പരിപ്പുവടയു കട്ടൻചായയും !പാർട്ടിയേയും സർക്കാറിനേയും വെട്ടിലാക്കി ഇപിയുടെ ആത്മകഥ.ഇ പി ജയരാജൻ്റെ പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കില്ല.സാങ്കേതിക പ്രശ്നമെന്ന് ഡി സി ബുക്‌സ്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ എല്‍ ഡി എഫിനെ പ്രതിരോധത്തിലാക്കി ഇപി ജയരാജന്റെ ആത്മകഥ. ‘കട്ടന്‍ ചായയും പരിപ്പ് വടയും’ എന്ന പേരില്‍ ഡിസി ബുക്സ് പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തില്‍ എല്‍ ഡി എഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്ന് അടക്കമുള്ള പരാമർശങ്ങളാണുള്ളത്. പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പാണ് വിവാദ പരാമർശങ്ങള്‍ അടങ്ങിയ പേജുകള്‍ ഉള്‍പ്പെടെ പുറത്ത് വന്നത്.

അതേസമയം കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജൻ്റെ പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്‌സ് നീട്ടിവച്ചു. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ പ്രസാധകരായ ഡി സി ബുക്‌സ് അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും വിവാദത്തിൽ ഡി സി ബുക്‌സ് ഈ കുറിപ്പിൽ പ്രതികരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുസ്തകം ഇന്ന് മുതൽ വിറ്റഴിക്കണമെന്ന് സ്റ്റോറുകൾക്ക് നൽകിയിരുന്ന നിർദേശം ഡിസി ബുക്ക്സ് പിൻവലിച്ചു. അതേസമയം പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇ പി ജയരാജൻ ഡി സി ബുക്‌സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ് പ്രസാധകർ പറയുന്നത്. പുസ്‌തകത്തിൻ്റെ പ്രസാധന അവകാശം ഡിസിക്ക് തന്നെയാണെന്ന് പ്രസാധക കമ്പനി അധികൃതർ പറ‌ഞ്ഞു. എന്നാൽ പരസ്യ പ്രതികരണത്തിന് ഡി സി ബുക്‌സ് തയ്യാറായിട്ടില്ല.

Top