കേരളത്തിലെ പല പ്രമുഖ പൊയ്മുഖങ്ങളും വലിച്ചു കീറിയ തുറന്നുപറച്ചിലുകള്‍ ഫേസ്ബുക്കില്‍ തടരുകയാണ്. തങ്ങള്‍ക്ക് നേരെ ലൈംഗീക അതിക്രമം കാട്ടിയവരെ വെളിച്ചത്തുകൊണ്ടുവരികയാണ് പല പെണ്‍കുട്ടികളും. ദലിത് ഫെമിനിസ്റ്റുകള്‍ തുടങ്ങിവച്ച ഈ പ്രവര്‍ത്തനം മറ്റ് സ്ത്രീകളും ഏറ്റെടുത്തിരിക്കുകയാണ്.
ഡല്‍ഹിയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള തുറന്നെഴുത്ത് ഞെട്ടിക്കുന്നതാണ്. പുരോഗമനം, കപട സദാചാരം എന്നിവയുടെ മുഖം മൂടിയിട്ട് പെണ്‍കുട്ടികള്‍ക്ക് മേല്‍ അതിക്രമം നടത്തുന്ന ‘ചേട്ടന്മാരെക്കുറിച്ചാണ്’ ഒരു വിദ്യാര്‍ത്ഥിനി തുറന്നെഴുതിയത്. കപട സദാചാരവാദിയാകരുത് എന്ന് പറഞ്ഞ് തങ്ങളുടെ അതിക്രമങ്ങള്‍ സഹിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിതരാക്കുകയാണ് ഈ ചേട്ടന്മാര്‍ ചെയ്യുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സോഷ്യൽ മീഡിയയിൽ ഈയടുത്തു വന്നു കൊണ്ടിരിക്കുന്ന തുറന്നു പറച്ചിലുകളിൽ നിന്ന് ഊര്‍ജ്ജം ഉൾകൊണ്ടുകൊണ്ടാണ് ഈ ഒരു എഴുത്തെഴുതുന്നത് . ഇത്തരം experience കൾ പൊതുജനമധ്യത്തിൽ പോയിട്ട് സ്വന്തം സുഹൃത്തുക്കളോടു പോലും തുറന്നു പറയുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണ് . ഈ ആത്മവിശ്വാസമില്ലായ്മ തന്നെയാണ് ഇവിടുത്തെ ആണുങ്ങളെ ബലപ്പെടുത്തുന്നതും .പബ്ലിക് സ്പേസ് കളി ൽ ഇടപെടുന്നതും എല്ലാത്തതുമായ ഭൂരിഭാഗം സ്ത്രീകളും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് #metoo പോലുള്ള കാമ്പ്യായിനിങ്ങുകൾ മനസ്സിലാക്കി തരുന്നുണ്ട് , എന്നാൽ കുറ്റക്കാരായ പുരുഷന്മാർ സേഫ് സോണിൽ ഇരുന്നു വാതോരാതെ ലിംഗസമത്വത്തിനു വേണ്ടി സംസാരിക്കുകയും അതിനു വേണ്ടി പോരാടുന്നവരായും സ്വയം ചിത്രീകരിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു .ചുരുങ്ങിയ പക്ഷം ഈ ഇരട്ടത്താപ്പ് മാന്യമാരെ പുറംലോകമറിയുകയെങ്കിലും വേണം .
