കേരള രാഷ്ട്രീയത്തിനു തന്നെ പരിചിതമല്ലാത്ത ഡിജിറ്റൽ വേർഷനുമായി മാത്യു കുഴൽനാടന്റെ പുതിയ ദൗത്യം!.എക്സ്പോസിങ്ങ് പിണറായി A 2 Z ‘ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പുതിയ പരീക്ഷണം !പിണറായിയെ തുറന്നു കാട്ടാന്‍ വീഡിയോ പ്രചരണവുമായി കോണ്‍ഗ്രസ്!

തിരുവനന്തപുരം:കൊച്ചി:കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മുഖം കൂടുതല്‍ മിനുക്കുന്നതിനുള്ള ചുമതല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിരവധി നൂതന പദ്ധതികള്‍ ഇതിനോടകം ഈ ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്‌കരിച്ചുകഴിഞ്ഞു. തുടക്കത്തില്‍ നാലു ഘട്ടങ്ങളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്. ഇതിന്റെ ഭാഗമായി എക്‌സ്‌പോസിങ് പിണറായി A to Z എന്ന വീഡിയോ കാംപെയ്ന്‍ ഇന്ന് ആരംഭിക്കും.A മുതല്‍ Z വരെയുള്ള അക്ഷരമാലാക്രമത്തില്‍ 26 മുതല്‍ 30വരെ എപ്പിസോഡുകളിലായി കോണ്‍ഗ്രസിലെ വിവിധ നേതാക്കളാണ് ഈ വിഷയം വീഡിയോ പരമ്പരയായി അവതരിപ്പിക്കുക.

കേരളത്തിലെ കോൺഗ്രസിൽ ഒരു പൊതുസമ്മേളനം കൂടാൻ മാത്രം ഭാരവാഹികൾ പാർട്ടിക്കും പോഷക സംഘടനകൾക്കും കൂടിയുണ്ട്.ഇവരൊക്കെ ഭാരവാഹികളുടെ ജോലി വേണ്ടവണ്ണം ചെയ്താൽ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് തിരിഞ്ഞുനോക്കേണ്ട അവസ്ഥ വരില്ല.എന്നാൽ ഇത്തവണ പദവികളിൽ ഇരുന്ന് വേരുറച്ച കുറച്ചുപേരെയെങ്കിലും മാറ്റി ഊർജസ്വലരായ ചെറുപ്പക്കാരിൽ ചിലരെ മനസില്ലാമനസോടെയാണെങ്കിലും ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതിന്റെ ഗുണം പാർട്ടി അനുഭവിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. അവരിലൊരാളാണ് കെപിസിസിയുടെ 3 ഡസനോളം വരുന്ന ജനറൽ സെക്രട്ടറിമാരിലൊരാളായ അഡ്വ. മാത്യു എം കുഴൽനാടൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടിയുടെ റിസർച് ഡവലപ്മെന്റ് ചുമതലയാണ് കുഴൽനാടന് നൽകിയത്. അതെന്ത് ചുമതല എന്ന് ചോദിച്ചാൽ കൊടുത്തവർക്ക് പോലും അറിയില്ലായിരുന്നു.എന്തായാലും കിട്ടിയത് തലയിൽ ആൾത്താമസമുള്ള ആൾക്കായതുകൊണ്ട് അതാത് രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിഷയങ്ങൾ റിസർച് ചെയ്യുകയും ആ വിഷയം ഡവലപ് ചെയ്യുകയുമാണ് അദ്ദേഹം ചെയ്യുന്നത്.

നിലവിലെ വിഷയം അഴിമതി ജനങ്ങളിലെത്തിക്കുക എന്നതാണ്. അത് കൃത്യമായി കണ്ടെത്തിയപ്പോൾ ഇംഗ്ളീഷിലെ ആകെ അക്ഷരങ്ങളെക്കാൾ അധികം അഴിമതികൾ പിണറായി സർക്കാർ കഴിഞ്ഞ 4 വർഷങ്ങൾകൊണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.അതോടെ ‘എക്സ്പോസിങ്ങ് പിണറായി A 2 Z ‘ എന്ന പേരിൽ പിണറായി സർക്കാരിന്റെ അഴിമതിക്കഥകൾ ഓരോ ദിവസം ഒന്ന് വീതം ജനങ്ങളിലെത്തിക്കാനാണ് കുഴൽനാടന്റെ നീക്കം.4 -ാം തീയതിയാണ് തുടക്കം. തികച്ചും പ്രൊഫഷണലായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിതന്നെ ഈ അഴിമതിക്കഥകൾ അവതരിപ്പിക്കാനാണ് പദ്ധതി.


