സ്വപ്ന ഫൈനലിനു മുന്നേ രക്തം വീഴ്ത്തി റൊണാള്‍ഡോ: ഷോട്ടു പിഴച്ചു,പിന്നാലെ മാപ്പു പറച്ചിലും സര്‍പ്രൈസ് സമ്മാനവും, മൈതാനത്ത് നാടകീയ സംഭവങ്ങള്‍

ഫുട്‌ബോള്‍ ആരാധകര്‍ സ്വപ്നഫൈനലിനായി കാത്തിരിപ്പിന്റെ അവസാന മണിക്കൂറുകളിലാണ്. ചാംപ്യന്‍സ് ലീഗ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫുട്‌ബോള്‍ ആരാധകരെല്ലാം കീവിലെ ഒളിംപിക് സ്‌റ്റേഡിയത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. ഇന്ന് രാത്രി 12.15നാണ് യൂറോപ്പിലെ രാജാക്കന്മാര്‍ ആരെന്നറിയുന്നതിനുള്ള പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും നേര്‍ക്കുനേര്‍ വരുന്നത്.

കലാശപ്പോരിന് മുന്നോടിയായി ടീമുകളുടെ പരിശീലനം റിപ്പോര്‍ട്ട് ചെയ്യാന്‍ നിരവധി മാധ്യമങ്ങളാണ് കീവില്‍ എത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള പരിശീലനം ഒപ്പിയെടുക്കുന്നതിനായി ഗ്രൗണ്ടിന് ചുറ്റും നിരവധി ഫോട്ടോഗ്രാഫര്‍മാരും എത്തിയിരുന്നു. ഇതില്‍ ഒരു ക്യമറാമാന്‍ നെറ്റിയില്‍ ഒരു മുറിവും കയ്യില്‍ റയല്‍ മാഡ്രിഡിന്റെ ട്രെയ്‌നിങ് ജെഴ്‌സിയും കൊണ്ടാണ് ഗ്രൗണ്ട് വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റയല്‍ മാഡ്രിഡിന്റെ പരിശീലനത്തിനിടയില്‍ സൂപ്പര്‍ താരം റൊണാള്‍ഡോയുടെ ഷോട്ട് ലക്ഷ്യം തെറ്റി കൊണ്ടതാണ് ലോറന്‍സാനോ പ്രീറ്റോ എന്ന ക്യാമറാമാന് നെറ്റിയില്‍ മുറിവേല്‍ക്കാന്‍ കാരണമായത്.യൂണിവിഷന്‍ ഡിപ്പോര്‍ട്ടേഴ്‌സ് നെറ്റ് വര്‍ക്കിന്റെ മാധ്യമ പ്രവര്‍ത്തകനാണിയാള്‍. പന്ത് കൊണ്ടയുടന്‍ ഇയാളുടെ നെറ്റിയില്‍ ചോരപൊടിയുകയും പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. പരിശീലനം കഴിഞ്ഞ റൊണാള്‍ഡോയും സംഘവും ബാക്ക്‌റൂമിലേക്ക് പോകുന്നതിനിടെ റൊണാള്‍ഡോ ഇയാളോട് മാപ്പ് പറഞ്ഞു. പിന്നീട്, ഇയാള്‍ക്ക് റയല്‍ മാഡ്രിഡിന്റെ ഒരു പരിശീലന ജാക്കറ്റ് സമ്മാനമായി ഒരാള്‍മുഖേന നല്‍കാനും റൊണാള്‍ഡോ മറന്നില്ല.

Top