മറ്റു സെൻട്രൽ യൂണിവേഴ്സിറ്റികളിൽ നിന്ന് വ്യത്യസ്തമായി ഡിഗ്രി പഠനത്തിന് വരുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കൂടുതലാണ് ഡൽഹി യൂനിവേഴ്സിറ്റിയിൽ. സ്കൂൾ ലൈഫിൽ നിന്ന് മാറി ഡൽഹി പോലുള്ളൊരു സ്ഥലത്തേക്ക് വരുമ്പോൾ പുതിയ atmosphere കൊണ്ടുള്ള മാറ്റങ്ങൾ അവരുടെ confidenceനെ തന്നെ ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ comfort zone തേടിപ്പിടിക്കുക എന്നത് സ്വാഭാവികമായ കാര്യമാണ് . ഇത് കൊണ്ട് തന്നെയാണ് മലയാളി ചേട്ടന്മാർ ഇവിടെ സ്വീകാര്യരായി വരുന്നതും. സംഭവം so called ലിബറൽ സ്പേസ് ആയതുകൊണ്ട് തന്നെ ‘ ചേട്ടൻ -അനിയത്തി ‘ ബന്ധം ഭീകര ‘പുരോഗമനവും ‘ ആയിരിക്കും. തോളിൽ കൈയിടുമ്പോയോ hug ചെയ്യുംപോയോ comfort അല്ല എന്ന് പറയുന്ന പെൺ കുട്ടിയോട് ആ പറച്ചിലുകൾ അവരുടെ മൊറാലിറ്റിയിൽ നിന്ന് വരുന്നതാണെന്ന് സ്വയം ചിന്തിപ്പിക്കാൻ മാത്രം ‘പുരോഗമനം പഠിച്ചവരാണ് ഈ ചേട്ടമ്മാരൊക്കെ. നിലവിൽ ഈ ‘പുരോഗമനം’ sexual abuse നെ വരെ ചോദ്യം ചെയ്യാനോ എതിർക്കാനോ ഉള്ള confidence ഇല്ലാതാക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം പ്രവർത്തികൾ നേരിട്ടോ അല്ലാതെയോ legitimize ചെയ്യപ്പെട്ടേക്കൊണ്ടിരിക്കുന്നു. വയലൻസിനു ഇരയാവുന്ന കുട്ടിയോട് ഇതൊക്കെ ഇവിടെ സാധാരണമാണ് എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറയാൻ മാത്രമുള്ള ആത്മവിശ്വാസത്തിലേക്ക് ഈ ചേട്ടന്മാർ വളർന്നിട്ടുണ്ട്. നിങ്ങളൊരു ലിബറൽ സ്‌പേസിൽ നിൽക്കുന്ന ആളാണെന്നും ലിബറൽ പെൺകുട്ടി ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് ഇവർ സ്വയം വാർത്തെടുത്ത idea കൊടുത്തുകൊണ്ടേയിരിക്കുന്നു. സ്വാഭാവികമായി ഇരയാക്കപ്പെടുന്നവർ silent ആയി മാറിനിൽക്കുകയോ സ്വയം കുറ്റപ്പെടുത്തി ഗതികേട് കൊണ്ട് ഇവരുടെ കൂടെ തന്നെ നിൽക്കേണ്ടിയോ വരുന്നു.
ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുമെന്ന ധാരണ യും സ്വയം അതൊക്കെ ഡീൽ ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസിലും ജീവിച്ചു കൊണ്ടിരുന്ന ഒരാളായിരുന്നു ഞാൻ. എന്നാൽ വളരെ അടുത്ത സുഹൃത്ത് ,ഏറ്റവും comfort ആയിട്ടുള്ള മനുഷ്യരിൽ ഒരാളാണെന്ന് വിചാരിച്ച ശ്രീരാഗ് എന്റ്റെ മുലയ്ക്ക് കേറി പിടിക്കുമ്പോ പ്രതികരിക്കാനാവാതെ സ്തംഭിച്ചു നിന്നു പോയിട്ടുണ്ട് . ഞാൻ forcefully എതിർക്കാൻ ശ്രമിക്കുമ്പോഴും ആ NO യെ വളരെ എളുപ്പം neglect ചെയ്തു കൊണ്ട് എന്നോടുള്ള