തിരുവനന്തപുരം: നാലം ഘട്ട ലോക്ക് ഡൗണിലെ ഇളുവുകളും നിയന്ത്രണങ്ങലും സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമായി.മദ്യശാലകള്‍ തുറക്കാനും എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെക്കാനും തീരുമാനിച്ചു. നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും.ബിവറേജസ് ഔട്ട്ലെറ്റുകൾ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ എന്നിവക്ക് പുറമെ ബാറുകളിലും ബിയർ- വൈൻ പാർലറുകളിലെ പുതിയ കൗണ്ടറുകൾ വഴിയും മദ്യം വിൽപന നടത്തും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
സംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോർപറേഷന്‌റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഔട്ട്ലെറ്റുകളാണുള്ളത്. 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ബാറുകളിലും ബിയർ പാർലറുകളിലും കൂടി മദ്യം പാഴ്സലായി നൽകുമ്പോൾ ഫലത്തിൽ പുതിയ 955 എണ്ണം കൂടി ചേർത്ത് 1256 കൗണ്ടറുകളാണ് തുറക്കപ്പെടുക.
ആകെ വിൽപന കേന്ദ്രങ്ങളുടെ എണ്ണത്തിൽ 76 ശതമാനം വർധനയുണ്ടാകുന്നത്.മദ്യവിൽപനക്കായി മെബൈൽ ആപ്പും സജ്ജമായി. കൊച്ചിയിലെ ഫെയർ കോഡ് ടെക്നോളജീസ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ് സർക്കാർ അംഗീകരിച്ചു. ആപ്പിൽ നിർദേശിക്കുന്ന സമയത്ത് വിൽപന കേന്ദ്രത്തിൽ പോയാൽ മദ്യം ലഭിക്കും. മൊബൈൽ ഫോണിലെ ടോക്കൺ നമ്പർ കടയിൽ കാണിക്കണം.
ബാര്‍ബര്‍ ഷോപ്പുകൾ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകും. എന്നാല്‍ കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളോടെയാവും ഇവയുടെ പ്രവര്‍ത്തനം. ബാര്‍ബര്‍ ഷോപ്പുകള്‍ക്കുള്ള പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയേക്കും. ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി നല്‍കുക. ഫേഷ്യല്‍ പോലുള്ള അനുവദിക്കില്ല, ബ്യൂട്ടി പാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം റെഡ്,ഓറഞ്ച് , ഗ്രീൻ സോണുകൾ ഇനി സംസ്ഥാനങ്ങൾക്ക് തിരുമാനിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.