യേശു പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് പാഠപുസ്തകം.ശക്തമായ പ്രതിഷേധവുമായി വിശ്വാസികള്‍

അഹമ്മദാബാദ്:ആഗോള ക്രിസ്തുമതത്തെ അവഹേളിച്ചുകൊണ്ട് ബിജെപി ഭരിക്കുന്ന ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് . യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്തില്‍ പാഠപുസ്തകം ഇറക്കിയാണ് ലോകത്തില്‍ ഏറ്റവും അധിക വിശ്വൊസികളുള്ള ക്രിസ്തുമതത്തെ അവഹേളിച്ചിരിക്കുന്നത് .പ്രതിക്ഷേധം അതിശക്തമാവുകയാണ് ഈ നടപടിക്ക് എതിരെ ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, പരാമര്‍ശം അച്ചടിപിശകാണെന്ന വാദവുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം.

GJUക്രിസ്തുവിനെ പിശാചായ യേശു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തീയ വചനനങ്ങള്‍ക്കൊപ്പമാണ് ഈ വിശേഷണം കടന്നുകൂടിയത്. സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെയും വിദ്യാഭ്യാസവകുപ്പിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്ന, വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ബോര്‍ഡിനെതിരെ കര്‍ശനനടപടി വേണമെന്ന്, തെറ്റുചൂണ്ടിക്കാട്ടി രംഗത്തെത്തിയ അഭിഭാഷകന്‍ സുബ്രഹ്മണ്യം അയ്യര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അച്ചടിപിശക് മാത്രമാണിതെന്നും, വിവാദത്തിന് അടിസ്ഥാനമില്ലെന്നും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു. പുതിയ പാഠപുസ്തകം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍,ഒരുമാസം മുന്‍പേ തെറ്റുചൂണ്ടിക്കാട്ടിയിട്ടും, തെറ്റുതിരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ലെന്ന് ഗുജറാത്തിലെ ക്രിസ്തീയസഭാ പ്രതിനിധികള്‍ പറയുന്നു…….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top