പിണറായിക്ക് എതിരെ ചുട്ട മറുപടിയുമായി പി.കെ. ശ്രീമതി;മുഖ്യമന്ത്രി പ്രതിരോധത്തില്‍

കണ്ണുര്‍ : പിണറായിക്ക് മറുപടിയായി പി.കെ. ശ്രീമതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.പിണറായി വിജയന്റെ അറിവോടെയാണ് പത്ത് കൊല്ലം മുമ്പ് മരുമകളെ മന്ത്രി മന്ദിരത്തില്‍ നിയമിച്ചതെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗമായ പി.കെ.ശ്രീമതി എം.പി വ്യക്തമാക്കി. മരുമകള്‍ പെന്‍ഷന്‍ വാങ്ങുന്നില്ലെന്നും അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മരുമകളുടെ നിയമനകാര്യത്തില്‍ ഇത്രയും നാള്‍ മൗനം ഭജിച്ചത് പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിക്കാനാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പി.കെ. ശ്രീമതി പറയുന്നു. എല്ലാം സെക്രട്ടറിയുടെയും പാര്‍ട്ടിയുടെയും അറിവോടെയാണെണെന്ന് പി.കെ. ശ്രീമതി പറയുന്നു. തന്നെ മാത്രം കുറ്റപ്പെടുത്തുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. പിണറായിയെ പോസ്റ്റ് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പി.കെ ശ്രീമതി ടീച്ചര്‍ ആരോഗ്യ മന്ത്രി ആയിരുന്നപ്പോള്‍ പാര്‍ട്ടി സെക്ക്രട്ടറി പിണറായി വിജയന്‍ ആയിരുന്നു.പാര്‍ട്ടിയുടെ അനുമതിയോടെ ആയിരുന്നു മരുമകളുടെ നിയമനം എന്ന ശ്രീമതി ടീച്ചറുടെ പോസ്റ്റ് ‘ഏറ്റവും പ്രതിരോധത്തില്‍ ആക്കിയത് മുഖ്യമന്ത്രി പിണറായി വിജയനെ  ‘ആണ്

നേരത്തെ ശ്രീമതിയെ തള്ളിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.അതേസമയം, എംപിയും മുന്‍ മന്ത്രിയുമായിരുന്ന പി.കെ.ശ്രീമതിയുടെ മരുമകളെ പഴ്സനല്‍ സ്റ്റാഫില്‍ അംഗമാക്കിയ നടപടിയെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ശ്രീമതിയുടെ വിശദീകരണം വസ്തുതാപരമാണ്. മൂന്നു നിയമനം മന്ത്രിക്കു തന്നെ നടത്താം. അതില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല. പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യവുമില്ല. എന്നാല്‍ അതിലൊരാള്‍ക്കു പ്രമോഷന്‍ നല്‍കിയത് അനുചിതമായ കാര്യമായിരുന്നു. അതു കണ്ടെത്തിയ പാര്‍ട്ടി നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു, അദ്ദേഹം വ്യക്തമാക്കി.pk-sreemathi-fb-post

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന് കുരുക്ക് മുറുകുന്നു. സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു.  അതിനിടെ  ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന് കുരുക്ക് മുറുകുന്നു. സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. ജയരാജനെതിരെയുള്ള പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു.pk-sreemathy-mp-fb-post

പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളിലടക്കം പരാതി വ്യാപകമാകുകയും വിഷയം ചര്‍ച്ച ചെയ്യാനായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 14ന് ചേരാനിരിക്കെയുമാണ് നിലപാട് കടുപ്പിച്ച് വിഎസ് രംഗത്തെത്തിയത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി ജെ പി നേതാക്കളായ വി മുരളീധരന്‍ കെ സുരേന്ദ്രന്‍ എന്നിവരാണ് ജയരാജനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. പി കെ സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ നിയമോപദേശം തേടാനാണ് വിജിലന്‍സ് തീരുമാനം. നാളെയോ മറ്റന്നാളോ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കാണും. എന്നാല്‍ നിയമന ഉത്തരവ് റദ്ദാക്കിയാലും അഴിമതി സ്വജനപക്ഷപാതം എന്നീ വകുപ്പുകളില്‍ കേസെടുക്കാമെന്നാണ് നിയമവിദഗ്ധനര്‍ പറയുന്നത്. സന്തോഷ് മാധവനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കിയിട്ടും നടപടി വേണമെന്ന കാര്യത്തില്‍ പിണറായി വിജയനടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ഉറച്ച് നിന്നിരുന്നു.

സുധീര്‍ നമ്പ്യാരെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ച ചിറ്റപ്പന്‍ ഇ പി ജയരാജനായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ താരം. വിവാദനായകന്‍ സുധീര്‍ നമ്പ്യാരുടെ അമ്മയും എം പിയുമായ പി കെ ശ്രീമതി ടീച്ചറാണ് ഇന്നത്തെ താരം. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിന്റെ കണക്കാണ് പി കെ ശ്രീമതി ഇപ്പോള്‍ പറയുന്നത്.

 

Top