ഫെയ്സ് ആപ്പിൽ കൊച്ചു പെൺകുട്ടിയായി അഹാന..ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പെന്നും അഹാന കൃഷ്ണ

കൊച്ചി:സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ കൂടിയായ അഹാന കൃഷ്ണകുമാര്‍.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായ ഫേസ് ആപ്പ് ഫിലിറ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. താനും ഒന്ന് പരീക്ഷിച്ചു നോക്കിയെന്നാണ് ചിത്രം പങ്കുവച്ച് അഹാന കുറിച്ചത്.

ഏറെ വിവാദങ്ങൾക്കൊടുവിൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനോട് മാപ്പ് പറഞ്ഞു നടി അഹാന കൃഷ്ണ. ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് മാപ്പ് പറയാൻ കാരണം. വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ‌ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ് എന്നാണ് അഹാന കുറിപ്പിൽ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരാളെയും വേദനിപ്പിക്കുക എന്നതോ, തെറ്റുക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് അദ്ദേഹത്തിന്റെ പരാമർശത്തിനു മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തിൽ എന്റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനുമപ്പുറം പ്രാധാന്യം എന്റെ പ്രവൃത്തികൾ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്നു ഞാൻ മനസിലാക്കുന്നു’- എന്നും അഹാന കുറിക്കുന്നു.

‘ഒരുപാട് വർഷങ്ങളായി സോഷ്യൽ മീഡിയയിലും പുറത്തും നിങ്ങളെല്ലാവരുടെയും അകമഴിഞ്ഞ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഞാനും എന്‍റെ കുടുംബവും. അതുകൊണ്ടുതന്നെ നിങ്ങളോരോരുത്തരും ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്.’ – ഇങ്ങനെയാണ് അഹാനയുടെ പുതിയ ഇൻസ്റ്റാഗ്രാം കുറിപ്പ് തുടങ്ങുന്നത്.

‘ഞാൻ പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ചുവട് പിടിച്ച് ഒട്ടനവധി മെസേജുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ചത്, അതിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് ആ സ്റ്റോറിയിൽ പരാമർശിക്കപ്പെട്ട വ്യക്തിയോടും, അതോടൊപ്പം ആ സ്റ്റോറി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരൊടും ഒരു വിശദീകരം നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു’ – അഹാന തുടരുന്നു.

‘ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്‍റെ ചുറ്റിലും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ് ചെയ്തെടുക്കാൻ എനിക്കൊരൽപം സാവകാശം ആവശ്യമായിരുന്നു. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്നതോ, കുറ്റക്കാരനായി ഫ്രെയി ചെയ്യുക എന്നതോ ആയിരുന്നില്ല എന്‍റെ ഉദ്ദേശം. എന്‍റെ പോസ്റ്റിനു താഴെ ആ വ്യക്തിയിട്ട കന്‍റിലെ ചില ഭാഗങ്ങളോടുള്ള എന്‍റെ അഭിപ്രായ വ്യത്യാസം അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ ഭാഗം മാത്രമായി സ്റ്റോറിയിൽ ഉൾപ്പെടുത്തിയത്’- അഹാന പറയുന്നു.

‘മുകളിൽ പറഞ്ഞുതപോലെ ഒരാളെയും വേദനിപ്പിക്കു എന്നതോ, തെറ്റാക്കാരനായി ചിത്രീകരിക്കുക എന്നതോ ഒന്നുമായിരുന്നില്ല എന്‍റെ ഉദ്ദേശം. മറിച്ച് അദ്ദേഹത്തിന്‍റെ പരാമർശത്തിന് മറുപടി കൊടുക്കുക എന്നത് മാത്രമായിരുന്നു. ഈ നിമിഷത്തിൽ എന്‍റെ ഉദ്ദേശശുദ്ധി തെളിയിക്കുക എന്നതിനപ്പുറം, പ്രാധാന്യം എന്‍റെ പ്രവൃത്തികൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് നിരുപാധികം ക്ഷമ ചോദിക്കുക എന്നതിനാണെന്ന് ഞാൻ മനസിലാക്കുന്നു. ‘- അഹാന തുടരുന്നു.

വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ‌ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതുകൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഓരോ മൈൽസ്റ്റോുകളും നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്. നാളിതുവരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുയും കരുതലുമാ് എന്‍റെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ, നിങ്ങളുടെ സ്വന്തം അഹാന കൃഷ്ണ” – പോസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.

വ്യക്തിപരമായി അറിയില്ലെങ്കിലും എന്റെ‌ ഫോളോവേഴ്സ് ലിസ്റ്റിലുള്ള ഒരോരുത്തരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്, വില മതിക്കാനാകാത്ത സമ്പാദ്യമാണ്. അതുകൊണ്ടാണ് നിങ്ങളുമായി ബന്ധപ്പെട്ട ഓരോ മൈൽസ്റ്റോുകളും നമ്മൾ ഒരുമിച്ച് ആഘോഷിച്ചിട്ടുള്ളത്. നാളിതുവരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുയും കരുതലുമാ് എന്‍റെ വഴി നടത്തിയത്, അതിനൊട്ടും കുറവു വന്നിട്ടില്ലെന്നും, അതിനിയും ഉണ്ടാകും എന്നുമുള്ള പ്രതീക്ഷയോടെ, നിങ്ങളുടെ സ്വന്തം അഹാന കൃഷ്ണ” – പോസ്റ്റ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.

‘ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെ’ന്നും കുറിച്ച അഹാനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതേ തുടര്‍ന്ന് അഹാനയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപകം പ്രതിഷേധം ഉണ്ടായിരുന്നു. എന്നാൽ മാന്യമായി വിമർശിച്ചവർക്കു പോലും അഹാന കൃത്യമായ മറുപടി നൽകിയില്ലെന്ന വാദം ഉയർന്നു. ഇത് ചൂണ്ടികാട്ടി മിഷബ് എന്ന ഫോളോവർ കമന്റ് ചെയ്തിരുന്നു.​ എന്നാൽ മിഷബിന്റെ കമന്റിൽ നിന്ന് കുറച്ചുഭാഗങ്ങൾ മാത്രം കോപ്പി ചെയ്ത് “വസ്ത്രധാരണമാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടാൻ കാരണം,” എന്നു പറയുന്നത് പോലെയല്ലേ നിങ്ങളുടെ കമന്റ് എന്ന് ചോദിച്ച് അഹാന പരസ്യമായി പോസ്റ്റിട്ടിരുന്നു.

സൈബർ ആക്രമണത്തിനെതിരെ സംസാരിച്ച അതേ വ്യക്തി തന്റെ കമന്റിൽ നിന്ന് ഒരു ഭാഗം മാത്രമെടുത്ത് ബാക്കി ഡിലീറ്റ് ചെയ്ത്, തനിക്കെതിരെ എഴുതിയ വാക്കുകൾ, അവരുടെ 1.9 മില്ല്യൺ ഫോളോവേഴ്സിന്റെ മുന്നിൽ തന്നെ സൈബർ ബുള്ളിയിങ് ചെയ്തതിന് തുല്യമല്ലേ എന്ന ചോദ്യവുമായി മിഷബും രംഗത്ത് വന്നതോടെയാണ് വാദപ്രതിവാദം മുറുകിയത്. അഹാനയെയും മിഷബിനെയും എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ കമന്‍റ് ചെയ്തു. ഇതോടെയാണ് വിശദീകരണവുമായി അഹാന വീണ്ടും രംഗത്തെത്തിയത്.

Top