ഏട്ടൻ സ്നേഹത്തെക്കുറിച്ചു വാചാലനാവാനും, ഇതൊരു “ഓക്കേ തിങ്” ആയി കൺവെ ചെയ്തു സംസാരിക്കാനും, ഈ ഇൻസിഡന്റിന്റെ ശേഷം ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന മട്ടിൽ പെരുമാറാനും എളുപ്പം അയാൾക്ക് പറ്റിയിട്ടുണ്ട്. ഒരു പക്ഷെ അപരിചിതരുടെയോ അല്ലെങ്കിൽ power structure ൽ നമ്മുടെ താഴെ മാത്രമേ വരൂ എന്ന് കോൺർഫിഡൻസ് ഉള്ള ആളുടെയോ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം പെരുമാറ്റങ്ങളെ sexually advancing മൂവ്സ് ആണെന്ന് നമുക്ക് categorise ചെയ്യാൻ പറ്റിയേക്കാം, ചിലപ്പോൾ വളരെ എളുപ്പത്തിൽ അതിനോട് പ്രതികരിക്കാനും. എന്നാൽ വളരെ close space ൽ ഉണ്ടായിരുന്ന ഒരാളിൽ നിന്ന് ഈ രീതിയിലുള്ള പെരുമാറ്റം ഉണ്ടാകുമ്പോൾ, സാഹചര്യങ്ങൾ കൊണ്ട് ഒരു planned attempt ആണെന്ന് വളരെ ഉറപ്പുണ്ടായിട്ടും പറ്റിപ്പോയതായിരിക്കാം എന്ന് പോലും ആലോചിച്ചു normalise ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. Emotionally attached ആയിരുന്ന, ഒരേ സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഒരാളിൽ നിന്ന് ഇതിനു ശേഷം മാറി നിൽക്കുക എന്നതും വളരെ എളുപ്പമുള്ള കാര്യമായിരുന്നില്ല .
ഇയാളിൽ നിന്ന് വളരെ സമാനമായ എക്സ്പീരിയൻസ് ഉണ്ടായ എന്റെ തന്നെ അടുത്ത സുഹൃത്ത് അവൾക്കറിയാവുന്ന ഇയാളുടെ വേറിട്ട രണ്ടു സെക്ഷ്വൽ അബ്യുസുകളെക്കുറിച്ച് സംസാരിച്ച നിമിഷത്തിലാണ് ,ഞാൻ normalize ചെയ്യാൻ ശ്രമിച്ച കാര്യത്തിന്റെ ഗൗരവം മനസ്സിലാവുന്നതും ചുരുങ്ങിയ പക്ഷം മറ്റുള്ളവരോട് ഷെയർ ചെയ്യാൻ ശ്രമിക്കുന്നതും. മേൽ പറഞ്ഞ സുഹൃത്തും കാലങ്ങളെടുത്താണ് ഈ അനുഭവങ്ങൾ മറ്റൊരാളോട് share ചെയ്യുന്നത്. ഇതിനെക്കുറിച്ച് ഇയാളോ(Sreerag Thalippoyil, DU MA English second year student ) confront ചെയ്യാൻ തന്നെ ഒരു വർഷത്തിൽ കൂടുതൽ സമയം എടുത്തു . ഈ വൾനറബിലിറ്റി യെ തന്നെയാണ് ഇയാൾ കൃത്യമായി മുതലെടുത്തതും. Abuse ചെയ്യപ്പെട്ട പെൺകുട്ടികളുടെ വൾനറബിലിറ്റിയെക്കുറിച്ചും ഇവർ ഒരിക്കലും തന്നെ ഇത് മറ്റൊരാളോട് പറയില്ല എന്നുമുള്ള ഉത്തമ ബോധം ഇയാൾക്കുണ്ടായിരുന്നു . നമ്മൾ ഇത് confront ചെയ്തതിനു ശേഷം പോലും ഈ വ്യക്തിയുടെ ആത്മവിശ്വാസത്തിനോ സ്വഭാവത്തിലെ arrogance നോ യാതൊരു വിധ മാറ്റവും ഉണ്ടായിട്ടില്ല. എന്തിനു പേര് സൂചിപ്പിക്കാതെ ഈ പോസ്റ്റ് എഴുതുകയാണേൽ share ചെയ്തു രണ്ടുവരി എഴുതാനും ഇയാൾക്ക് യാതൊരു ഉളുപ്പും തോന്നുകയില്ല .
