റൊണോയുടെ ബൈസിക്കിള്‍ കിക്ക് കണ്ട് സിനദിന്‍ പോലും ഞെട്ടി; തലയില്‍ കൈവച്ച് റയല്‍ പരിശീലകന്‍

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിയില്‍ യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നായി വാഴ്ത്താവുന്ന ഗോളായിരുന്നു അത്. 64-ാം മിനിറ്റിലെ ആ ബൈസൈക്കിള്‍ കിക്കിലൂടെ അതുവരെ കൂകി വിളിച്ച യുവന്റസ് ആരാധകരെയെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് സ്തംബ്ധരാക്കുകയായിരുന്നു റൊണാള്‍ഡോ. ലോകോത്തര ഗോള്‍ കീപ്പര്‍ ബുഫണെ നിസ്സഹയാനാക്കി തൊടുത്ത ആ അവിശ്വസനീയ ഷോട്ട് പിറന്നോടെ സ്‌റ്റേഡിയത്തിലെത്തിയ ആരാധകര്‍ മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരന്നു. റൊണാള്‍ഡോ യുവന്റസ് ആരാധകരുടെ സ്‌നേഹത്തിന് മുന്നില്‍ കൈകൂപ്പിയാണ് നന്ദി പ്രകടിപ്പിച്ചത്.റയല്‍ പരിശീലകന്‍ സാക്ഷാല്‍ സിനദീന്‍ സിദാന്‍ പോലും റൊണാള്‍ഡോയുടെ ബൈസക്കിള്‍ ഗോളില്‍ ഞെട്ടി. ഗോള്‍ കണ്ട് ആഹ്ലാദിക്കുന്നതിന് പകരം തലയില്‍ കൈവെച്ചാണ് സിദാന്‍ തന്റെ അവിശ്വസനീയത രേഖപ്പെടുത്തിയത്. റൊണാള്‍ഡോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളായി ഒരു പക്ഷെ ഈ ബൈസൈക്കിള്‍ കിക്ക് ഗോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയേക്കാം. ഇതോടെ ഒരിക്കല്‍ കൂടി റെക്കോര്‍ഡ് ബുക്കില്‍ തന്റെ പേര് എഴുതി ചേര്‍ക്കുകയും ചെയ്തു താരം. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കാര്‍ഡാണ് റോണോ സ്വന്തമാക്കിയത്.

Top