മന്ത്രി ജി സുധാകരനെതിരെ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി കെ ഗുപ്തന്‍. മന്ത്രി ജി സുധാകരന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയായിരുന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതിക്കാരെ സംരക്ഷിച്ചിരുന്നു എന്ന് സി കെ ഗുപ്തന്റെ വെളിപ്പെടുത്തല്‍. രണ്ട് ബോര്‍ഡ് മെമ്പര്‍മാരെ ഒരു വശത്തെക്ക് മാറ്റി, അത് അഴിമതിക്കാരുടെ ലോബിയായിരുന്നു. അന്നത്തെ ബോര്‍ഡ് മെമ്പര്‍മാരായ നാരായണന്‍, സുമതി കുട്ടി എന്നിവരെയാണ് സി കെ ഗുപ്തന്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് സൂചനയെന്ന് ഹെറാൾഡ് ന്യൂസ് ടി.വി. റിപ്പോർട്ട് ചെയ്തു .
അങ്ങനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ തന്നെ ഒറ്റപ്പെടുത്തി എന്നും സി കെ ഗുപ്തന്‍ പറയുന്നു. തന്നെ ഒറ്റപ്പെടുത്തിയത് അഴിമതി വ്യാപിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും സികെ ഗുപ്തന്‍ പറയുന്നു. ഇക്കാര്യത്തില്‍ മന്ത്രിയായിരുന്ന ജി സുധാകരന് താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നു എന്നും സികെ ഗുപ്തന്‍ വെളിപ്പെടുത്തുന്നു.. ദേവസ്വം ബോര്‍ഡിലെ അഴിമതിക്കാരുടെ ഇടയില്‍ പാമ്പ് വേലായുധന്റെ അവസ്ഥയില്‍ ആയിരുന്നു താനെന്നും സി കെ ഗുപ്തന്‍ പറയുന്നു.
എല്ലാപേരേയും പോലെ കൈക്കൂലി വാങ്ങിച്ച് തനിക്ക് അഴിമതിക്കാരുമായി ഒത്തുപോകാമായിരുന്നു. താന്‍ ആ വഴി പോയില്ല. അതാണോ താന്‍ ചെയ്ത തെറ്റെന്നും സി കെ ഗുപ്തന്‍ ചോദിക്കുന്നു. ഇ എം എസിന്റെ മരുമകന്‍ കൂടിയാണ് സി കെ ഗുപ്തന്‍. വി എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന 2006 – 2011 കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോർഡില്‍ നിലനിന്നിരുന്ന അഴിമതിയുടെ സൂചനകളാണ് അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സികെ ഗുപ്തന്റെ വാക്കുകളില്‍ വെളിപ്പെടുന്നത്.
ദേവസ്വം ബോര്‍ഡിലെ അഴിമതിക്കാരെയും അഴിമതിയും ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരന് അറിയാമായിരുന്നെന്നും ജി സുധാകരന്‍ താല്‍പര്യങ്ങളുടെ പുറത്ത് അതൊന്നും ഗൗരവത്തില്‍ എടുത്തില്ലെന്നും തന്നെ ഒറ്റപ്പെടുത്തി അഴിമതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് കൂട്ടുനിന്നുവെന്നും സികെ ഗുപ്തന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നു.