വ്യാജ സർട്ടിഫിക്കറ്റ് നല്‍കി ജോലി നേടി ദമ്മാമില്‍ ഏഴ് മലയാളി നേഴ്‌സുമാർ ജയിലില്‍

സ്വന്തം ലേഖകന്‍
ദമ്മാം: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ദമാമിലെ ആശുപത്രികളിൽ ജോലി നേടിയ ഏഴ് മലയാളി നഴ്സുമാർ പിടിയിൽ . ദമ്മാമില്‍ നിന്നാണ് ഏഴ് മലയാളി നഴ്സുമാരെയും പിടികൂടിയത്. കുവൈറ്റിലേക്ക് എത്താന്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചവരാണ് പിടിയിലായവരെല്ലാം. കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനാല്‍ ഇവരെ എല്ലാവരെയും ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്.

ചിലത് ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരുടെ പേരുവിവരങ്ങളോ ഇവര്‍ ഏത് ജില്ലയില്‍പ്പെട്ടവരാണെന്നോ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയില്‍ ജോലി ചെയ്യാന്‍ എത്തുന്ന വിദേശ നഴ്സുമാര്‍ക്ക് നാട്ടിലെ ആശുപത്രികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. കൃത്യമായ പ്രവൃത്തി പരിചയമില്ലാതെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എത്തിയവരാണ് പിടിയിലായവരെല്ലാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2005 ന് ശേഷം സൗദിയില്‍ വന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച്‌ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ക്ക് നാട്ടില്‍ രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. ആരോഗ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ നിരവധി പേര്‍ കുരുക്കിലായി. പിടിയിലായവരില്‍ പലരും കുടുംബവുമായി താമസിക്കുന്നവരാണ്.

ഇതോടെ മലയാളികള്‍ക്ക് മേലുള്ള പരിശോധനയും സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്.പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുമെന്നതിനാല്‍ നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. അതേ സമയം ഇത്തരത്തിൽ വ്യാജ IELTES പരീഷാ സർട്ടിിഫിക്കറ്റുകൾ ചില നേഴ്സിങ് സംഘടനാ നേതാാക്കൾ മുഖാാന്തരം ഉണ്ടാക്കി ചിലർ ജോലി നേടിയതായി ആരോപണവും ഉണ്ട്. കോട്ടയത്തെ ഒരു സംഘം നടത്തിയ ഇത്തരത്തിലെ വ്യാജ പരീഷ കേസുകളിൽ പരാതിയും ചില അന്വേേഷണവും നടക്കുന്നുണ്ട്.

Top