ദിലീപിനെതിരേ അഞ്ച് പേരുടെ നിര്‍ണായക മൊഴികൾ !.ദിലീപ് പുറം ലോകം കാണില്ല!.?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരേ ശക്തമായ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. രണ്ട് തവണ ഹൈക്കോടതിയിലും രണ്ട് തവണ മജിസ്‌ട്രേറ്റ് കോടതിയിലും ജാമ്യാപേക്ഷ നല്‍കിയ ദിലീപിന് തിരിച്ചടി നേരിട്ടിരുന്നു.

ഇപ്പോള്‍ ഹൈക്കോടതിയില്‍ മൂന്നാം തവണ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച കോടതി വീണ്ടും വേഗത്തില്‍ ജാമ്യാപേക്ഷയുമായ വീണ്ടും വരാന്‍ എന്താ പുതിയ കാര്യമെന്ന് ചോദിച്ചിരുന്നു. അതിനിടെയാണ് ദിലീപിനെതിരേ അഞ്ച് പേരുടെ നിര്‍ണായക മൊഴികളുണ്ടെന്ന റിപ്പോര്‍ട്ട് വരുന്നത്. പോലീസിനെ ഉദ്ധരിച്ച് മംഗളമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ദിലീപിനെതിരേ നല്‍കിയെന്ന് പറയുന്ന നിര്‍ണായക സാക്ഷി മൊഴികളാണ് പോലീസിന്റെ തുറുപ്പുചീട്ട്. സിനിമാ രംഗത്തുള്ളവുരേടെത് ഉള്‍പ്പെടെയാണ് ഈ സാക്ഷി മൊഴികള്‍.
കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികളാണ് ഇവയെല്ലാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഇല്ലാതെ തന്നെ കുറ്റപത്രം തയ്യാറാക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്ന ഘടകം ഇതാണ്.സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതു മുതലുള്ള സാക്ഷിമൊഴികള്‍ പോലീസിന്റെ പക്കലുണ്ട്. അതുകൊണ്ട് തന്നെ ദിലീപ് ജാമ്യത്തിനായി ഏത് കോടതിയെ സമീപിച്ചാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നും അന്വേഷണ സംഘം പറയുന്നു.
സാക്ഷിമൊഴികള്‍ മാത്രമല്ല പോലീസിന്റെ കൈവശം. നിരവധി ശാസ്ത്രീയ തെളിവുകളുമുണ്ട്. കേസില്‍ ഇനി ആരെയും ചോദ്യം ചെയ്യേണ്ട ആവശ്യം പോലീസിനില്ല. പക്ഷേ ചിലപ്പോള്‍ രുണ്ടുപേരെ കൂടി ചോദ്യം ചെയ്‌തേക്കും.ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍, സംവിധായകനും സുഹൃത്തുമായ നാദിര്‍ഷ എന്നിവരെ ഒരുതവണ കൂടി ചോദ്യം ചെയ്യണമെന്ന ആലോചനയും പോലീസിനുണ്ട്. ഇക്കാര്യം അന്വേഷണത്തിന്റെ പുരോഗതി പരിശോധിച്ചാകും തീരുമാനിക്കുക.ദിലീപ് ഒടുവില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തനിക്കെതിരേ സാക്ഷിമൊഴികള്‍ ഇല്ലെന്ന് ബോധിപ്പിച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും തനിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും ദീലിപ് വ്യക്തമാക്കിയിട്ടുണ്ട്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതിയാകും. നിര്‍ണായക മൊഴി നല്‍കിയത് ആരെല്ലാമാണെന്ന് പോലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കും. അതിന് ശേഷമായിരിക്കും പ്രതി ഭാഗം മറ്റു കാര്യങ്ങള്‍ ആലോചിക്കുക..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top