മന്ത്രി. ജി സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പൊലീസ്!ഇല്ലെന്ന് പരാതിക്കാരിയും.

കൊച്ചി:ജി സുധാകരനെതിരായ യുവതിയുടെ പരാതി പിന്‍വലിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നില്ലെന്ന് പൊലീസിനെ അറിയിച്ചു. നേരത്തെ പരാതിക്കാരിയുടെ ഭര്‍ത്താവിനോട് സിപിഐഎം വിശദീകരണം തേടിയിരുന്നു. മൊഴി എടുക്കാന്‍ പോലും പരാതിക്കാരി തയ്യാറാവുന്നില്ലെന്ന് പൊലീസ് പറയുന്നു.

സ്ത്രീത്വത്തെ അപമാനിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞദിവസം ജി സുധാകരനെതിരെ യുവതി പരാതി നല്‍കിയത്. മന്ത്രിയുടെ മുന്‍ പഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ കൂടിയായ പരാതിക്കാരി അമ്പലപ്പുഴ പൊലീസിലാണ് പരാതി നല്‍കിയത്. എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് യുവതി.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജി സുധാകരനെതിരെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ്. പരാതിക്കാരി നേരിട്ടെത്തി പരാതി പിൻവലിക്കുന്നതായി അറിയിച്ചതായാണ് പൊലീസ് നൽകിയ വിശദീകരണം.

എന്നാൽ പരാതി പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പരാതിക്കാരിയും കുടുംബവും രംഗത്തെത്തി. ജി. സുധാകരനെതിരെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നൽകിയത്. പരാതി പിൻവലിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സുധാകരനെതിരായ പരാതി പിൻവലിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്ത്രീയുടെ മറുപടിയെത്തിയത്. പരാതി പിൻവലിച്ചിട്ടില്ലെന്നും എത്ര വലിയ സമ്മർദമുണ്ടായാലും പരാതി പിൻവലിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു. താൻ നൽകിയ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതി ഉയര്‍ന്നിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താന്‍ പറഞ്ഞതെല്ലാം ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top