ഭീമൻ മുലയുമായി ഫേസ്ബുക്ക് ആസ്ഥാനത്ത് പ്രതിഷേധം..!! നിപ്പിൾ പോളിസി മാറ്റണമെന്ന് ആക്ടിവിസ്റ്റുകൾ

ഫേസ്ബുക്കിൻ്റെ നയങ്ങൾ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും സ്വകാര്യതയും നഗ്നതയും സംഭന്ധിച്ച നയങ്ങളാണ് പര മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ചോദ്യം ചെയതിട്ടുള്ളത്. ഇതനിലെ പ്രധാനപ്പെട്ട ഒന്നാണ് മുലക്കണ്ണുമായി ബന്ധപ്പെട്ട ഫേസ്ബുക്കിൻറെ പോളിസി. പുരുഷന്മാർക്ക് പ്രദർശിപ്പിക്കാനാവുന്നവ സ്ത്രീകൾ പ്രദർശിപ്പിച്ചാൽ ആ ചിത്രം നീക്കം ചെയ്യുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്.

ഇതിനെതിരെ പലപ്പോഴും പല തരത്തിലുള്ള രൂക്ഷ പ്രതികരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഒന്നാണ് കഴിഞ്ഞ ദിലസം നടന്നത്. ലണ്ടനിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് ഭീമന്‍ സ്തനത്തിൻ്റെ ഇന്‍സ്റ്റലേഷനുമായി പ്രതിഷേധം നടതതിയിരിക്കുകയാണ് വനിതകൾ. മെഡിക്കല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ വിക്കി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ അമ്പതോളം സ്ത്രീകളാണ് പ്രതിഷേധവുമായി അണിനിരന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീമന്‍ സ്തനത്തിന്റെ മാതൃക നിര്‍മിച്ചത് വിക്കി മാര്‍ട്ടിനാണ്. ത്രീഡി രൂപത്തിലുള്ള അരിയോള ടാറ്റൂസ് സ്ത്രീകള്‍ക്കായി ചെയ്തുകൊടുക്കുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റാണ് മാര്‍ട്ടിന്‍. സ്തനാര്‍ബുദത്തെ തുടര്‍ന്ന് മാസ്‌റ്റെക്ടമി ചെയ്ത സ്ത്രീകള്‍ക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മുലക്കണ്ണ് നഷ്ടമാകും. ഇവര്‍ക്ക് മാര്‍ട്ടിന്‍ അരിയോള (മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മം) ടാറ്റൂ രൂപത്തില്‍ ചെയ്തുകൊടുക്കുന്നു. എന്നാല്‍ തന്റെ ജോലിയുമായി ബന്ധപ്പെട്ട കണ്ടന്റുകൾ പങ്കുവെക്കപ്പെടുമ്പോൾ അശ്ലീലമായി കണ്ട് ഫെയ്‌സ്ബുക്ക് തടയുന്നതായാണ് മാര്‍ട്ടിന്റെ പരാതി.

കഠിനമായ യാത്രയ്‌ക്കൊടുക്കവും തങ്ങള്‍ പൂര്‍ണരാണെന്ന് അതിജീവിതര്‍ക്ക് മറ്റു സ്ത്രീകളോട് പറയാനുള്ള അവകാശം ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് മാര്‍ട്ടിന്‍ ബിബിസിയോട് പറഞ്ഞു. മാര്‍ട്ടിനൊപ്പം സ്തനാര്‍ബുദ ബാധിതരും സ്തനാര്‍ബുദ അതിജീവച്ചവരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും, അതിജീവിതരുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് സാമൂഹിക മാധ്യമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ തടസ്സമാകുന്നതിനെ കുറിച്ചും  ബോധ്യപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം.

Top