ബീന ആന്റണിയെ കുറിച്ചുള്ള ആ രഹസ്യം തുറന്ന് പറഞ്ഞ് ഭർത്താവ്..

കൊച്ചി: ബീന ആന്റണിയെ കുറിച്ചുള്ള ആ രഹസ്യം തുറന്ന് പറഞ്ഞ് ഭർത്താവ് രംഗത്ത് വന്നിരിക്കയാണ് . നടൻ മനോജ് നായരെയാണ് ബീന വിവാഹം ചെയ്തത്.നടി ബീന ആന്റണിമിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. മിനിസ്‌ക്രീനിൽ എത്തുന്നതിന് മുൻപ് തന്നെ താരം ബിഗ് സ്‌ക്രീനിൽ നിരവധി വേഷങ്ങളിലൂടെ തിളങ്ങിയിരുന്നു.ബാലതാരമായാണ് ബീന ആന്റണി മലയാള സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ഭർത്താവ് മനോജ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനോജ് ഇക്കാര്യം പറഞ്ഞത്.ബേബി ശാലിനി, ബേബി ശ്യാമിനി, ഗീതു മോഹൻദാസ് തുടങ്ങി നിരവധി പേർ ബാലതാരങ്ങളായി എത്തി പിന്നീട് മലയാള സിനിമയിൽ തിളങ്ങിയവരാണ്.

അതുപോലെ തന്നെ ബാലതാരമായി എത്തിയ ആളാണ് ബീന ആന്റണി മനോജ് പറയുന്നു. മോഹൻലാലിനൊപ്പം ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമായിരുന്നു അത്. എന്റെ പള്ളിയിൽ വെച്ച് തന്നെയായിരുന്നു ആ സിനിമയുടേയും ചിത്രീകരണം.


പള്ളിയോട് ചേർന്നുള്ള സ്‌കൂളിലായിരുന്നു ഞാൻ പഠിച്ചത്. നവോദയ അപ്പച്ചനാണ് ആ ചിത്രം നിർമ്മിച്ചത്. അദ്ദേഹത്തിന്റെ സഹോദരി എന്റെ അധ്യാപിക ആയിരുന്നു. അന്ന് ചിത്രീകരണത്തിനായി കുറച്ച് കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ കുറച്ച് കുട്ടികളെ എന്റെ ഈ പള്ളിയിൽ കൊണ്ടു വരികയായിരുന്നു. അങ്ങനെ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പാട്ടിൽ ഞാനുൾപ്പെടെയുള്ള കുട്ടികൾ എന്തൊക്കെയോ അഭിനയിച്ചു ബീന ആന്റണി പറഞ്ഞു.നവോദയുടെ ക്യാമറയിൽ അന്ന് അഭിനയിക്കാൻ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്. കാരണം നവോദയയുടെ ക്യാമറയിൽ വന്നരാണ് ശങ്കറേട്ടൻ, ലാലേട്ടൻ, പൂർണിമ ജയറാം എന്നിവരെന്ന് മനോജ് പറയുന്നു. തന്റെ ഈ പള്ളിയിലെ മാതാവിന്റെ അനുഗ്രഹം കൊണ്ടു തന്നെയാണ് താൻ ഇന്ന് ഒരു കലാകാരിയായതെന്നും ബീന ആന്റണി പറയുന്നത്.

Top