വിവാദകാലത്ത് ഇ.പി.ജയരാജന്‍റെ ക്ഷേത്രദര്‍ശനം; ചിത്രം സഹിതം മനോരമ

കണ്ണൂർ :ഇ.പി.ജയരാജന്‍റെ ക്ഷേത്രദര്‍ശനം വാർത്തയാക്കി മനോരമ ന്യുസ് . ബന്ധു നിയമന വിവാദത്തിൽപ്പെട്ട് മന്ത്രിസ്ഥാനം നഷ്ട്ടമായിരിക്കുന്ന സമയം സി.പി.എം നേതാവും മുൻ മന്ത്രിയും ക്ഷേത്രദര്ശനമാ നടത്തി എന്നാണ ചിത്രം സഹിതം മനോരമ വാർത്ത പുറത്ത് വിട്ടിരിക്കുന്നത് . ബന്ധു നിയമന വിഷയം കേന്ദ്ര കമ്മിറ്റിയുടെയും പൊളിറ്റ് ബ്യൂറായുടെയും മുന്നിലെത്തുന്നസമയത്താണ് വിവാദങ്ങളിൽനിന്നും നടപടികളിൽനിന്നും വിമർശനങ്ങളിൽനിന്നും രക്ഷ തേടിയാണ് കണ്ണൂർ മുഴക്കുന്നിലെ ശ്രീ മൃദംഗശൈലശ്വേരി ക്ഷേത്രത്തിൽ ഇ.പി.ജയരാജൻ എത്തിയത് എന്നും റിപ്പോർട്ട്ep-temple-2

2017 എപ്രിൽ ആറ്, വൈകുന്നേരം ആറുമണി.
തിരക്കു കുറഞ്ഞ സന്ധ്യാനേരത്തായിരുന്നു ക്ഷേത്ര ദർശനം. ഷർട്ടൂരി പ്രാർത്ഥനയും നടത്തി തിരികെ കാറിൽ മടങ്ങി. രഹസ്യ പ്രാർത്ഥന നടന്നെങ്കിലും കേന്ദ്ര കമ്മിറ്റിയിൽ നിന്നുളള വിമർശനം തടയാനായില്ല. വൈകിയാണെങ്കിലും കേസ് വിജിലൻസ് പിൻവലിച്ചെന്നെതും യാഥാർഥ്യം. പക്ഷേ മന്ത്രിക്കസേര മാത്രം വൈകുന്നു.പഴശിരാജാവ് യുദ്ധത്തിന് പോകുന്നതിന് മുൻപ് ദർശനം നടത്തിയിരുന്ന ക്ഷേത്രമാണ് മൃദംഗശൈലശ്വേരി. കഥകളി പിറവിയെടുത്തെന്ന് കരുതപ്പെടുന്ന ഇവിടെ സർവ ഐശ്വര്യത്തിനായാണ് വിശ്വാസികളെത്തുന്നത്. മുൻ സംസ്ഥാന പൊലീസ് മേധാവി അലക്സാണ്ടർ ജേക്കബ് ഇവിടുത്തെ പഞ്ചലോഹ വിഗ്രഹത്തിന്റെ ശക്തിയെക്കുറിച്ച് സാക്ഷ്യം പറഞ്ഞതോടെയാണ് ദർശനം നടത്തുന്നവരുടെ എണ്ണം വർധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ.പിയും മതവും
ഇ.പി.ജയരാജൻ ഇതിന് മുൻപും മതവിശ്വാസമെന്ന വിഷയത്തിൽ സിപിഎം നിലപാടിൽ വെള്ളം ചേര്‍ത്തിരുന്നതായി പോയകാലം സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നായിരുന്നു സഖാവിന്റെ വിലയിരുത്തൽ. ഇക്കഴിഞ്ഞ ജനുവരി ഒൻപതിന് പിലീക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോട് അനുബന്ധിച്ചുള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്താണ് ജയരാജൻ ശാസ്ത്രീയവശം വിശദീകരിച്ചത്. ക്ഷേത്രത്തിലെ പൂജാകർമങ്ങൾ നന്മയുണ്ടാക്കും. മനുഷ്യന്റെ കര്‍മശേഷി കൂട്ടുകയും ഉണർവ് നൽകുകയും ചെയ്യും. ഹോമങ്ങളും പൂജകളും പ്രകൃതിക്കും മനുഷ്യർക്കും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്നെല്ലാമായിരുന്നു ഹൈന്ദവ വിശ്വാസത്തെ കമ്യൂണിസ്റ്റുകാരൻ പുകഴ്ത്തിയത്.

