എന്തൊരു നാണക്കേട് !ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; എം.ശിവശങ്കറെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചു.വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിപിണറായി വിജയൻറെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ആറു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിട്ടയച്ചു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് 3.40 ഓടെയാണ് ചോദ്യംചെയ്യലിന് ഹാജരായത്. എം. ശിവശങ്കറിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മുന്‍പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഏഴാം തിയതി ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ നല്‍കിയ മറുപടിയില്‍ അവ്യക്തത ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഏഴാം തിയതിയാണ് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യമായി ചോദ്യം ചെയ്തത്.

സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി, ഹവാല ഇടപാടുകളുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള രണ്ട് ബാങ്ക് ലോക്കറുകൾ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍.ഐ.എയുടെയും കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശിവശങ്കറെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യലിനു വേണ്ടി വിളിപ്പിച്ചത്. കള്ളക്കടത്തിന് പിന്നിലെ ഹവാല,ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയിലുളളത്. ഹവാല,ബിനാമി ഇടപാടുകളുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍ . സെക്രട്ടേറിയേറ്റിന് സമീപത്തെ ബാങ്ക് ലോക്കറുകളില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെത്തിയിരുന്നു. ലോക്കർ തുടങ്ങാൻ സഹായിച്ചതും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും ശിവശങ്കറാണെന്നായിരുന്നു സ്വപ്നയുടെ മൊഴി. കൂടാതെ സർക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കമ്മീഷനായി കിട്ടിയ ഒരു കോടി രൂപയാണ് ലോക്കറിൽ ഉണ്ടായിരുന്നതെന്നും മൊഴിയുണ്ട്.

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവിധ കരാറുകള്‍ വഴിയും വിവിധ ഐ.ടി പദ്ധതികളുടെ ഇടനിലക്കാരിയായും പ്രവർത്തിച്ച് സ്വപ്ന വന്‍ തോതില്‍ പണമുണ്ടാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കടത്തിലൂടെ ലഭിച്ച വരുമാനം സൂക്ഷിച്ചതും ഈ ലോക്കറുകളിലാണെന്നാണ് കരുതുന്നത്. ഇതേക്കുറിച്ചുള്ള അറിവോടെയാണോ ശിവശങ്കര്‍ ലോക്കര്‍ തുറക്കാന്‍ സ്വപ്നയെ സഹായിച്ചതെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളോട് പതിവ് മൗനം പാലിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റ് പ്രതകളായ സരിത്ത്, സന്ദീപ്, സ്വപ്‌ന എന്നിവരോടൊപ്പമാണ് ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഹവാല ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നോയെന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. സ്വപ്നയുടെ വ്യക്തിത്വം സംശയമുളവാക്കുന്നതാണെന്ന് ശിവശങ്കറിന് ബോധ്യമുണ്ടായിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. സ്വപ്നയും സംഘവും നടത്തിയ ഹവാല ഇടപാടില്‍ ഉന്നത വ്യക്തിത്വങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ഹല്‍കിയ കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.

Top