കള്ളനോട്ടടിയില്‍ ഒന്നാം സ്ഥാനം ഗുജറാത്തിന്; പിടിച്ചെടുത്തത് 18.8 കോടി; പുതിയ നോട്ടുകള്‍ക്കെല്ലാം വ്യാജന്‍മാര്‍ ഇറങ്ങി

പുതുതായി പുറത്തിറക്കിയ നോട്ടുകളുടെ വ്യാജന്‍ നിര്‍മ്മിക്കുന്നതില്‍ ഒന്നാം സ്ഥാനം നരേന്ദ്രമോദിയുടെ സ്വന്തം ഗുജറാത്തിനെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ നോട്ടുകള്‍ക്ക് വര്‍ഷം അവസാനിക്കും മുമ്പേതന്നെ ഗുജറാത്തില്‍ നിന്ന് വ്യാജനെത്തിയിരുന്നു. 1300 കള്ളനോട്ടുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഗുജറാത്തില്‍നിന്ന് പിടിച്ചത്.

അതേസമയം കഴിഞ്ഞ വര്‍ഷം വെറും ആറ് കള്ളനോട്ടാണ് കേരളത്തില്‍നിന്ന് പിടിച്ചത്. മിസോറാമും ഉത്തര്‍ പ്രദേശും പശ്ചിമ ബംഗാളുമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. കേരളം, തെലുങ്കാന, പഞ്ചാബ്, ദില്ലി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. ഗുജറാത്തില്‍നിന്ന് ഈ വര്‍ഷം പിടിച്ചത് 5097 വ്യാജ 2000 നോട്ടുകളാണ്. ആകെ 18.8 കോടിയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 നവംബറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 2000 രൂപയുടെ പുത്തന്‍നോട്ട് രാജ്യത്തെമ്പാടുമുള്ള ബാങ്കുകളില്‍ എത്തിയതിന് പിന്നാലെയാണ് ഗുജറാത്തില്‍ ഒറിജിലനിലെ വെല്ലുന്ന കിടിലന്‍ വ്യാജന്‍ പുറത്തിറങ്ങിയത്. പുതുതായി ഇറങ്ങിയ 2000 ത്തിന്റെ കള്ളനോട്ട് ആദ്യം പുറത്തിറങ്ങിയതും കണ്ടെത്തിയതും ഗുജറാത്തില്‍ നിന്നായിരുന്നു. ഗുജറാത്തിലെ ഒരു പാന്‍ ഷോപ്പ് ഉടമയ്ക്കാണ് ആദ്യം വ്യാജ നോട്ട് ലഭിച്ചത്.

പുതിയ നോട്ടിന് പിന്നാലെ ഇന്ത്യയില്‍ പുറത്തിറങ്ങിയ മറ്റ് വ്യാജ നോട്ടുകളെല്ലാം 2000 ത്തിന്റെ ഫോട്ട്സ്റ്റാറ്റ് കോപ്പിയായിരുന്നു. ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്താല്‍ തന്നെ തന്നെ ഒര്‍ജിനലിനെ വെല്ലുന്ന ക്വാളിറ്റി ലഭിക്കും എന്നതാണ് വ്യാജന്മാരെ തുണക്കുന്നത്. അത്രയ്ക്ക് പരിതാപകരമായ അവസ്ഥയാണ് യഥാര്‍ത്ഥ നോട്ടുകളുടേത്. പുതിയ നോട്ടുകള്‍ പുറത്തിറക്കിയപ്പോഴേ വിദഗ്ധര്‍ ഇത് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ കടയില്‍ ലഭിച്ചത് ഫോട്ടോസ്റ്റാറ്റ് അല്ലായിരുന്നു. 2000 ത്തിന്റെ നോട്ടില്‍ വ്യാജ സെക്യൂരിറ്റി ത്രഡ്ഡും ദേശീയ ചിഹ്നത്തിന് താഴെയായി വാട്ടര്‍മാര്‍ക്കും കൊടുത്തിരുന്നു.

Top