ഇത് ഒരു ‘ശ്രീരാഗേട്ടന്റെ’ മാത്രം കാര്യമല്ല . ഇവിടെ വരുന്ന പെൺകുട്ടികളെ ഏതെല്ലാം രീതിയിൽ ചൂഷണം ചെയ്യാമെന്നും മുതലെടുക്കാമെന്നും ഇതിനെപ്പോൾ അവസരം കിട്ടുമെന്നും, അല്ലെങ്കിൽ ഈ അവസരങ്ങൾ എങ്ങനെയൊക്കെ സൃഷ്ടിക്കാമെന്നും ചിന്തിച്ചു നടക്കുന്നവർ തന്നെയാണ് അധികപേരും . പുതുതായി ഡിഗ്രിക്ക് അഡ്മിഷൻ എടുത്ത കുട്ടിയെ ക്യാമ്പസ് പരിചയപ്പെടുത്തൽ എന്ന വ്യാജേന ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ട് പോയി abuse ചെയ്യുകയും ന്യായീകരിക്കാൻ വേണ്ടി ഇതൊക്കെ ഇവിടെ സർവ്വസാധാരണമാണെന്നും എ യും ബി യും തമ്മിലും സി യും ഡി യും തമ്മിലും ഇതൊക്കെ ഉണ്ടെന്നും, എന്റെ ജൂനിയർ ആയ നീ എന്റെ ആവശ്യങ്ങൾക്ക് നിന്ന് തരണമെന്ന് പറയാതെ പറഞ്ഞു വെക്കുന്നത്ര ദാരുണമാണ് കാര്യങ്ങൾ. ഈ ‘റിസ്‌വാനിക്ക’ ( Rizvan Richu, MA History first year student)ക്യാംപസിലെ നിഷ്കളങ്കനും ജനകീയനുമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മറിച്ച് പെൺകുട്ടിയാവട്ടെ, സ്വയം പഴിച്ച് മാറിനിൽക്കേണ്ടിയും വരുന്നു .സെക്കൻഡ് ഇയറിൽ ബിനോ ( Bino B George ,St. Stephen college Ex Economics student ) എന്ന മറ്റൊരു സുഹൃത്തിൽനിന്നും സമാന അനുഭവം ഉണ്ടാവുമ്പോ ,പെൺകുട്ടിയുടെ തനിക്കെന്തോ പ്രശ്നമുണ്ടോ എന്ന ചിന്തയും മാനസിക പ്രയാസങ്ങളും ശക്തിപ്പെട്ടു വരിക മാത്രമാണ് ചെയ്യുന്നത് .
ചേട്ടന്മാർക്ക് വികാരം തോന്നുമ്പോൾ ആക്രമിക്കാനും ചോദ്യചെയ്യപ്പെടുമോ എന്ന ഘട്ടത്തിൽ അതൊരു consensual relationship (manipulated ) ആക്കി മാറ്റി legitimacy നേടാനും ഈ legitimacy യിലൂടെ പെൺകുട്ടികളെ ശാരീരികമായും മാനസികമായും harass ചെയ്യാനും ഇവർക്കു യാതൊരു മടിയുമില്ല. ചിലപ്പോൾ ഇത്തരം sexual attack നെയും manipulated relationships നേയും കാല്പനിക വത്കരിച്ചു glorify ചെയ്യാനും ഇവർക്ക് പറ്റാറുണ്ട് . എങ്ങാനും relationship കളിൽ സ്വയം ഏജൻസി എടുക്കണമെന്നുള്ള pressureൽ , എപ്പോഴെങ്കിലും ‘ഓക്കേ’ ആയി നിന്നാൽ അത് എന്തിനുമുള്ള ലൈസൻസായി എടുത്ത് പിന്നീട് ആ റിലേഷന്ഷിപ്പിന്റെ എല്ലാ വിധ ബാധ്യതകളും ആ പെൺ കുട്ടികളുടെ പുറത്തിടുകയും, ട്രാപ്പിലായി പോയെന്നവതരിപ്പിച്ചു സ്വയം ഇര ചമയാനും ഇവർക്ക് ലവലേശം മടികാണില്ല. നമ്മുടെ അഭിപ്രായപ്രകടനങ്ങൾ ഏതെങ്കിലും വിധേന ഇവർക്കെതിരെ ആയിപ്പോയാൽ നമ്മളെ എങ്ങനെ സംഘടിച്ചു ആക്രമിക്കണമെന്നും ഒറ്റപ്പെടുത്തണമെന്നും ഇവർക്കറിയാം, അതിവർ ചെയ്തിട്ടുമുണ്ട് .
