ജർമനിയോട് പ്രതികാരം വീട്ടി ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക്

ല​ണ്ട​ൻ: വെം​ബ്ലി​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് ആ​വേ​ശ​ക​ര​മാ​യ കാ​ൽ​പ്പ​ന്ത് പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​ൻ സം​ഘ​ത്തെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​റ​പ​റ്റി​ച്ച് ഇം​ഗ്ല​ണ്ട് യൂ​റോ ക്വാ​ർ‌​ട്ട​റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തി​രി​ക്കു​ന്നു. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് വിജയം നേടിയത്. ഇതോടെ 1996ൽ യൂറോ കപ്പിൽ ഇതേ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ തങ്ങളെ തോൽപ്പിച്ച ജർമൻ ടീമനെ തോൽപ്പിച്ച് കണക്ക് വീട്ടാൻ കൂടി ഗാരത് സൗത്ത്ഗേറ്റിൻ്റെ സംഘത്തിന് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ തോൽവി വഴങ്ങിയതോടെ ജർമൻ പരിശീലകനായ യൊക്കിം ലോയ്ക്ക് തൻ്റെ ടീമുമൊത്തുള്ള അവസാന ടൂർണമെൻ്റിൽ തോൽവിയോടെയായി മടക്കം.

റ​ഹിം സ്റ്റെ​ർ​ലിം​ഗ്, ക്യാ​പ്റ്റ​ൻ ഹാ​രി കെ​യി​ൻ എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നാ​യി വ​ല​ച​ലി​പ്പി​ച്ച​ത്. ഗോ​ൾ ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ വി​രി​മാ​റ് ത​ക​ർ​ത്ത് വെ​ള്ള​ക്കാ​ർ വെ​ടി​പൊ​ട്ടി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ക​ത്തി​ക്ക​യ​റി​യ ജ​ർ​മ​ൻ സം​ഘ​ത്തി​നു മേ​ൽ മെ​ല്ലെ മെ​ല്ലെ പി​ടി​മു​റു​ക്കി​യ ത്രീ​ല​യ​ൺ​സ് ര​ണ്ടാം പ​കു​തി​യി​ൽ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്റ്റെ​ർ​ലിം​ഗി​ൽ തു​ട​ങ്ങി സ്റ്റെ​ർ​ലിം​ഗി​ൽ അ​വ​സാ​നി​ച്ച സു​ന്ദ​ര​മാ​യൊ​രു നീ​ക്ക​മാ​യി​രു​ന്നു ആ​ദ്യ ഗോ​ളി​നു വ​ഴി​യൊ​രു​ക്കി​യ​ത്. 75 ാം മി​നി​റ്റി​ൽ മൈ​താ​ന​ത്തി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തു​നി​ന്നും പ​ന്തെ​ടു​ത്ത് മു​ന്നേ​റി​യ സ്റ്റെ​ർ​ലിം​ഗ് മ​ധ്യ​ത്തി​ൽ ഹാ​രി കെ​യി​നു ന​ൽ​കി. കെ​യി​ൻ പ​ന്ത് ഇ​ട​തു​പാ​ർ​ശ്വ​ത്തി​ലേ​ക്ക് മ​റി​ച്ച ശേ​ഷം ബോ​ക്സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ബോ​ക്സി​ന്‍റെ ഇ​ട​തു​നി​ന്ന് ലൂ​ക് ഷോ​യു​ടെ സു​ന്ദ​ര​മാ​യൊ​രു ക്രോ​സ്. ഹാ​രി കെ​യി​നു മു​ന്നി​ലാ​യി ഓ​ടി​യെ​ത്തി​യ സ്റ്റെ​ർ​ലിം​ഗ് കൃ​ത്യ​മാ​യി കാ​ൽ​വ​ച്ചു. വെം​ബ്ലി പൊ​ട്ടി​ത്തെ​റി​ച്ചു. അ​തേ, വെം​ബ്ലി​യി​ലെ നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം​വ​രു​ന്ന ക​ണ്ഠ​ങ്ങ​ൾ ഒ​രു നി​മി​ഷാ​ർ​ഥ​ത്തി​ന്‍റെ നി​ശ​ബ്ദ​ത​യെ ഭേ​ദി​ച്ച് പൊ​ട്ടി​ത്തെ​റി​ച്ചു. ഇം​ഗ്ല​ണ്ട് മു​ന്നി​ൽ.

