ഫൈസല്‍ നിർമാണമടക്കം സിനിമയിൽ സാന്നിധ്യം ! മ​ല​യാ​ള​ത്തി​ലെ മൂ​ന്നു പ്ര​മു​ഖ ന​ടി​മാ​ർ അ​ങ്ക​ലാ​പ്പി​ൽ. യുഎഇ അറ്റാഷെയുടെ പേരില്‍ ഫൈസല്‍ ഹാജരാക്കിയ കത്തും വ്യാജം

കൊച്ചി:സ്വർണക്കടത്ത് കേസ് അന്വോഷണം പുരോഗമിക്കുമ്പോൾ കേരളത്തിലെ സിനിമ രംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ള പലരും കുടുങ്ങുമെന്ന് സൂചന .ഫൈസല്‍ ചില്ലറക്കാരനല്ലെന്ന് കസ്റ്റംസ് പറയുന്നു. ഇയാള്‍ മലയാള സിനിമാ മേഖലയിലും അറിയപ്പെടുന്ന സാന്നിധ്യമായിരുന്നു. സിനിമാ നിര്‍മാണവും ഉണ്ടായിരുന്നു. മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകന്റെയും മുതിര്‍ന്ന സംവിധായകന്റെയും ചിത്രത്തിന്റെ നിര്‍മാണത്തിന് ഫൈസല്‍ ഫരീദ് പണം ചെലവഴിച്ചിട്ടുണ്ട്. നാല് ചിത്രങ്ങള്‍ക്കാണ് സ്വര്‍ണക്കടത്തിന്റെ പണം നിര്‍മാണങ്ങള്‍ക്കായി ഫൈസല്‍ ഫരീദ് ഉപയോഗിച്ചത്. ഇത്തരത്തില്‍ വിവിധ സാമ്രാജ്യങ്ങള്‍ ഫൈസലിനുണ്ടായിരുന്നു.

അരുണ്‍ വഴിയാണ് ഫൈസല്‍ സിനിമാ മേഖലയില്‍ എത്തുന്നത്. കസ്റ്റംസും എന്‍ഐഎയും ഇക്കാര്യങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ഫൈസല്‍ ഫരീദിന് അറിയാമായിരുന്നുവെന്നാണ് കസ്റ്റംസ് സൂചിപ്പിക്കുന്നത്. ഫൈസലിനെ അടുത്ത ദിവസം തന്നെ ഇന്ത്യയിലെത്തിക്കുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാമ്യമില്ലാ വാറന്റ് ഫൈസലിനെതിരെ പുറപ്പെടുവിച്ചതിനാല്‍ രണ്ട് സാധ്യകളാണ് എന്‍ഐഎയുടെ മുന്നിലുള്ളത്. അന്വേഷണ സംഘം ദുബായില്‍ നേരിട്ടെത്തി അവിടെയുള്ള പോലീസുമായി ബന്ധപ്പെട്ട് ഫൈസലിനെ കസ്റ്റഡിയില്‍ വാങ്ങുക. അടുത്തതായി ഫൈസലിനെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട്, ദുബായ് പോലീസിന്റെ തന്നെ സഹായത്തോടെ വിമാനത്തില്‍ നാട്ടിലേക്ക് അയക്കുക. ഇന്ത്യയും യുഎഇയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറുണ്ട്. അതുകൊണ്ട ഇക്കാര്യം എളുപ്പമാകും.

ഫൈസല്‍ കടം കയറി പൊളിഞ്ഞപ്പോഴാണ് സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞതെന്ന് കസ്റ്റംസ് പറയുന്നു. നാട്ടില്‍ തന്നെ പത്ത് കോടിയുടെ കടമുണ്ട് ഫൈസലിന്. ഭീഷണി വര്‍ധിച്ചപ്പോഴാണ് സ്വര്‍ണക്കടത്തിന് ഇയാള്‍ തയ്യാറായത്. ആഢംബര ജീവിതം മൂലമാണ് ഇയാള്‍ കടക്കെണിയില്‍ വീണത്. ദുബായില്‍ നിന്ന് 90 ദിവസത്തെ വാടകയ്ക്ക് കോടികള്‍ വിലയുള്ള വാഹനങ്ങളെടുത്ത്, നികുതി അടയ്ക്കാതെ ഇന്ത്യയില്‍ കൊണ്ടുവന്ന് മൂന്ന് മാസം വരെ ഉപയോഗിക്കാം. ഇത്തരത്തിലാണ് സമ്പന്നനായ ദുബായിക്കാരനാണെന്ന് പലരെയും ഫൈസല്‍ തെറ്റിദ്ധരിപ്പിച്ചത്.

