പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കുറ്റത്തില്‍ എര്‍ത്തയില്‍ കീഴടങ്ങി; ഭീഷണിപ്പെടുത്തിയെന്നും പാരിതോഷികം വാഗദാനം ചെയ്തതെന്നും കേസ്

കോട്ടയം: ബിഷപ്പിനെതിരായ ലൈംഗീക പീഡനക്കേസില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാ. എര്‍ത്തയില്‍ കോടതിയില്‍ കീഴടങ്ങി. ജലന്ധര്‍ ബിഷപ്പിനെതിരായി പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലാണ് എര്‍ത്തയില്‍ കീഴടങ്ങിയത്.

പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഫാ. എര്‍ത്തയില്‍ കീഴടങ്ങിയത്. എര്‍ത്തയിലിന് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചു എന്നതാണ് ജെയിംസ് എയിര്‍ത്തലിനെതിരായ കേസ്. മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എര്‍ത്തയില്‍ നടത്തിയ 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു.

Top