ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും!..ഞെട്ടിക്കുന്ന വെളിപ്പെടുത്തലയുമായി ശാസ്ത്രഞ്ജൻ.. രക്ഷപെടാൻ ചൊവ്വയില്‍ വാസസ്ഥലം കണ്ടെത്തണം

ലണ്ടൻ :ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും!..ഞെട്ടിക്കുന്ന വെളിപ്പെടുത്തലയുമായി ശാസ്ത്രഞ്ജൻ.മനുഷ്യൻ രക്ഷപെടാൻ ചൊവ്വയില്‍ വാസസ്ഥലം കണ്ടെത്തണം എന്നും ആവശ്യം .ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയുടെ പുതിയ കണ്ടെത്തൽ ആണ് .അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ചൊവ്വ ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന് സാധ്യമാകുന്ന പദ്ധതികള്‍ ന്യൂ സ്പേസ് ജേണലില്‍ വിശദമായി അവതരിപ്പിച്ചചതാണ് ഇക്കാര്യങ്ങള്‍. അതേസമയം ചന്ദ്രനില്‍ ജീവിക്കാനും പട്ടണങ്ങള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കാര്യവുമില്ലെന്നാണ് മസ്‌കിന്റെ പക്ഷം. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹം മാത്രമാണെന്നും ഭൂമിയില്‍ ഉണ്ടാകാവുന്ന ഏതൊരു ആഘാതത്തില്‍ നിന്നും ഒരുപക്ഷേ ചന്ദ്രനും രക്ഷപെടാന്‍ സാധ്യതയില്ല് എന്നുമാണ് അദ്ദേഹം പറയുന്നത്. അത് മാത്രമല്ല, ചന്ദ്രേനിലേക്കാള്‍ കൂടുതല്‍ ധാതുവിഭവങ്ങളും ചൊവ്വയിലുണ്ട്. അന്തരീക്ഷം പോലുമില്ലാത്ത ചന്ദ്രനില്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു.

