കണ്ണൂരില്‍ ഇരട്ടനയം ?വിമതര്‍ക്ക് അധികാരസ്ഥാനങ്ങള്‍ നല്‍കിക്കൊണ്ട് ഒത്തുതീര്‍പ്പില്ല: സുധീരന്‍

കണ്ണൂരില്‍ ഇരട്ടനയം ?
തിരുവനന്തപുരം:  വിമത സ്ഥാനാർഥികൾക്ക് അധികാരസ്ഥാനങ്ങൾ നൽകി ഒത്തുതീർപ്പിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാൻ ഓരോ ജില്ലയിലും സമിതി രൂപീകരിക്കും. ബിജെപിയുമായും സിപിഎമ്മുമായും പ്രാദേശിക ധാരണ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാറുകൾ പൂട്ടിയത് തദ്ദേശ തെര‍ഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടില്ല. വിമതരുമായി യതൊരു തരത്തിലുള്ള വിട്ടുവീഴ്‌ചയ്‌ക്കും ഒരുക്കമല്ല. ബിജെപിയുമായി യാതൊരു തരത്തിലുള്ള കൂട്ടിക്കെട്ടും ഉണ്ടാക്കിലെന്നും സുധീരന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വിമതരെ നേരിടേണ്ടി വന്നത് കോൺഗ്രസിനായിരുന്നു. ഇവരില്‍ പലരും വിജയിക്കുകയും കോണ്‍ഗ്രസിനെ വെട്ടിലാക്കുകയും ചെയ്‌തിരുന്നു. കണ്ണൂരിൽ ഭരണം പിടിക്കാന്‍ വിമതന്റെ പിന്തുണ സ്വീകരിക്കുന്നതിന് കഴി‍ഞ്ഞ ദിവസം ചേർന്ന കെപിസിസി നിർവാഹക സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നയം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top