സർക്കാർ യോഗങ്ങളില്‍ നിലവിളക്ക് കൊളുത്തലും പ്രാര്‍ത്ഥനയും ആവശ്യമില്ലന്ന മുൻ മന്ത്രി ജി.സുധാകരന്റെ പ്രസ്താവനയെ എതിർത്തതും മറ്റാരുമല്ല. നിലവിളക്ക് കൊളുത്തുന്നത് ഐശ്വര്യമായി കാണണമെന്നായിരുന്നു ഇ.പി.ജയരാജന്റെ പക്ഷം. യോഗങ്ങളിൽ പ്രാർത്ഥനകൾ ചൊല്ലുന്നത് പങ്കെടുക്കുന്നവരെ ഉന്മേഷഭരിതരും സന്തോഷവാന്മാരുമാക്കുമെന്നും പറഞ്ഞു. മതമെന്ന യഥാർഥ്യത്തെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന വാക്കുകളും പ്രവർത്തിയുമാണ് മുതിർന്ന സഖാവ് അണികൾക്ക് ഇതുവഴി കാണിച്ചു നൽകുന്നത്.

സിപിഎമ്മുകാർക്ക് അതും കേന്ദ്ര കമ്മറ്റി അംഗത്തിന് ക്ഷേത്രദർശനം നടത്താമോ ?

ഗുരൂവായൂർ ക്ഷേത്രത്തിൽ തൊഴുതതിന്റെ പേരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമർശിച്ചത് സ്വന്തം പാർട്ടിയാണ്. ശബരിമലക്ക് കെട്ടുമുറുക്കി പോയ പാർട്ടി അംഗങ്ങൾ പുറത്തായി. വീട്ടുകാരുടെ വിശ്വാസംമൂലം മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരും കോടിയേരി ബാലകൃഷ്ണനുംവരെ സമൂഹത്തിന്റെ മുൻപിൽ ചോദ്യം ചെയ്യപ്പെട്ടു. ഇങ്ങനെ നീളുന്നു മതവും സിപിഎമ്മും തമ്മിലുള്ള വിവാദങ്ങൾ.
ഒരു നല്ല കമ്യൂണിസ്റ്റുകാരനാകണമെങ്കില്‍ നിങ്ങള്‍ ബോധ്യമുള്ള ഒരു നിരീശ്വരനായിരിക്കണം. ക്രൂഷ്ചേവ്‌
‘Atheism is an integral part of Marxism. Consequently a class-conscious Marxist party must carry on propaganda in favor of atheism’. – ലെനിൻ

<p>കാലത്തിനനുസരിച്ച് മതത്തോടുള്ള സമീപനത്തിൽ സിപിഎം മാറ്റം വരുത്തുന്നത് ബിജെപി സംഘപരിവാർ ശക്തികളിലേക്കുള്ള സഖാക്കളുടെ ഒഴുക്ക് തടഞ്ഞേക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ഏറിപ്പോയാൽ ഒരു താക്കീതിൽ ഒതുങ്ങുന്നതാണ് നേതാക്കൻമാരുടെ ക്ഷേത്ര ദർശനങ്ങൾ. ശ്രീകൃഷ്ണജയന്തി ദിനത്തിലും ഗണേശോത്സവ ദിനത്തിലും സാംസ്കാരിക ഘോഷയാത്രകൾ വരും വർഷങ്ങളിലും നടത്തണമല്ലോ.

ഭൗതികവാദ തത്ത്വചിന്തയും മതേതരത്വരാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന സിപിഎമ്മിന് കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ക്ഷേത്ര ദർശനത്തെ എങ്ങനെ സാധൂകരിക്കാനാകും ?

കടപ്പാട് :മനോരമ

Top