ബിജെപി പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിന്..!! എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലേക്കുള്ള രാജ്യസഭാംഗ സ്ഥാനം തൃണമൂലിന്

ന്യൂഡല്‍ഹി: ബിജെപി പിന്തുണയോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലേക്കുള്ള രാജ്യസഭാംഗമായി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥികളായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രദീപ് ഭട്ടാചാര്യ രണ്ടാമതും സിപിഎം സ്ഥാനാര്‍ത്ഥി എളമരം കരീം മൂന്നാമതുമെത്തി.

ഇഎസ്‌ഐസിയുടെ ഭരണ സമിതിയിലേക്ക് പതിവായി ഒരു രാജ്യസഭാംഗത്തെ തെരഞ്ഞെടുക്കാറുണ്ട്. സംസ്ഥാനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍ക്ക് പുറമെയാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേബബ്രത ബന്ദ്യോപാദ്ധ്യായ വിരമിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രാജ്യസഭയില്‍ 78 അംഗങ്ങളുള്ള ബിജെപി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി.

തെരഞ്ഞെടുപ്പില്‍ ആകെ 156 വോട്ടാണ് പോള്‍ ചെയ്തത്. തൃണമൂല്‍ എംപി ദോല സെന്‍ 90 വോട്ട് നേടി ഒന്നാമതെത്തി. 48 രാജ്യസഭാംഗങ്ങളുള്ള കോണ്‍ഗ്രസിന് 46 വോട്ടാണ് ആകെ ലഭിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി എളമരം കരീം എട്ട് വോട്ട് നേടി.

ബിജെപിക്ക് പുറമെ അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചത്. ഈ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ഒരിക്കലും തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Top