അടിസ്ഥാനവര്‍ഗ്ഗ രഷ്ട്രീയം സിനിമയുടെ മുഖ്യധാരയിലെത്തിച്ച മഹാനായ കലാകാരന്‍;ചാലക്കുടിയുടെ സ്വന്തം മണി വിടവാങ്ങുന്നത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനിരിക്കെ,ചാലക്കുടിയും കേരളവും തേങ്ങുന്നു.

തൃശൂര്‍:മണി വിടവാങ്ങുന്നത് നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനിരിക്കെ,ഇടതുപക്ഷം വണ്ടൂര്‍ മണ്ഡലത്തിലേക്ക് സജീവമായി കലാഭവന്‍ മണിയെന്ന ഇടതുപക്ഷ സഹയാത്രികനെ പരിഗണിച്ചിരുന്നു.തന്റെ അടുപ്പക്കാരോട് പാര്‍ട്ടി സംസാരിച്ചിട്ടുണ്ടെന്ന് മണി തുറന്ന് സമ്മതിച്ചിരുന്നു.വണ്ടൂരില്‍ മന്ത്രി എപി അനില്‍കുമാറിനെ നേരിടാന്‍ അദ്ധേഹം മാനസികമായി തയ്യാറെടുത്തിരിക്കെയാണ് മരണം മണിയെ തട്ടിയെടുത്തത്.

കഴിഞ്ഞ ആഴ്ച ഒറ്റപ്പാലം മണ്ഡലത്തിലെ ശ്രീകൃഷ്ണപുരത്ത് ബാപ്പൂജി പാര്‍ക്ക് ഉദ്ഘാടനത്തിന് എത്തിയ മണിയായിരുന്നു അവിടെ നടന്ന മെഗാ ഷോ നയിച്ചത്.തനത് നാടന്‍ പാട്ടുകളും,ചെറിയ തന്റെ സ്വതസിദ്ധമായ ചില നമ്പരുകളും കൊണ്ട് അവിടെ നിറഞ്ഞ വള്ളുവനാട്ടുകാരെ മണി കയ്യിലെടുക്കുകയായിരുന്നു .അപ്പോഴൊക്കെ അസുഖമുണ്ടെങ്കിലും മണി ഊര്‍ജ്ജസ്വലനായി തന്നെയാണ് കാണപ്പെട്ടത്.തിരഞ്ഞെടുപ്പില്‍ മണിയെ നിര്‍ത്താന്‍ ആലോചിച്ചിരുന്നതായും സിപിഎം നേതാക്കള്‍ ചിലര്‍ തുറന്ന് സമ്മതിക്കുന്നുണ്ട്.എന്നാല്‍ രണ്ട് ദിവസം മുന്‍പ് മണിക്ക് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.പക്ഷേ അപ്പോഴും തന്റെ വിഷമം സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ മണി തയ്യാറായിരുന്നില്ല.
ചാലക്കുടിയിലെ വീടിനടുത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇന്ന് ഉച്ചക്ക് ഞങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും അമൃത ആശുപത്രി അധികൃതര്‍ മണിയുടെ രോഗവിവരത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

വൈകീട്ടോടെയാണ് അദ്ധേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി വിവരം ലഭിച്ചത്.7.30ഓടെ വെന്റിലെറ്റര്‍ മാറ്റുകയായിരുന്നുവെന്നാണ് വിവരം.മരണത്തില്‍ അസ്വാഭാവികതയുള്ളതായും റിപ്പോര്‍ട്ടുകള്‍ അഭ്യുഹങ്ങളായി പുറത്ത് വരുന്നുണ്ട്.
എന്നും ഇടതുപക്ഷത്തോടൊപ്പമാണ് മണിയെന്ന ചാലക്കുടിക്കാരന്‍ ഓട്ടോ ഡ്രൈവര്‍ നിന്നത്.അടിസ്ഥാന വര്‍ഗത്തിനായി മുന്നണിപോരാട്ടം നടത്താന്‍ കമ്മ്യുണിസ്റ്റുകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ധേഹം ഉറച്ച് വിശ്വസിച്ചു.mani

ചാലക്കുടിയില്‍ കഴിഞ്ഞ തവണ തന്നെ മണിയുടെ പേരാണ് പരിഗണിച്ചിരുന്നത്.അന്ന് ചില തിരക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ധെഹം ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് അവിടുത്തെ പ്രാദേശിക നേതാക്കള്‍ ഓര്‍ക്കുന്നു.ബിഡി ദേവസ്യ എംഎല്‍എക്ക് നല്ല പിന്തുണ മണി നല്‍കിയിരുന്നു.എന്തായാലും മണിയുടെ വേര്‍പാടോടെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പക്ഷം ചേര്‍ന്നു നില്‍ക്കുന്ന മഹാനായ കലാകാരനെയാണ് നഷ്ടപ്പെട്ടത്.മണി വീണ്ടും തന്റെ ചാലക്കുടിക് എത്തുകയാണ് തമാശകളും പൊട്ടിച്ചിരികളും നാടന്‍ പാട്ടുകളും ഇല്ലാതെ ആ നാട് തങ്ങളുടെ സ്വകാര്യ അഹങ്കാരത്തിന് വിടചൊല്ലും.

Top