നെയ്മറേ ഫുട്‌ബോള്‍ നിന്റെ വണ്‍മാന്‍ ഷോയല്ല: രൂക്ഷ വിമര്‍ശനവുമായി ജര്‍മന്‍ ഇതിഹാസം

മോസ്‌കോ: ആദ്യ റൗണ്ട് മുതല്‍ തന്നെ ലോകകപ്പ് ആവേശ പോരാട്ടമായി മാറിയിരിക്കുകയാണ്. ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന, സ്പെയിന്‍ എല്ലാ വമ്പന്മാരും വിറച്ചു കൊണ്ടാണ് ആദ്യ കളി പൂര്‍ത്തിയാക്കിയത്. ഇതില്‍ ജയിക്കാന്‍ സാധിച്ചത് ഫ്രാന്‍സിന് മാത്രം. ഈ ലോകകപ്പിലെ കിരീട ഫേവറീറ്റുകളായ ജര്‍മ്മനിയും ബ്രസീലുമായിരുന്നു ഇന്നലെ ഞെട്ടിയത്. മെക്സിക്കോ ജര്‍മ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിക്കപ്പെട്ടപ്പോള്‍ സ്വിറ്റ്സര്‍ലാന്റിനോട് സമനില വഴങ്ങാനായിരുന്നു കാനറികളുടെ വിധി.

ലോകഫുട്ബോളിലെ മികച്ച താരങ്ങളുമായി ഇറങ്ങിയ ബ്രസീലിന്റെ പ്രകടനത്തില്‍ എല്ലാവരുടേയും ശ്രദ്ധ നെയ്മറിന്റെ മങ്ങിയ പ്രകടനത്തിലായിരുന്നു. തന്റെ പ്രതിഭയുടെ നിഴല്‍ മാത്രമായിരുന്നു നെയ്മര്‍. ഫൗളുകളിലൂടെ സ്വിസ് താരങ്ങള്‍ നെയ്മറെ നിരന്തരം വീഴ്ത്തിയെന്ന് പറഞ്ഞ് ആരാധകര്‍ക്ക് ന്യായീകരിക്കാമെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ആശങ്കാവഹമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെയ്മറുടെ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട് ജര്‍മ്മനിയുടെ ഇതിഹാസ താരങ്ങളിലൊരാളായ മിഷേല്‍ ബലാക്ക് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. സ്പെയിനെതിരെ ഹാട്രിക്ക് നേടിയ ക്രിസ്റ്റ്യാനോയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ബലാക്ക് വീഡിയോ ആരംഭിക്കുന്നത്.

‘റൊണാള്‍ഡോയുടെ പ്രകടനത്തില്‍ നിന്നും തുടങ്ങാം. എന്തൊരു കളിക്കാരാനാണ് അദ്ദേഹം. സ്‌പെയിനെതിരെ അത്യുഗ്രന്‍ പ്രകടനമാണ് റോണോ കാഴ്ചവെച്ചത്. 3 അസാധ്യ ഗോളുകള്‍. പോര്‍ച്ചുഗല്‍ ടീമിനെ അദ്ദേഹം ഒറ്റയ്ക്ക് നയിക്കുകയായിരുന്നു’ ബലാക്ക് പറയുന്നു.

ലോകം മുഴുവന്‍ വിമര്‍ശിക്കുമ്പോഴും മെസിയുടെ പ്രകടനത്തെ അഭിനന്ദിക്കാന്‍ ബലാക്ക് തയ്യാറായി. തന്റെ ടീമിനായി അദ്ദേഹം നിരന്തരം പ്രയത്‌നിച്ചുകൊണ്ടേയിരിക്കുകയാണെന്നും നിര്‍ഭാഗ്യംകൊണ്ട് അദ്ദേഹത്തിന് പെനാല്‍റ്റി മുതലാക്കാനായില്ലെന്നും ബലാക്ക് പറയുന്നു. അതേസമയം, അടുത്ത കളിയില്‍ മെസ്സിയുടെ തിരിച്ചുവരാനാകുമെന്നു തന്നെ കരുതാമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീടായിരുന്നു അദ്ദേഹം നെയ്മറുടെ കളിയെ കുറിച്ച് പറഞ്ഞത്. നെയ്മര്‍ തന്റെ റോള്‍ എന്താണെന്ന് തിരിച്ചറിയണമെന്നും ഫുട്ബോള്‍ ഒരു വണ്‍മാന്‍ ഷോ അല്ലെന്നുമായിരുന്നു ബലാക്ക് പറഞ്ഞത്. നെയ്മര്‍ നിങ്ങളൊരു അസാധ്യ കളിക്കാരനാണ്. എന്നാല്‍ ടീം അംഗങ്ങളെ ശരിയായ വഴിക്ക് നയിക്കുവാനും നിങ്ങള്‍ ബാധ്യസ്ഥനാണെന്നും ബലാക്ക് പറഞ്ഞു. പക്ഷെ അടുത്ത കളിയില്‍ നെയ്മര്‍ യാഥാര്‍ത്ഥ ശൗര്യം പുറത്തെടുക്കുമെന്നു വിശ്വസിക്കുന്നുവെന്നും ബലാക്ക് കൂട്ടിച്ചേര്‍ത്തു.

Top