മ​റു​വ​ശ​ത്ത് സ്റ്റെ​ർ​ലിം​ഗി​ന്‍റെ ഒ​രു മി​സ് പാ​സി​ൽ ജ​ർ​മ​നി​ക്ക് ഒ​പ്പ​മെ​ത്താ​നു​ള്ള അ​വ​സ​രം. മൈ​താ​ന മ​ധ്യ​ത്തി​ൽ​നി​ന്നും പ​ന്തു​മാ​യി കു​തി​ച്ച തോ​മ​സ് മു​ള്ള​ർ ഗോ​ളി മാ​ത്രം മു​ന്നി​ൽ​നി​ൽ​ക്കെ പ​ന്ത് പു​റ​ത്തേ​ക്ക് അ​ടി​ച്ചു​ക​ള​ഞ്ഞു. ഗോ​ൾ പോ​സ്റ്റി​ൽ​നി​ന്ന് ഇ​ഞ്ചു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ വ​ഴി​മാ​റി പാ​ഞ്ഞ തു​ക​ൽ​പ്പ​ന്ത് ജ​ർ​മ​നി​യു​ടെ വി​ധി എ​ഴു​തു​ക​യാ​യി​രു​ന്നു. നി​രാ​ശ​നാ​യ മു​ള്ള​ർ ത​ല പ​ച്ച​പ്പു​ൽ​മൈ​താ​ന​ത്ത് മു​ട്ടി​ച്ചു. ലോ​ക​ക​പ്പി​ൽ 10 ഗോ​ളു​ൾ നേ​ടി​യി​ട്ടു​ള്ള ത​നി​ക്ക് യൂ​റോ​യി​ൽ ഒ​റ്റ​ത്ത​വ​ണ പോ​ലും വ​ല​ച​ലി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ എ​ന്ന നി​ര​ശ​യേ​ക്കാ​ൾ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യ​ത് മ​ത്സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന്‍റെ വേ​ദ​ന​യാ​യി​രു​ന്നി​രി​ക്ക​ണം.

സ​മ​നി​ല​കു​രു​ക്കി​ൽ​നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ട്ട ഇം​ഗ്ല​ണ്ട് ക​ളി​തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ലീ​ഡ് ഉ​യ​ർ​ത്തു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ സൂ​പ്പ​ർ താ​രം ഗ്രീ​ലി​ഷി​ന്‍റെ മ​നോ​ഹ​ര​മാ​യൊ​രു ക്രോ​സ്. ആ​ദ്യ ഗോ​ൾ പി​റ​ന്ന അ​തേ ഇ​ട​ത് വിം​ഗി​ൽ​നി​ന്ന് ഗ്രീ​ലി​ഷ് ജ​ർ​മ​ൻ പ്ര​തി​രോ​ധ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി നെ​ഞ്ചൊ​പ്പം പൊ​ക്ക​ത്തി​ലൊ​രു ക്രോ​സ്. ബോ​ക്സി​ൽ കൃ​ത്യ​മാ​യി ഓ​ടി​യെ​ത്തി​യ ഹാ​രി കെ​യി​ൻ വ​ല​യി​ലേ​ക്ക് പ​ന്തി​നെ ത​ല​കൊ​ണ്ട് കു​ത്തി​വി​ട്ടു. ജ​ർ​മ​ൻ പ​ത​നം പൂ​ർ​ണം. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഗോ​ൾ വ​ര​ൾ​ച്ച നേ​രി​ട്ട ക്യാ​പ്റ്റ​ൻ പ്രാ​യ​ശ്ചി​ത്തം ചെ​യ്തി​രി​ക്കു​ന്നു. ജ​ർ​മ​നി​ക്കെ​തി​രെ 55 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഇം​ഗ്ല​ണ്ട് നോ​ക്കൗ​ട്ട് മ​ത്സ​ര​ത്തി​ൽ ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്. ജ​ർ​മ​ൻ പ​ട​യ്ക്കെ​തി​രാ​യ വി​ജ​യ​ത്തി​നു അ​ഞ്ച​ര ദ​ശാ​ബ്ദ​ത്തോ​ളം കാ​ത്തി​രു​ന്ന ഇം​ഗ്ല​ണ്ട് ഈ ​രാ​ത്രി ഉ​റ​ങ്ങാ​തെ ആ​ഘോ​ഷി​ക്കും തീ​ർ​ച്ച.

Top