ലോകം അവസാനിക്കും ;എല്ലാവരും കൂട്ടത്തോടെ നശിക്കാനുള്ള സമയം അടുത്തു …! ഭൂമി കൂട്ട വംശനാശഘട്ടത്തില്‍ ! ജീവികള്‍ അപ്രത്യക്ഷമാകുന്നത് നൂറിരട്ടി വേഗത്തില്‍ മനുഷ്യവംശം അപകടത്തിലെന്ന് താക്കീത്

മിയാമി:പ്രകൃതിയുടെ സംഹാര താണ്ഡവവും വിനാശവും പ്രവചനങ്ങളെ ശരിവെക്കുന്നതാണെന്നും ലോകം അവസാനിക്കുമെന്നുമുള്ള പ്രചാരണവും മതപ്രചാരണത്തിലെ മുന്നറിയിപ്പുകളും സാധൂകരിക്കുന്ന സയന്റിഫിക് കണ്ടെത്തലാക്കുകളും പുറത്തുവന്നു. ലോകാവസാനം അടുത്തു ? മനുഷ്യകുലം കൂട്ടനാശത്തിലേക്കെന്ന് മുന്നറിയിപ്പുകള്‍ പുറത്തുവരുന്നു.ലോകം അവസാനിക്കും എന്നതു വെറും വ്യാജ പ്രചാരണങ്ങള്‍ ആണെന്നു തള്ളിക്കളയുന്നതു തികച്ചും തെറ്റാണെന്നും അതു ശരിയാകുന്നു എന്നുമുള്ള വിധത്തില്‍ റിപ്പോട്ടുകള്‍ . മനുഷ്യന്റെ നിലനില്പുപോലും അപകടത്തിലാക്കുന്ന മറ്റൊരു കൂട്ട വംശനാശഘട്ടത്തിലേക്ക് ഭൂമി പ്രവേശിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍. 4.5 ശതകോടി വര്‍ഷംനീണ്ട ചരിത്രത്തില്‍, ഭൂമിനേരിടുന്ന ആറാമത് കൂട്ട വംശനാശമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സയന്‍സ് അഡ്വാന്‍സസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.എന്നാല്‍ ലോകം അവസാനിക്കാന്‍ പോവുകയാണ് എന്നതിന് ശാസ്ത്രീയമായി തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, ഭൂമിയുടെ അവസാനത്തിന്റെ ഭാഗമായുള്ള ജീവ വര്‍ഗത്തിന്റെ കൂട്ട വംശനാശം കാലങ്ങള്‍ക്ക് മുമ്പേ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതായത് നിലവില്‍ മനുഷ്യന്‍ ഉള്‍പ്പെടുന്ന ജീവലോകം അതിവേഗത്തില്‍ ഭൂമിയില്‍ നിന്ന് വേരറ്റുപോയിക്കൊണ്ടിരിക്കുകയാണ് എന്നര്‍ഥം.

Earth
ഞെട്ടരുത്.. ഇതിനാവശ്യമായ ശക്തമായ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി അടക്കി വാണിരുന്ന ദിനോസോറുകള്‍ക്ക് വംശനാശം സംഭവിച്ചതുപോലെ മനുഷ്യകുലത്തിനെ കാത്തിരിക്കുന്നത് ദാരുണമായ അന്ത്യമാണ്. സ്റ്റാന്‍ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി എന്‍വയോണ്‍മെന്റിലെ പ്രഫ. പോള്‍ എഹ്‌റിച്ചിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള സ്പീഷീസുകളുടെ പട്ടികയും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവര്‍ ലോകത്ത് നടന്ന വിവിധ വംശനാശത്തിനേക്കുറിച്ച് പഠിക്കുകയായിരുന്നു. പുരാതനകാലത്തുണ്ടായ അഞ്ച് ബൃഹത്തായ വംശനാശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത് മനുഷ്യകുലത്തിന്റെയും കുറേ അധികം ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും അന്ത്യത്തിനു കാരണമാകുന്ന ആറാമത്തെ വംശനാശമാണ്. ഇതിന് മുമ്പ് ഇവിടെ അരങ്ങേറിയ അഞ്ച് ബൃഹത്തായ വംശനാശങ്ങള്‍ എന്‍ഡ് ഓര്‍ഡോവിസിയന്‍ കൂട്ടവംശനാശം, എന്‍ഡ് പെര്‍മിയന്‍ കൂട്ട വംശനാശം, ലേറ്റ് ഡെവോനിയന്‍ കൂട്ട വംശനാശം, എന്‍ഡ് ട്രിയാസിക് കൂട്ട വംശനാശം, എന്‍ഡ് ക്രിറ്റാഷ്യസ് കൂട്ട വംശനാശം എന്നിവയാണ്. ആറാമത്തെ കൂട്ട വംശനാശം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിനെത്തുടര്‍ന്ന് ശതകോടി ജീവനുകള്‍ പൊലിയും.end-earth-100
ജീവിവര്‍ഗങ്ങള്‍ സാധാരണയുള്ളതിനേക്കാള്‍ 100 ഇരട്ടി വേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാമ ജേണല്‍സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത പഠനം ചൂണ്ടിക്കാണിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണ് പുരോഗമിക്കുന്നതെങ്കില്‍ മനുഷ്യരടക്കമുള്ള വിവിധ ജീവിവര്‍ഗങ്ങള്‍ വിചാരിച്ചതിനേക്കാള്‍ നേരത്തെ തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷരാകും. നട്ടെല്ലുള്ള ജീവികളുടെ ഫോസില്‍ റെക്കോര്‍ഡുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇത്തരം ജീവികളുടെ പഴയ ഫോസില്‍ റെക്കോര്‍ഡുകള്‍ അടിസ്ഥാനപ്പെടുത്തി മുന്‍കാലങ്ങളിലെ വംശനാശനിരക്കും ഇപ്പോഴത്തെ വംശനാശനിരക്കും താരതമ്യം ചെയ്ത് പഠിക്കുകയായിരുന്നു ചെയ്തത്. നട്ടെല്ലുള്ള ജീവികളില്‍ മനുഷ്യനടക്കമുള്ളവയുടെ വംശനാശം കഴിഞ്ഞ കാലത്തുള്ളതിനേക്കാള്‍ ഇരട്ടി വേഗത്തിലാണ് സംഭവിക്കുന്നതെന്ന് ഇതിലൂടെ കണ്ടെത്തുകയും ചെയ്തു.human article

