ഭാഷ നിങ്ങള്‍ക്ക് ഒരു തടസമാണോ? ഫേസ്ബുക്കില്‍ ഇനി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം

facebook-logo

ലോകമെമ്പാടും ഉപ.ാേഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയയാണ് ഫേസ്ബുക്ക്. പല ഫീച്ചറുകളും അവതരിപ്പിച്ച് ഫേസ്ബുക്ക് കൂടുതല്‍ ശ്രദ്ധേയമാകുകയാണ്. ഫേസ്ബുക്ക് ഇപ്പോള്‍ പ്രായഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്നു. എന്നാല്‍, ചിലര്‍ക്ക് ഭാഷ ഒരു തടസമായി വരുന്നുണ്ട്. ആ തടസങ്ങള്‍ക്ക് പരിഹാരവുമായിട്ടാണ് ഫേസ്ബുക്ക് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇന്ത്യന്‍ ഭാഷകളടക്കം ഇനി 44 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാം. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാകുന്നത്. അറബിക്, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍, ഹിബ്രൂ, ഇന്തോനേഷ്യന്‍, റഷ്യന്‍, സ്പാനിഷ്, തുര്‍ക്കിഷ് തുടങ്ങി 44 ഭാഷകളിലേക്ക് പോസ്റ്റുകള്‍ തര്‍ജ്ജമ ചെയ്യാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആവശ്യമെങ്കില്‍ ഇംഗ്ലീഷില്‍ പോസ്റ്റ് ചെയ്യാം. ഇംഗ്ലീഷ് സുപരിചതമല്ലാത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടഎ്ി അതേ പോസ്റ്റ് പ്രാദേശിക ഭാഷയിലും ലഭ്യമാക്കാം. ഇവ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രം കാണാനാവുന്ന രീതിയിലും പോസ്റ്റ് ചെയ്യാന്‍ സാധിക്കും. പോസ്റ്റുകള്‍ കുറിക്കുമ്പോള്‍ ലാംഗ്വേജ് സെലക്ട് എന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് ഏത് ഭാഷയിലേക്കാണോ തര്‍ജ്ജമ വേണ്ടതെന്ന് തെരഞ്ഞെടുക്കാം. അതോടെ ടെക്സ്റ്റുകള്‍ ആ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടും.

ഈ വര്‍ഷമാദ്യം മുതല്‍ ഈ ടൂള്‍ ഫേസ്ബുക്ക് പരീക്ഷിച്ചുവരുകയായിരുന്നു. വെളളിയാഴ്ച്ച മുതലാണ് തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്ക് ഇത് ലഭ്യമായി തുടങ്ങിയത്. ഫേസ്ബുക്കിലെ 50 ശതമാനം ആളുകളുടേയും സംവാദ ഭാഷ ഇംഗ്ലീഷല്ലെന്നും സംവാദങ്ങള്‍ക്ക് ഭാഷ ഒരു തടസമാകരുതെന്ന് ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു. അതുകൊണ്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.

Top