അപവാദ പ്രചരണവും വ്യാജ വാര്‍ത്തയും സുനിതക്കും പത്രങ്ങള്‍ക്കും വ്യാജ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കും എതിരെ നിയമ നടപടി തുടങ്ങി

കണ്ണൂര്‍ :അപവാദ പ്രചരണവും വ്യാജ വാര്‍ത്തയും പ്രചരിപ്പിച്ച് ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനും ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബഗം ങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെ പൊതു സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കുന്ന വിധത്തില്‍ വാര്‍ത്തയും ചിത്രങ്ങളും പ്രചരിപ്പിച്ച സുനിത ദേവദാസിനുംകൂട്ടാളി ശ്യാം ലാലിനും അവരുടെ കൂടെ കൂടി അപവാദ പ്രചരണം നടത്തിയ ഫൊളോവേഴ്സിനും എതിരെ പത്രം നിയമ നടപടി തുടങ്ങി.വ്യാജ വാര്‍ത്ത കൊടുത്ത ബിഗ് ന്യുസ് ലൈവ് ,ഏഷ്യനെറ്റ് ,കൈരളി ഓണ്‍ലൈന്‍ ,ഫാല്‍ക്കണ്‍ പോസ്റ്റ് എന്നിവര്‍ക്ക് എതിരെ സിവിലായും ക്രിമിനലായും നിയമ നടപടികളുല്‍ തുടങ്ങി.
ക്രിമിനല്‍ ചിന്തയോടും ഗൂഡമായ ലക്ഷ്യം നേടുന്നതിനും വേണ്ടി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സുനിതയും കൂട്ടു പ്രതിയും കൂടി തങ്ങളുടെ ലക്ഷ്യം നടപ്പില്‍ വരുത്താന്‍ ഇരുവര്‍ക്കും സ്വാധീനമുള്ള പത്രങ്ങളില്‍ വാര്‍ത്ത വരുത്തിക്കുകയും അവ സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്ത് പോലീസിലേയും മന്ത്രിസഭയിലേയും ഭരണത്തിലേയും ഉന്നതരേയും മാധ്യമ പ്രവര്‍ത്തകരേയും ടാഗ് ചെയ്ത നടത്തുന്ന അപവാദ പ്രചരണം ഇവരുടെ ഗൂഡമായ ക്രിമിനല്‍ ലക്ഷ്യത്തിന്റെ ജീവിക്കുന്ന തെളിവുകളാണ് .വ്യക്തികളേയും പോലീസ് അധികാരികളേയും രാഷ്ട്രീയക്കാരേയും മന്ത്രിമാരേയും വാര്‍ത്തകളുമായി ടാഗ് ചെയ്യുന്ന പ്രവര്‍ത്തികള്‍ ഇവരേയും സമൂഹത്തേയും നിയമവിരുദ്ധമായി സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് .അതിനു ടൂള്‍ ആയി ഉപയോഗിച്ചിരിക്കുന്നത് തനിക്ക സ്വാധീനമുള്ള മാധ്യമങ്ങളും എന്നതിനാല്‍ തന്നെ ഗൂഡമായ ക്രിമിനല്‍ പ്രവര്‍ത്തി നടപ്പില്‍ വരുത്താനുള്ള ക്രിമിനല്‍ തന്ത്രമാണ്.ഇതു തെളിവാക്കുന്ന ഇരുവരുടേയും പോസ്റ്റുകള്‍ വാര്‍ത്തകള്‍ തെളിയിക്കുന്നതാണ്.sunitha2

