കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടക്കം രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും പ്രതിസന്ധിയിലായ മൊൺസാണ് മാവുങ്കലിൻറെ പുരാവസ്തു തട്ടിപ്പ് ഞെട്ടിക്കുന്നതാണ് .സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ ആറ് വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അടക്കമുളളവരുമായുളള ബന്ധം മറയാക്കിയാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്. കൃഷ്ണന്‍ വെണ്ണ കട്ടിരുന്ന പാത്രം, യേശുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് വാങ്ങിയ മുപ്പത് വെള്ളിക്കാശ്, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന റാന്തല്‍ വിളക്ക്, കുരിശിലേറ്റിയ ശേഷം താഴെ ഇറക്കിയപ്പോള്‍ യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി അടക്കമുളള അത്യപൂര്‍വ്വ സാധനങ്ങള്‍ തന്റെ പക്കലുണ്ടെന്ന് ്അവകാശപ്പെട്ടാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയത്.
മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെടുത്തി തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ഹൈബി ഈഡന്‍ എംപി. മോന്‍സണിന്റെ ഫോണ്‍ വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കണം. താനുമായി ഏതെങ്കിലും ഫോണ്‍ സംഭാഷണം നടത്തുകയോ, തട്ടിപ്പിന് കൂട്ടുനില്‍ക്കുകയോ ചെയ്‌തെന്ന് ഇരയായവര്‍ വ്യക്തതയോടെ വെളിപ്പെടുത്തണം. തനിക്കെതിരെ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.
‘മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പേരും ചിത്രങ്ങളും നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ വേണ്ടവിധത്തില്‍ അന്വേഷണം നടത്തണം. തട്ടിപ്പിന് ഇരായായവര്‍ ഉന്നയിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെങ്കില്‍ അവര്‍ക്കെതിരെയും സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ തനിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെയും അപകീര്‍ത്തിപ്പെടുത്തലിന് കേസ് കൊടുക്കുമെന്നും എംപി വ്യക്തമാക്കി.
പ്രവാസി മലയാളി ഫെഡറേഷന്‍ അവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായി വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണിന്റെ വീട് സന്ദര്‍ശിച്ചത്. ആ സന്ദര്‍ശനത്തില്‍ പുരാവസ്തുക്കളെന്ന പേരില്‍ നടത്തുന്ന മ്യൂസിയത്തിലേക്ക് പോലും പ്രവേശിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ താനുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്ത തെറ്റാണെന്നും ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു.
ഇതിനിടെ മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.