ഇപ്പോഴും പ്ലാനറ്റ് എക്‌സ് ഭൂമിക്കു നേരെ പാഞ്ഞടുത്തു കൊണ്ടിരിക്കുകയാണ്…

Top