നോഹയുടെ പെട്ടകം വരും; ലോകാവസാനം അടുത്ത്

 

ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ അവസാനിക്കുന്നില്ല. ലോകം ഇന്നവസാനിക്കും നാളെ അവസാനിക്കും എന്ന തരത്തിലാണ് പ്രവചനങ്ങളുടെ പോക്ക്. ഇതുവരെ ഒന്നും സംഭവിച്ചതുമില്ല. പറഞ്ഞ് പറഞ്ഞ് ലോകാവസാനം ഒരു തമാശയായി മാറിയിരിക്കുന്നു. ഇനി ലോകം അവസാനിക്കുമെന്ന സത്യം പ്രവചിക്കപ്പെട്ടാല്‍ പോലും ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23നും നവംബര്‍ 19നും ലോകം അവസാനിക്കുമെന്ന് പ്രവചനമുണ്ടായി. ഈ ദിവസങ്ങള്‍ സാധാരണ പോലെ കടന്ന് പോയി. അതിനിടെ തിയ്യതി പ്രഖ്യാപിക്കാതെ ഒരു പുതിയ ലോകാവസാന പ്രവചനം കൂടി വന്നിരിക്കുന്നു. ഇത് കുറച്ച് ഭീകരമാണ്. നിബിറു പ്രവചനം ക്രിസ്ത്യന്‍ ഗവേഷകനായ ഡേവിഡ് മീഡേ എന്നയാള്‍ അടുത്തിടെ ശ്രദ്ധേയമായ ഒരു പ്രവചനം നടത്തിയിരുന്നു. സെപ്റ്റംബര്‍ 23ന് നിബിറു എന്ന ഗ്രഹം ഭൂമിയെ വന്നിടിക്കുമെന്നും അതോടെ ലോകം അവസാനിക്കും എന്നുമായിരുന്നു പ്രവചനം. ബൈബിളിനെ ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവചനങ്ങളത്രേ. എന്നാല്‍ ഭൂമിയെ അവസാനിപ്പിക്കാന്‍ മീഡേ പറഞ്ഞത് പോലെ നിബിറു വന്നില്ല. പ്രളയുമുണ്ടാകുമെന്ന് പ്രവചനം നിബിറുവിനെ കുറിച്ചുള്ള പ്രവചനം ലോകത്തെ ആകെ ആശങ്കയിലാഴ്ത്തിയിരുന്നു. നിബിറു വരാത്തത് അല്‍പം ക്ഷീണമുണ്ടാക്കിയെങ്കിലും ഡേവിഡ് മീഡേ പ്രവചനം അവസാനിപ്പിച്ചിട്ടില്ല. ഇത്തവണയും ബൈബിളിനെ തന്നെയാണ് കൂട്ട് പിടിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭൂമിയില്‍ വലിയ പ്രളയമുണ്ടായതായും നോഹയുടെ പെട്ടകത്തില്‍ ചില ജീവികളും മനുഷ്യനും രക്ഷപ്പെട്ടതായും ബൈബിളിലെ പഴയ നിയമത്തില്‍ പറയുന്നുണ്ട്.

