വെനിസ്വേലന്‍ പ്രസിഡന്റിന് നേരെ ഡ്രോണ്‍ ആക്രമണം; സ്‌ഫോടക വസ്തു നിറച്ച ഡ്രോണില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു

വെനസ്വേലന്‍ പ്രസിഡന്റിന് നേരെ ഡ്രോണ്‍ ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തലനാരിഴയ്ക്ക് പ്രസിഡന്റ് മഡുറോ രക്ഷപ്പെട്ടു. കറാക്കസില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. പക്ഷേ പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു.

പ്രസിഡന്റിന്റെ ജീവനെടുക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി ജോര്‍ജ് റോഡിഗ്രസ് പറഞ്ഞു. സംഭവത്തില്‍ ഏഴ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെനസ്വേലന്‍ ആര്‍മിയുടെ 81ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മഡുറോക്ക് നേരെ ആക്രമണമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ പ്രസിഡന്റ് സംസാരിക്കുന്ന സ്റ്റാന്‍ഡിനടുത്ത് എത്തിയെന്നും വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വലതുപക്ഷ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Top