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനസംഖ്യാപരമായി പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ അവന്റെ ആവാസ വസ്ഥകള്‍ക്കായി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതാണ് ഇതിനുകാരണം. സന്തുലിതാവസ്ഥക് തകിടം മറിയുന്നതൊടെ ഇത് മറികടക്കാന്‍ പ്രകൃതി നടത്തുന്ന ഇടപെട്ലുകളാകും ആറാമത്തെ വംശനാശത്തിനു കാരണമാകുന്നത്. മനുഷ്യര്‍ക്കൊപ്പം മറ്റ് നിരവധി വര്‍ഗങ്ങളുടെയും നിലനില്‍പ് ഇതിലൂടെ അവതാളത്തിലാകും. തല്‍ഫലമായി 41 ശതമാനം ഉഭയജീവികളും 26 ശതമാനം സസ്തനികളും നിലനില്‍പ് ഭീഷണി നേരിടുകയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ജീവലോകം വലിയോരു പ്രതിസന്ധിഘട്ടത്തില്‍ കൂടിയാണ് കടന്നുപോകുന്നത്.കശേരുക്കളുള്ള ജീവികളുടെ വംശനാശനിരക്ക് താരതമ്യം ചെയ്തപ്പോള്‍ 20-ാം നൂറ്റാണ്ടില്‍ 114 ഇരട്ടിവേഗത്തിലാണ് അവ അപ്രത്യക്ഷമാകുന്നതെന്ന് കണ്ടെത്തി. നൂറുവര്‍ഷംകൊണ്ട് 10,000 ജീവിവര്‍ഗങ്ങളില്‍ രണ്ട് സസ്തനികള്‍ എന്ന തോതിലായിരുന്നു മുമ്പ് വംശനാശം സംഭവിച്ചിരുന്നത്. എന്നാല്‍, അവസാനത്തെ നൂറ്റാണ്ടില്‍ ഇത് 114 ഇരട്ടിവേഗത്തിലായി. 1900-നുശേഷംമാത്രം 400-ഓളം കശേരുക്കളുള്ള ജീവികളാണ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായത്. സാധാരണഗതിയില്‍ 10,000 വര്‍ഷംകൊണ്ട് മാത്രമാണ് ഇത്ര വിപുലമായ വംശനാശം സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാമാറ്റം, മലിനീകരണം, വനനശീകരണം എന്നിവയാണ് അതിവേഗത്തിലുള്ള വംശനാശത്തിന്റെ പ്രധാനകാരണം. മനുഷ്യന്റെ കരങ്ങളാല്‍ ആവാസവ്യവസ്ഥയ്‌ക്കേറ്റ ക്ഷതങ്ങള്‍മൂലം തേനീച്ചയുടെ പരാഗണം പോലുള്ള പരിസ്ഥിതിസംതുലന ഘടകങ്ങള്‍ മൂന്ന് തലമുറയ്ക്കുള്ളില്‍ പൂര്‍ണമായും നഷ്ടമാവും.സ്വാഭാവികമായി ജീവികള്‍ അപ്രത്യക്ഷമാകുന്നതിന്റെ നിരക്കും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതിനുശേഷമുള്ള വംശനാശവും ഗവേഷകര്‍ താരതമ്യം ചെയ്തു. നിലവിലെ വംശനാശനിരക്കും മുന്‍കാല വംശനാശനിരക്കും താരതമ്യം ചെയ്താണ് കൂട്ട വംശനാശഘട്ടമാണിതെന്ന് ഗവേഷകര്‍ ഉറപ്പിച്ചത്.

Top