അറ്റാഷെയെ കുറിച്ച് കൂടുതല്‍ അറിഞ്ഞില്ലെങ്കില്‍ കേസില്‍ പല കാര്യങ്ങളും പുറത്തുവരില്ല. ബാഗിന്റെ കാര്യത്തിലും വ്യക്തത വരണമെങ്കില്‍ അറ്റാഷെയുടെ മൊഴിയെടുക്കണം. ജൂണ്‍ 30ന് ബാഗ് വിമാനത്താവളത്തില്‍ എത്തിയതിന്റെ അടുത്ത ദിവസം സരിത്ത് ഒരു കത്ത് ഹാജരാക്കിയാണ് ബാഗ് ശേഖരിക്കാനെത്തിയത്. അറ്റാഷെയ്ക്ക് വേണ്ടി ബാഗ് സ്വീകരിക്കാനുള്ള കത്തായിരുന്നു ഇത്. മറ്റൊരു ബില്ലും ഹാജരാക്കിയിരുന്നു. ഇത് രണ്ടും വ്യാജമായിരുന്നു. പ്രോട്ടോക്കോല്‍ ഓഫീസറുടെ ഒപ്പ് ഈ കത്തിലില്ല. ഫോര്‍മാറ്റും തെറ്റാണ്.

ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. എന്നാല്‍ ഫൈസല്‍ അടിമുടി തട്ടിപ്പുകാരനാണെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. മലയാള സിനിമയില്‍ വരെ ഫൈസല്‍ ഫരീദിന് വേരോട്ടമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം യുഎഇ അറ്റാഷെയുടെ പേരില്‍ ഫൈസല്‍ ഹാജരാക്കിയ കത്തും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇയാള്‍ വരുന്നതോടെ സ്വര്‍ണക്കടത്ത് കേസിലെ വമ്പന്‍മാരുടെ വിവരങ്ങള്‍ പുറത്തുവരും.

സ്വര്‍ണക്കടത്ത് നടത്തിയ ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ വിമാനത്താവള ജീവനക്കാരും എമിറേറ്റ് ജീവനക്കാരും സഹായിച്ചിരിക്കാമെന്നാണ് കസ്റ്റംസ് കരുതുന്നത്. ബാഗേജ് അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയെന്ന് കാണിച്ച് ഫൈസല്‍ ഹാജരാക്കിയ കത്തും വ്യാജമാണെന്ന് കണ്ടെത്തി. ഈ കത്തില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്തടിസ്ഥാനത്തിലാണ് ബാഗ് കോണ്‍സുലേറ്റ് വിലാസത്തില്‍ അയക്കാന്‍ അനുമതി നല്‍കിയതെന്ന് കസ്റ്റംസ് ചോദിക്കുന്നത്.

എമിറേറ്റ്‌സ് ജീവനക്കാരെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. എമിറേറ്റ്‌സ് തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജറുടെ മൊഴിയാണ് ആദ്യം എടുക്കുക. യുഎഇ കോണ്‍സുലേറ്റിന്റെ മുദ്രയില്ലാതെ എങ്ങനെയാണ് ഇവര്‍ ബാഗേജ് തിരിച്ചറിഞ്ഞതെന്നും ചോദ്യമുണ്ട്. അതേസമയം തന്നെ എല്ലാ സ്വര്‍ണക്കടത്തും വ്യാജ കത്തുകളുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. യഥാര്‍ത്ഥ കത്തുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗുകളുടെ കൂടട്ത്തില്‍ ഈ വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്തു എന്നാണ് കസ്റ്റംസ് കരുതുന്നത്.

Top