നാണമില്ലേ ഇംഗ്ലണ്ട്?; ക്രൊയേഷ്യയെ തോല്‍പ്പിക്കാന്‍ കള്ളക്കളി നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

എക്സ്ട്രാ ടൈം വിധിയെഴുതിയ സെമി ഫൈനലില്‍ 2-1നായിരുന്നു ക്രൊയേഷ്യയുടെ വിജയം. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ വിജയ ഗോള്‍ പിറന്നത്. എന്നാല്‍ ഇതിനിടെ ഒപ്പമെത്താനായി ഇംഗ്ലണ്ട് പുറത്തെടുത്ത നാണം കെട്ട കളിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മാന്‍സുകിച്ചിന്റെ ഗോള്‍ ക്രൊയേഷ്യ ആഘോഷിക്കുന്നതിനിടെയായിരുന്നു ഇംഗ്ലണ്ട് ഗോള്‍ ലക്ഷ്യമാക്കി നീങ്ങിയത്. എന്നാല്‍ റഫറി കളി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ക്രൊയേഷ്യന്‍ താരങ്ങളെല്ലാം ഗോള്‍ ആഘോഷിക്കുകയായിരുന്നാല്‍ അവര്‍ക്ക് പ്രതിരോധത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല ക്രൊയേഷ്യന്‍ താരങ്ങളാരും തന്നെ സ്വന്തം ഹാഫിലുണ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ ഇംഗ്ലണ്ട് താരങ്ങള്‍ മുന്നേറ്റം നടത്തുകയായിരുന്നു. പന്തുമായി ക്രൊയേഷ്യയുടെ ഗോള്‍ പോസ്റ്റിന് മുന്നിലേക്ക് അവരെത്തുകയും ചെയ്തു. പന്ത് തടയാന്‍ ക്രൊയേഷ്യയുടെ ഗോളി സുഭാഷിച്ച് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉടനെ തന്നെ റഫറി വിസിലടിച്ച് ഇംഗ്ലണ്ടിനോട് കളി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ടിവി ക്യാമറകളെല്ലാം ക്രൊയേഷ്യയുടെ ഗോള്‍ ആഘോഷത്തിന് പിന്നാലെ പോയതോടെ ഈ നീക്കം കളി കണ്ടവര്‍ കണ്ടില്ല.

ആരാധകരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഫിഫയുടെ നിയമത്തിന് എതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ നീക്കമെന്നതിലനാലാണ് റഫറി കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. നേരത്തെ സമാനമായ സംഭവം പോര്‍ച്ചുഗലിന്റെ മത്സരത്തിലുമുണ്ടായിരുന്നു. അന്ന് മറ്റ് താരങ്ങളെല്ലാം മൈതാനത്തിന് പുറത്ത് ഗോള്‍ ആഘോഷിക്കുമ്പോള്‍ അകത്തു തന്നെ നിന്നിരുന്ന പോര്‍ച്ചുഗീസ് താരത്തിന്റെ നീക്കത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം ചര്‍ച്ചയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഈ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഫുട്‌ബോളിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നാണ് വിമര്‍ശനങ്ങള്‍.

Top