നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്; സംസ്ഥാന പൊലീസ് മേധാവിയ്ക്കും വിജിലൻസിനും പരാതി നൽകി

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപ് പ്രോസിക്യൂഷനെതിരെ പരാതി നൽകി.
ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും ഉൾപ്പടെയാണ് ദിലീപ് പരാതി നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് കേസന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്നും ദിലീപ് പരാതിയിൽ ആരോപിച്ചു. തുടർ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ നിർദ്ദേശം നൽകണം.

ബൈജു പൗലോസിന് എതിരെ നടപടി വേണം എന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണെന്നും ദിലീപ് പരാതിയിൽ പറയുന്നു. അതേസമയം കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top