ആത്മഹത്യയ്ക്ക് തയ്യാറായി നിന്ന യുവതിയെ ആലിംഗനത്തിലൂടെ രക്ഷപ്പെടുത്തിയ ഡ്രൈവര്‍; മനുഷ്യത്വത്തിന്റെ പ്രതീകമായി ഒരു വിദേശക്കാഴ്ച

ആത്മഹത്യയിലേയ്ക്ക് മനുഷ്യനെ തള്ളിവിടുന്ന കാരണങ്ങള്‍ പലതുണ്ടാകാം. എന്നാല്‍ ഒറ്റ നിമിഷത്തെ ചിന്തയാണ് ആത്മഹത്യയിലവസാനിക്കുന്നത്. ആ ചിന്തയെ വഴിതിരിച്ചുവിടുന്ന എന്തെങ്കിലും സംഭവിച്ചാല്‍ ആ ജീവന്‍ പൊലിയുകയില്ല. അത്തരത്തില്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഒരാളെ ജീവിതത്തിലേയ്ക്ക് തിരിച്ച് വിളിയ്ക്കുന്ന ഒരു ഡ്രൈവറുടെ കഥയാണിത്.

പാലത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടാന്‍ തയ്യാറായി നിന്ന യുവതിയെ ഈ ബസ് ഡ്രൈവര്‍ രക്ഷപ്പെടുത്തിയത് അത്തരമൊരു ഇടപെടലിലൂടെയാണ്. ഡാമോണ്‍ ഹഡ്സണ്‍ തന്റെ പതിവ് റൂട്ടിലൂടെ ബസ് ഓടിച്ചുവരുമ്പോഴാണ് ആ കാഴ്ച കണ്ടത്. ഒഹായോയിലെ മെയിന്‍ സ്ട്രീറ്റ് ബ്രിഡ്ജിലേക്ക് കയറുമ്പോള്‍ എതിര്‍വശത്തായി ഒരു യുവതി നില്‍ക്കുന്നത് ഡാമോണിന്റെ ശ്രദ്ധയില്‍പ്പെട്ടു. പന്തികേട് മനസ്സിലാക്കിയ അയാള്‍, ബസ് അവര്‍ക്കരികിലേക്ക് നിര്‍ത്തി. പാലത്തിന്റെ അറ്റത്തുനിന്ന് മാറാന്‍ ഉറക്കെ വിളിച്ചുകൊണ്ട് ഡാമോണ്‍ ബസ് അവര്‍ക്കരികില്‍ നിര്‍ത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിങ്ങള്‍ക്കിന്ന് ഒട്ടും നല്ല ദിവസമല്ലെന്ന് തോന്നുന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. ഞാനൊന്ന് നിങ്ങളെ കെട്ടിപ്പിടിച്ചോട്ടെ?..ഡാമണ്‍ അവരോട് ചോദിചച്ചു. ചോദിച്ചതിന് പിന്നാലെ ഡാമോണ്‍ അവരെ കയറിപിടിക്കുകയും ചാടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. പൊലീസ് വരുന്നതുവരെ അവരുടെ കൈയില്‍നിന്നുള്ള പിടിവിടാന്‍ ഡാമോണ്‍ തയ്യാറായില്ല. ഒടുവല്‍ യുവതിയെ പൊലീസിന്റെ കൈയില്‍ സുരക്ഷിതമായി ഏല്‍പിച്ചശേഷം അദ്ദേഹം തന്റെ ബസ് ഓടിച്ചുപോയി.

സമയോചിതമായ ഇടപെടലിലൂടെ യുവതിയുടെ ജീവന്‍ രക്ഷിച്ച ഡാമോണ്‍ ഇപ്പോള്‍ ഒഹായോയില്‍ വീരപരിവേഷത്തിലാണ്. എന്നാല്‍, താന്‍ ചെയ്തത് അത്ര വലിയ കാര്യമാണെന്ന് അദ്ദേഹം കരുതുന്നില്ല. എല്ലാവരുടെയും ജീവിതത്തില്‍ ചില ചീത്ത നിമിഷങ്ങളുണ്ടാകും. അതിനെ അതിജീവിക്കാന്‍ ആരുടെയെങ്കിലും സഹായം കിട്ടിയാല്‍ അതിലും വലിയ കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

Top