ഇതാവര്‍ത്തിക്കുമെന്നാണ് പുതിയ പ്രവചനം. വിശ്വാസികൾ മാത്രം അവശേഷിക്കും അന്ന് സംഭവിച്ചത് പോലുള്ള വലിയ പ്രളയം ഭൂമിയെ മൂടും. മനുഷ്യനും സകല ജീവജാലങ്ങളും നശിക്കും. ഭൂമിയില്‍ ജീവന്‍ അവശേഷിക്കുക വിശ്വാസികളായ മനുഷ്യരില്‍ മാത്രമായിരിക്കുമെന്നും ഡേവിഡ് മീഡേ പ്രവചിക്കുന്നു. ഈ പ്രളയം സംഭവിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും മീഡേ പറയുന്നു. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത് മുതല്‍ കാണുന്നത് ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണത്രേ. നോഹയുടെ നാളുകൾ ആവർത്തിക്കും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ അധികാരമേറ്റെടുത്ത ശേഷം ആദ്യം ചെയ്തത് പള്ളികള്‍ അടച്ച് പൂട്ടുകയായിരുന്നു. ദൈവവിശ്വാസികളെ തടവിലിടുകയും കൊലപ്പെടുത്തുകയും ചെയ്തു. പള്ളികളുടെ കാലം അവസാനിക്കുമ്പോള്‍ നോഹയുടെ നാളുകള്‍ ഭൂമിയില്‍ ആവര്‍ത്തിക്കുമെന്ന് ക്രിസ്തു പറഞ്ഞിട്ടുള്ളതായും മീഡേ പറയുന്നു. ഇന്ന് കാണുന്നതും ഈ ആവര്‍ത്തനമാണത്രേ. ബൈബിളിൽ പറയുന്നത് നന്മ തിന്മയോടും ദൈവം ചെകുത്താനോടും ഏറ്റുമുട്ടുകയാണ് ഇന്ന്. പക്ഷേ അതിനൊരു അവസാനം ഉടനുണ്ടാകുമെന്ന് മീഡേ പറയുന്നു. നോഹയുടെ പേടകം പോലൊന്നില്‍ വിശ്വാസികള്‍ പ്രളയത്തില്‍ നിന്നും രക്ഷപ്പെടുമെന്നും മീഡേയുടെ പ്രവചനത്തിലുണ്ട്. ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം ദൈവം നോഹയ്ക്ക് പ്രളയത്തില്‍ നിന്നും രക്ഷപ്പെടാനുള്ള പേടകം പണിയാന്‍ 7 ദിവസത്തെ സമയം അനുഭവിച്ചു. അവശിഷ്ടം കണ്ടെത്തിയെന്ന് ഭൂമിയിലെ മനുഷ്യരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയായിട്ടായിരുന്നു ദൈവം പ്രളയം സൃഷ്ടിച്ചത്. പ്രളയമുണ്ടായപ്പോള്‍ നോഹ ഓരോ ജോഡി വീതം മനുഷ്യനേയും മറ്റ് ജീവജാലങ്ങളേയും പേടകത്തില്‍ കയറ്റി രക്ഷപ്പെടുത്തി. പ്രളയത്തില്‍ ലോകം അവസാനിച്ച് കഴിയുമ്പോള്‍ വീണ്ടും ഭൂമിയില്‍ ജീവിതം തളിര്‍ക്കാനായിരുന്നു ഈ രക്ഷപ്പെടുത്തല്‍. നോഹയുടെ ഈ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. അറാറത്ത് പര്‍വ്വതത്തില്‍ ഒരു സംഘം ക്രിസ്തീയ പുരാവസ്തു ഗവേഷകരാണ് ഈ അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നത്. ബൈബിളിലെ നോഹയുടെ പേടകം ഒടുവില്‍ ചെന്ന് നിന്നെന്ന് കരുതപ്പെടുന്ന തുര്‍ക്കിയിലെ അറാറത്ത് പര്‍വ്വതത്തില്‍ നേഹയുടെ പേടകത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്നാണ് പറയുന്നത്. മഞ്ഞിനും അഗ്നിപര്‍വ്വത അവശിഷ്ടങ്ങള്‍ക്കും അടിയിലായിരുന്നുവത്രേ പേടകത്തിന്റെ അവശേഷിപ്പുകള്‍ ഇതെങ്കിലും നടക്കുമോ മീഡേയുടെ പ്രവചന പ്രകാരം ലോകാവസാനം സംഭവിക്കുമ്പോഴും ഇതുപോലൊരു പേടകം ജീവനെ കാത്ത് സൂക്ഷിക്കുമത്രേ. ഈ പ്രവചനവും നിബിറു പോലെ ചീറ്റിപ്പോകാന്‍ തന്നെയാണ് സാധ്യതയെന്ന് കരുതേണ്ടിയിരിക്കുന്നു. നിബിറു എന്നൊരു ഗ്രഹമില്ലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുപോലെ തന്നെ യാതൊരു വിധ ശാസ്ത്രീയ അടിത്തറയും ഇല്ലാത്തതാണ് ഈ പ്രളയത്തിന്റെ പ്രവചനവും.

Top