തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. ഇന്ന് നടക്കുന്ന സെക്രട്ടറിതല ചര്‍ച്ചയില്‍ അന്തിമതീരുമാനം ഉണ്ടാകും.പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് പിപിഇ കിറ്റുകൾ മതിയെന്നാണ് സർക്കാർ തീരുമാനമെന്നാണ് വിവരം.
പിപിഇ കിറ്റ് ഏർപ്പെടുത്തണമെന്ന് വിമാനകമ്പനികളോട് സർക്കാർ ആവശ്യപ്പെടും. നേരത്തെ, വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് കോവിഡ് പരിശോധന നടത്തി പ്രവാസികളെ എത്തിക്കാമെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാർ എത്തിയാൽ രോഗവ്യാപനം കുറയുമെന്നാണ് സർക്കാർ വിലയിരുത്തൽ. ചിലവും കുറവാണ്. അതേസമയം ഇക്കാര്യത്തിൽ വിമാന കമ്പനികളുടേതാകും അന്തിമ തീരുമാനം.
പ്രവാസികളായ യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് ഏര്‍പ്പെടുത്താന്‍ വിമാനക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. പിപിഇ കിറ്റ് ധരിച്ച് യാത്രക്കാര്‍ എത്തിയാല്‍ രോഗം വ്യാപനം കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന് പൊതുവെ ചെലവും കുറവാണ്. ഇതുമായി ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ പ്രതികരണം നിര്‍ണായകമാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുരകയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. അതേസമയം. നേരത്തെ വിമാനക്കമ്പനികളായ സ്‌പൈസ് ജെറ്റ് കൊവിഡ് പരിശോധന നടത്തി പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
അതേസമയം, കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ കേരളത്തിലേക്ക് തിരിച്ചെത്തുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത്. എല്ലാ വിമാനങ്ങളിലും കേരളത്തിലെത്തുന്നവര്‍ക്ക് ഇത് ബാധകമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായിരുന്നു. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിക്കാവൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഈ സംവിധാനം എംബസികള്‍ വിമാനത്താവളത്തില്‍ ഒരുക്കണം. ഇങ്ങനെ പരിശോധിക്കുന്നതിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. ഇങ്ങനെ പരിശോധിക്കുന്നവരില്‍ നെഗറ്റീവ് ആവുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് കേരളം നേരത്തെ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശം.