ജര്‍മ്മനിയെ തോല്‍പ്പിക്കാനാണ് നീ ശ്രമിക്കുന്നത്: സൂപ്പര്‍ താരം ഓസിലിനെതിരെ ജര്‍മ്മന്‍ ഇതിഹാസം

ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂദ് ഓസിലിനെ രൂക്ഷമായി വിമര്‍ശിച്ചു ജര്‍മ്മന്‍ ഇതിഹാസ താരം ലോഥര്‍ മത്തായുസ് രംഗത്ത്. രാജ്യത്തിനായി കളിക്കുമ്പോള്‍ ഓസിലിന് ആത്മാര്‍ത്ഥത ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ലോകകപ്പ് ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ജര്‍മ്മനി തോറ്റ മത്സരത്തില്‍ 90 മിനുട്ടും കളിച്ച ഓസിലിന് പക്ഷെ മത്സരത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ആയിരുന്നില്ല. ഇതോടെ പല കോണുകളില്‍ നിന്നും ഓസിലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഓസിലിന്റെ ശരീര ഭാഷ വളരെ നെഗറ്റീവ് ആയിരുന്നു. ജയിക്കാനല്ല നോക്കുന്നത് എന്ന് ആരോപിച്ച ലോഥര്‍ മത്തായുസ് താരം രാജ്യത്തിന്റെ ജേഴ്‌സി അണിയുമ്പോള്‍ കളി ആസ്വദിക്കുന്നില്ല എന്നും ആരോപണം ഉന്നയിച്ചു.

1980 മുതല്‍ 2000 വരെ ജര്‍മ്മനിക്കായി കളിച്ച ലോഥര്‍ മത്തായുസ് 1990 ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു. കരിയറില്‍ 5 ലോകകപ്പ് കളിച്ച താരമാണ് ലോഥര്‍ മത്തായുസ്.

Top