തന്റെ ജീവിത കാലത്തുതന്നെ ചൊവ്വയില്‍ കോളനി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കാനാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ചൊവ്വയിലെ അന്തരീക്ഷം മനുഷ്യന് ചേരുന്ന രീതിയില്‍ പാകപ്പെടുത്തിയെടുക്കണം എന്ന് അദ്ദേഹം പറയുന്നു. തണുപ്പ് മനുഷ്യന് മാറ്റിയെടുക്കാനാവും. ഊഷ്മാവ് കൃത്രിമമായി വര്‍ദ്ധിപ്പിക്കാം. കാര്‍ബണ്‍ ഡയോക്സൈഡും നൈട്രജനുമൊക്കെയാവും കൂടുതലെങ്കിലും കംപ്രസ് ചെയ്ത് എല്ലാം മാറ്റിയെടുക്കാം. മസ്‌ക് പറയുന്നു. എന്നാല്‍ 10 ലക്ഷം ഡോളര്‍ വേണ്ടിവരും ഒരാള്‍ക്ക് ചൊവ്വയിലെത്താന്‍. stephanഎന്നാല്‍ കൂടുതല്‍ ആളുകള്‍ ഒരേസമയം പോകുന്നതോടെ ചെലവ് കുറയ്ക്കാം. 115 ദിവസം വേണ്ടിവരും ചൊവ്വയിലെത്താന്‍. പത്ത് ലക്ഷം പേരെങ്കിലും വേണം ഒരു പട്ടണം രൂപപ്പെടുത്തിയെടുക്കണമെങ്കില്‍. അതിന് ഒരു 100 വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാം. എങ്കിലും ചെറിയ രീതിയില്‍ തുടങ്ങിവയ്ക്കാന്‍ സാധിക്കും. ഭൂമിയില്‍ രണ്ടുതരം ആളുകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഭൂമിയില്‍ എക്കാലവും സുഖമായി കഴിയാമെന്ന് വിശ്വസിക്കുന്നവര്‍, പിന്നെ ഏതു നിമിഷവും ലോകാവസാനം പ്രതീക്ഷിക്കുന്ന ആളുകളും. അതില്‍ രണ്ടാമത്തെ വിഭാഗക്കാരനാണ് താന്‍ എന്ന് മസ്‌കിന്‍ സമ്മതിക്കുന്നു. നടക്കില്ല എന്ന് പൊതുവേ കരുതപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് കാണിച്ച് മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് മസ്‌ക്. അതുകൊണ്ട് തന്നെ ഇദ്ദേഹം പറയുന്ന കാര്യങ്ങളും ഒരുപരിധിവരെ വിശ്വാസയോഗ്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻപ് മനുഷ്യകുലം നൂറുവർഷത്തിനുള്ളിൽ തന്നെ അപ്രത്യക്ഷമാകുമെന്നാണ് വീൽചെയറിലിരുന്നു കൊണ്ട് സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിരുന്നു.. ലോകാവസാനം സംഭവിക്കും. 22, 23 നൂറ്റാണ്ടുകൾ അതിജീവിക്കാൻ സാധിച്ചാലും ലോകാവസാനം വന്നെത്തുക തന്നെ ചെയ്യുമെന്നും ഹോക്കിങ് പ്രവചിക്കുന്നു.ബിബിസി റേഡിയോ 4ൽ തമോഗർത്തങ്ങളെക്കുറിച്ചുള്ള പ്രഭാഷണത്തിലാണ് തന്റെ നിഗമനങ്ങൾ സ്റ്റീഫൻ ഹോക്കിങ് പങ്കുവച്ചത്. ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര അപകടകരമായ സംഗതികളാണ് വരും നൂറ്റാണ്ടിൽ സംഭവിക്കാനിരിക്കുന്നത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ച അന്ത്യവിധിനാൾ ഒരുക്കും എന്നും വെളിപ്പെടുത്തിയിരുന്നു .അണുവായുധങ്ങളും കൃത്രിമമായി സൃഷ്ടിക്കുന്ന വൈറസുകളും നിശ്ചിത ഭീഷണിയാകുന്നു. ശാസ്ത്ര പുരോഗതി ഒരിക്കലും നിലയ്ക്കില്ല, പിന്നോട്ടു പോകുകയുമില്ല. അതേസമയം, ഇത് നമ്മൾ തിരിച്ചറിഞ്ഞ് നിയന്ത്രിക്കണം. Elon-Muskവരുന്ന നൂറുവർഷത്തേയ്ക്ക് എന്തായാലും മനുഷ്യൻ അന്യഗ്രഹങ്ങളിൽ സ്വയം സ്ഥാപിത കോളനികൾ ഉണ്ടാക്കില്ല. ഇക്കാലയളവ് വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയം മനുഷ്യവംശം വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.അന്യഗ്രജീവികൾ ഭൂമിയിലേക്കു വന്നാൽ അവയ്ക്കു മുന്നിൽ കീഴടങ്ങുകയല്ലാതെ മനുഷ്യനു മുന്നിൽ വേറൊരു വഴിയുമുണ്ടാകില്ലെന്ന സ്റ്റീഫൻ ഹോക്കിങിന്റെ നിഗമനം ശാസ്ത്രലോകത്ത് നേരത്തെ ചർച്ചയായിരുന്നു.‘കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്) വരവോടെ മനുഷ്യൻ അവന്റെ തന്നെ കുഴി തോണ്ടുമെന്ന് നേരത്തെ തന്നെ ഹോക്കിങ് പ്രവചിച്ചിരുന്നു. കൃത്രിമബുദ്ധി ഉപയോഗിച്ച് കംപ്യൂട്ടറുകൾ ചിന്തിക്കാൻ തുടങ്ങുന്നതോടെ അടുത്ത 100 വർഷത്തിനകം അവ മനുഷ്യവംശത്തെ കീഴടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംബന്ധിച്ച ഗവേഷണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മനുഷ്യൻ ഒരുകാര്യം ശ്രദ്ധിച്ചാൽ നല്ലത്–കംപ്യൂട്ടറുകളുടെയും മനുഷ്യന്റെയും ചിന്തയുടെ പോക്ക് ലോകത്തിനു നല്ലതു വരുത്താനുള്ള കാര്യങ്ങളിലേക്കായിരിക്കണം.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/

www.dailyindianherald.com

Top