ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങളും വീഡിയോയും ശേഖരിക്കാന്‍ ഫേസ്ബുക്ക്. അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രതികാരം തീര്‍ക്കുന്നത് തടയാനാണ് ഫേസ്ബുക്ക് പുതിയ വഴി തേടുന്നത്. കാമുകന് അയച്ചുകൊടുത്ത നഗ്‌നചിത്രങ്ങളുടെ പകര്‍പ്പുകള്‍ പ്രണയം തകര്‍ന്നതിന് ശേഷം പ്രതികാരത്തോടെ ഷെയര്‍ ചെയ്യുന്ന പ്രവണത സമൂഹമാധ്യമങ്ങളില്‍ കാണപ്പെടുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ പുതിയ വിഞ്ജാപനം. പ്രതികാര മനോഭാവതോടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് തടയുന്നതിനായി ഉപഭോക്താകളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലേക്ക് അയച്ചുനല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
18-45നുമിടയിലെ അഞ്ച് സ്ത്രീകളില്‍ ഒരാളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി ആസ്ടേലിയയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെ മാത്രമല്ല വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാമ് എന്നിവയിലൂടെയും നഗ്‌നചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതായി വിദഗ്ദര്‍ പറഞ്ഞു. ഓസ്ട്രേലിയയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നത്.
ഇങ്ങനെ അയച്ച ചിത്രങ്ങളുപയോഗിച്ച് ഡാറ്റ ഉണ്ടാക്കുകയും ആ ചിത്രങ്ങള്‍ ഭാവിയില്‍ സൈറ്റിലേക്ക് അപ്ലോഡുചെയ്യുന്നതില്‍ നിന്ന് തടയാനും സാധിക്കുമെന്ന് ഫേസ്ബുക് അധികൃതര്‍ അറിയിച്ചു. പുതിയ സംവിധാനം വിജയിച്ചാല്‍ അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പങ്കു വെച്ചതിന്റെ പേരില്‍ 5,4000 കേസുകളാണ് ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.