ഓരോ ദിവസത്തെയും അഴിമതി വിഷയം കണ്ടെത്തിയാൽ അത് ഫേസ്ബുക്ക് ലൈവിൽ വന്ന് ജനങ്ങളുമായി തുറന്ന് സംവദിച്ച്, അതിന്റെ വസ്തുതകൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ച ശേഷമാണ് ഇവ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.കാടടച്ച് വെടിവയ്ക്കാതെ തികച്ചും ആധികാരികമായ അവതരണം. A മുതൽ Z വരെ അക്ഷരമാലാ ക്രമത്തിൽ 26 മുതൽ 30 വരെ എപ്പിസോഡുകൾ ആയി ഇവ പുറത്തുവിടും.

അതിനു പിന്നാലെ പൊതുജനങ്ങൾക്കുകൂടി ഭാഗഭാക്കാകാൻ കഴിയുന്ന വിധം ഒരു ഇന്ററാക്റ്റീവ് വെബ്‌സൈറ്റും ലോഞ്ച് ചെയ്യാനാണ് പദ്ധതി. കേരള രാഷ്ട്രീയത്തെ സംബന്ധിച്ച്, ചിലപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ പുതിയൊരു അനുഭവത്തിനും പരീക്ഷണത്തിനുമാണ് മാത്യു കുഴൽനാടൻ തുടക്കം കുറിച്ചിരിക്കുന്നത്.മാറുന്ന കാലത്തിനും ചിന്താഗതിക്കും അനുസരിച്ച് രാഷ്ട്രീയവും രാഷ്ട്രീയ വിഷയങ്ങളും മാറുന്നതിന്റെ തുടക്കമാണിത്.കവല പ്രസംഗങ്ങളിലൂടെയും ആരും തിരിഞ്ഞു നോക്കാത്ത പത്രസമ്മേളനങ്ങളിലൂടെയും അഴിമതിയും ആരോപണങ്ങളും ഉന്നയിക്കുന്നതിനു പകരം തികച്ചും പ്രൊഫഷണലായി, ആധികാരികമായി ആധുനിക സമൂഹം ചർച്ചചെയ്യുന്ന സ്ഥലത്ത് അത് അവതരിപ്പിക്കുന്നു എന്നതാണ് പുതിയ ദൗത്യം. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഇത് പുതിയൊരു തുടക്കമാണ്.

പൊതുവിഷയങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കുന്ന പഠനങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, സോഷ്യല്‍ മീഡിയയിലെ ദൈനംദിന ഇടപെടലുകള്‍ക്കു വേണ്ട വിവരങ്ങളും കണക്കുകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുക, പാര്‍ട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പ് സംബന്ധിച്ച ബിഗ് ഡാറ്റാ അനാലിസിസ് നടത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ ചുമതലയാണ്.

തെരഞ്ഞെടുപ്പിനു മുമ്പ് വളരെ പ്രൊഫഷണലായതും നൂതനവുമായ ഒരു പ്രചരണ രീതിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി പൊതുജനസമക്ഷം എത്തിക്കുക എന്നതാണ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആദ്യ ദൗത്യം. റിസേര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചപ്പോള്‍ ലോകത്തിന്റെ നാനാ കോണുകളില്‍നിന്ന് ആയിരക്കണക്കിനാളുകളുടെ പ്രതികരണമാണ് ഉണ്ടായതെന്ന് ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പുതിയ വിപ്ലവത്തിനാണ് കെപിസിസി തയാറെടടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താത്പര്യമുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഡിജിറ്റല്‍ ഇടവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി നല്‍കിയിരുന്നു.ആയിരത്തിലേറെ പ്രവര്‍ത്തകരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തത്, സ്റ്റാറ്റിസ്റ്റിക്സില്‍ മികവു തെളിയിച്ചര്‍, ഡേറ്റാ അനലിസ്റ്റുകള്‍ ഗവേഷണ വിദ്യാര്‍ഥികള്‍, ശാസ്ത്രജ്ഞര്‍, വിവര സാങ്കേതികരംഗത്ത് വലിയ റോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങി നിരവധി മേഖലകളിലുള്ളവര്‍ റിസേര്‍ച്ച് ഡെവലപ്മെന്റിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ച് എത്തിയിട്ടുണ്ട്.

ഇവരില്‍ നിന്ന് ഏറ്റവും അനുയോജ്യരായ സാങ്കേതിക പരിജ്ഞാനമുള്ളവരെയിരിക്കും തെരഞ്ഞെടുക്കുക. മുഖ്യധാര കോണ്‍ഗ്രസില്‍ നില്‍ക്കുന്നവര്‍ക്കപ്പുറം പാര്‍ട്ടി അനുഭാവികളായ സാങ്കേതിക വിദഗ്ധരായ വരെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്. അവരുടെ കഴിവും പ്രാപ്തിയും പാര്‍ട്ടിക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യം.പ്രൊഫഷണല്‍ കോണ്‍ഗ്രസ് നിലവില്‍ വന്നപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍ തന്നെയാണ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെയും ചുമതലക്കാരന്‍.

 

Top