ബേഡകം: ഫേസ്ബുക്കിലൂടെ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ച് അധ്യാപികയുടെ ലക്ഷങ്ങള്‍ തട്ടി. സ്വകാര്യ സ്‌കൂള്‍ അധ്യാപികയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപികയില്‍ നിന്ന് 12.47 ലക്ഷം രൂപയാണ് കവര്‍ന്നത്.
ജോണ്‍ ബ്ലാക്ക് എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി അതിലൂടെ പരിചയപ്പെട്ടാണ് പണം തട്ടിയത്.അധ്യാപികയില്‍നിന്ന് വാട്സ് ആപ്പിലൂടെ ചാറ്റിങ് നടത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് സൗഹൃദം ഉണ്ടാക്കിയത്.
വിദേശ അക്കൗണ്ടില്‍നിന്ന് മൂന്നുകോടി രൂപ വന്നിട്ടുണ്ടെന്നും നികുതി അടച്ചാല്‍ പണം ലഭിക്കുമെന്നും അധ്യാപികയെ അറിയിച്ചു. ഇത് വിശ്വസിച്ച് ആദ്യം ഒന്നരലക്ഷം രൂപയും പിന്നീട് പലരില്‍നിന്നും വാങ്ങി നാലുഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് ആകെ 12.47 ലക്ഷം രൂപ അടച്ചു. എന്നിട്ടും ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമ പറഞ്ഞ മൂന്നു കോടി രൂപ കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയ്ക്ക് തട്ടിപ്പിനിരയായതായി മനസ്സിലായത്. അപ്പോഴേക്കും അടച്ച പണം വിവിധയിടങ്ങളില്‍നിന്നായി പിന്‍വലിച്ചിരുന്നു. എല്ലാ അക്കൗണ്ടുകളും വ്യാജമായിരുന്നു.