ഈ ആണ്കോയ്മ ബുദ്ധിജീവി സ്പേസുകളിൽ ഇത്തരം എക്സ്പീരിയൻസോ ഇമോഷൻസോ സംസാരിക്കപ്പെടുകയോ ചർച്ചയാവുകയോ ചെയ്യുന്നില്ല. വളരെ തിയററ്റിക്കലായി ലിബറൽ യുക്തികൾക്കുള്ളിൽ നിന്ന് മാത്രം ഈ വക കാര്യങ്ങളെ അപ്രോച്ച് ചെയ്യാനേ ബുദ്ധിജീവി സ്‌പേസുകൾക്കു സാധിക്കുന്നുള്ളൂ . മാത്രവുമല്ല ഇവരുടെ എല്ലാതരം പ്രിവിലേജുകളെയും ചോദ്യം ചെയ്യാത്ത രീതിയിലുള്ള theory കൾക്ക് മാത്രമാണ് നിലനില്പുണ്ടാവുന്നതും. ഈ തിയറികൾക്കുള്ളിൽ ഫിറ്റ് ആകാൻ ഫോഴ്‌സ് ചെയ്യപ്പെടുകയാണ് ബാക്കിയുള്ളവരെല്ലാം. ഇതിനനുസരിച്ചു സ്വന്തം consciousness നെ മാറ്റിയെടുക്കാൻ നമ്മൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു .കൂടെ നടക്കുന്ന ആൺകുട്ടി തോളിൽ കൈയിടുമ്പോ അത് തനിക്കു comfort അല്ലെങ്കിൽ കൂടി, അത് തുറന്നു പറഞ്ഞാൽ നമ്മൾ പ്രോഗ്രസ്സിവ് അല്ലാതായി പോകുമോ എന്ന conflict അല്ലെങ്കിൽ പേടി NO പറയുന്നതിനെ തടഞ്ഞു നിർത്തുന്നു . ഇത്തരത്തിലുള്ളൊരു double consciousness ഒരു തരത്തിലും തോളിൽ കൈയ്യിടുന്ന ആൺകുട്ടിക്ക് ഉണ്ടാവുന്നില്ല .
#MeToo എന്ന് പറയാൻ പോലും സാഹചര്യം അനുവദിക്കാത്ത പെൺകുട്ടികളുള്ളിടെത്തു ഇങ്ങനെയുള്ള perpetratorsന്റെ പേരും സംഭവങ്ങളും ഷെയർ ചെയ്യപ്പെടണം എന്നത് പ്രാധാന്യമർഹിക്കുന്നു. Abuse കളോടും harassmentനോടും ഞങ്ങളൊക്കെ വളരെ സെൻസിറ്റീവ് ആയി ഇടപെടുന്നവരാണെന്ന് കാണിക്കുന്നവർ തന്നെ immediate space ലെ ഇത്തരം സംഭവങ്ങളോട് ഇതിലൊക്കെ എന്താ കുഴപ്പം എന്ന ഭാവമാണ് വെച്ചുപുലർത്തുന്നത് . നിങ്ങളുടെ നിഷ്പക്ഷത പോലും ഇത്തരം ആൾക്കാരെ ബലപ്പെടുത്തുതുന്നതാണ് .
N.B ചേട്ടന്മാർ എന്ന് ഉപയോഗിച്ചത് പ്രായത്തിൽ മുതിർന്നവർ മാത്രമേ ഇങ്ങനെയൊക്കെ ഉള്ളൂ എന്നതു കൊണ്ടല്ല. ആ ഒരു power structure നെയും സ്വഭാവത്തെയും സൂചിപ്പിക്കു വാനാണ് .