ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമല്ല; വിശദീകരണവുമായി ഫെയ്‌സ്ബുക്ക് രംഗത്ത്

എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാക്കുന്ന ഒരവസ്ഥയാണ് ഇന്നത്തേത്. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വേണമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വേണം എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഫെയ്‌സ്ബുക്ക്. തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്‌സ്ബുക്ക് ഈ വാര്‍ത്ത നിഷേധിച്ചത്. തങ്ങള്‍ക്ക് ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയോ, ആധാര്‍ വിവരങ്ങള്‍ ഞങ്ങളുടെ സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ അത്യാവശ്യമോ അല്ലായെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. എന്നാല്‍ നിങ്ങളുടെ ആധാറിലുള്ള പേര് അക്കൗണ്ട് തുറക്കുമ്പോള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും എന്നാണ് ഫെയ്‌സ്ബുക്ക് നിലപാട്. കാരണം അത് നിങ്ങളെ തിരിച്ചറിയാന്‍ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എളുപ്പം കഴിയുമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഫെയ്‌സ്ബുക്ക് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധം എന്ന നിലയിലായിരുന്നു ഇന്നലെ വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. ഇത് വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് രംഗത്ത് വന്നത്.

Top