കേരളത്തിന്റെ കണ്ണീരൊപ്പാൻ ഫേസ്ബുക്ക് രംഗത്ത്. ദുരിതം അനുഭവിക്കുന്നവർക്കായി ഫേസ്ബുക്ക് ധന സഹായം നല്കുന്നു. ഇത് സർക്കാർ വഴിയാണോ നേരിട്ടാണോ എന്ന് പിന്നീട് വ്യക്തമാക്കും. ഫേസ്ബുക്ക് എല്ലാ മലയാളികളുടേയും ഇന്ത്യക്കാരുടേയും പ്രൊഫൈലുകളിൽ സഹായ കൈ നീട്ടം ചോദിക്കും. ആർക്കും ഫേസ്ബുക്കിന്റെ ഈ ഉദ്യമത്തിൽ ചേരാം പണം നല്കാം. നല്കുന്ന പണം ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും. നികുതി ഇനത്തിലും ഇതിനു ഒഴിവുകൾ ഉണ്ടാകും.
ഇന്റർനെറ്റ് ബാങ്ക് വഴിയോ, ക്രഡിറ്റ് കാർഡ് വഴിയോ ഫേസ്ബുക്കിനു പണം നല്കാം. ഏറ്റവും ചെറിയ തുക മുതൽ എത്ര വേണേലും സഹായിക്കാം. ഇതിനു പുറമേ ഫേസ്ബുക്കും വലിയ ഒരു തുക ഇതിലേക്ക് സ്വയം സംഭാവന ചെയ്തേക്കും. എന്തായാലും കേരളത്തേ കരയിച്ച മഴ കെടുതിയുടെ കണ്ണീരൊപ്പാൻ ഫേസ്ബുക്ക് വന്നത് ഒരു ആശ്വാസമാകും.സോഷ്യൽ മീഡിയയുടെ സാമൂഹിക പ്രതിബദ്ധതയാണ് തെളിയുന്നത്.