ക്രിസ്റ്റിയാനോയുടെ ഗോള്‍ഡന്‍ ബൂട്ട് മോഹങ്ങള്‍ അവസാനിക്കുന്നു: ഇടിമിന്നലായി ലുകാകു

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ഡന്‍ ബൂട്ട് മോഹങ്ങള്‍ക്ക് മേല്‍ ഇടിമിന്നല്‍. ബെല്‍ജിയന്‍ താരം ലുകാകു ആണ് നാലു ഗോള്‍ നേടിയ ക്രിസ്റ്റിയാനോയ്ക്ക് ഒപ്പം എത്തിയിരിക്കുന്നത്. ഇതോടെ

ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം അവസാന ലോകകപ്പ് പോലെ ആയിരിക്കില്ല് എന്ന സൂചനകള്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്നു. ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇനിയും അവശേഷിക്കെയാണ് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടം നാല് ഗോളുകളില്‍ എത്തിയിരിക്കുന്നത്. ഇന്ന് ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് ബെല്‍ജിയന്‍ താരം ലുകാകുവും, ഹാട്രിക്കടക്കം നാല് ഗോളുകളില്‍ നില്‍ക്കുന്ന പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തിയത്. ഇന്ന് രണ്ടാം പകുതിയില്‍ ലുകാകുവിനെ റൊബേര്‍ട്ടോ മാര്‍ട്ടിനസ് പിന്‍വലിച്ചില്ലായിരുന്നു എങ്കില്‍ റൊണാള്‍ഡോയെ ചിലപ്പോള്‍ ലുകാകു മറികടന്നേനെ.

മൂന്ന് ഗോളുകള്‍ വീതം ഉള്ള റഷ്യന്‍ താരം ചെറിഷേവും സ്പാനിഷ് താരം ഡിയോഗോ കോസ്റ്റയുമാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. രണ്ട് ഗോളുകള്‍ വീതമുള്ള ബ്രസീലിന്റെ കൗട്ടീനോ, ബെല്‍ജിയത്തിന്റെ ഹസാര്‍ഡ്, നൈജീരയുടെ മൂസ, റഷ്യയുടെ സ്യൂബ, ഓസ്‌ട്രേലിയയുടെ യെഡിനാക്, ഇംഗ്ലണ്ട് സ്‌ട്രൈക്കന്‍ കെയ്ന്‍, ക്രൊയേഷ്യയുടെ മോഡ്രിച്ച് തുടങ്ങിയവര്‍ക്കും ഇപ്പോഴും ഗോള്‍ഡന്‍ ബൂട്ട് റേസില്‍ സ്ഥാനമുണ്ട്.

Top