ക്രിമിനല്‍ ഗൂഡാലോചനയോടെ സുനിത ദേവദാസും ശ്യാം ലാലും ഫോട്ടോ ഷോപ്പും എഡിറ്റിങും നടത്തി കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും പത്രത്തിന്റേയും ചിത്രങ്ങള്‍ നെറ്റിലും സോഷ്യല്‍ മീഡിയായിലും ഗ്രൂപ്പുകളിലും തങ്ങളുടെ ഫോലോവേഴ്സിലും പ്രചരിപ്പിക്കുകയായിരുന്നു. സുനിതയുടേയും ശ്യാം ലാലിന്റേയും ഫെയ്സ് ബുക്കില്‍ ഇവ ഒറ്റക്കും കൂട്ടായും പ്രചരിപ്പിച്ചിരിക്കുന്നതു പത്രത്തിലെ ജീവനക്കാരുടെ ഫോട്ടോകളും പ്രൊഫൈലുകളും എഡിറ്റ് ചെയ്തും മോര്‍ഫ് ചെയ്തും പ്രചരിപ്പിച്ചിരിക്കുന്നതും സുനിതയും സുനിതയുടെ പുരുഷ സുഹൃത്ത് ശ്യാം ലാലും ആണ് .ഇത്തരം വ്യാജ വാര്‍ത്ത മാധ്യമ പ്രവര്‍ത്തക അകയിരുന്ന സുനിത തനിക്ക് സ്വാധീനമുള്ള മീഡിയായിലും പത്രങ്ങളിലും സമൂഹത്തില്‍ അവമതിപ്പും മോശമായി ചിത്രീകരിക്കാനും വാര്‍ത്തകളും നല്‍കുകയായിരുന്നു. തന്റെ ക്രിമിനല്‍ ആക്ടിവിട്ടി സ്വാധീകരിക്കാന്‍ വ്യാജമായ് പത്രങ്ങളെ സ്വാധീനിക്കുകയും ചെയ്തിരിക്കുന്നു ഇങ്ങണ്നെ വ്യാജ വാര്‍ത്ത കൊടുത്ത ഏഷ്യാനെറ്റിനും -ബിഗ് ന്യുസ് ലൈവ് നും കൈരളിക്കും ശ്യാം ലാലിനു സ്വാധീനമുള്ള ഫാല്‍ക്കണ്‍ പോസ്റ്റിനും എതിരെ ഡിഫാമേഷന്‍ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള സര്‍വീസുകള്‍ തുടങ്ങി .
സുനിതയുടേയും സുഹൃത്തായ ശ്യാം ലാലിന്റേയും പ്രവര്‍ത്തികള്‍ ക്രിമിനല്‍ ആക്ടിവിറ്റികള്‍ കണ്ടെത്താന്‍ ഇവരെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യണമെന്നും പത്രം മുഖ്യമന്ത്രിക്കും പോലീസ് അധികാരികള്‍ക്കും കൊടുത്ത പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഡയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രിത്തിന് എതിരായി അപവാദം പ്രചരിപ്പിച്ചെന്ന പരാതിയില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിനും കൂട്ടാളി ശ്യാം ലാലിനും എതിരെ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രത്തില്‍ തന്റെ ഫോട്ടോ നല്‍കി വാര്‍ത്ത കൊടുത്തു എന്ന രീതിയില്‍ ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായി നിര്‍മ്മിച്ച ചിത്രം ഉപയോഗിച്ച് പത്രത്തെ മോശമാക്കി ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുകയാണ് സുനിത ദേവദാസ് ചെയ്തത്. കൂടാതെ തന്റെ ഫേസ്ബുക്ക് ഫോളോവേഴ്‌സിനെ ഉപയോഗിച്ച് പത്രത്തിലെ ജീവനക്കാരുടെയും അവരുടെ വീട്ടുകാരുടെയും ചിത്രങ്ങള്‍ മോശമാക്കി പ്രചരിപ്പിച്ചതിനുമെതിരെയാണ് കേസ്.sunitha-devadas-post
മംഗളം ചാനല്‍ പുറത്ത് വിട്ട മന്ത്രിയുടെ ഫോണ്‍ സംഭാഷ വാര്‍ത്തയില്‍ മന്ത്രിയെ കുടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തക എന്ന രീതിയില്‍ സുനിതയുടെ ഫോട്ടോ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചതായി തോന്നിപ്പിക്കുന്ന ഒരു ചിത്രം തന്റെ ഫേസ്ബുക്കില്‍ ഇട്ടുകൊണ്ടാണ് സുനിതാ ദേവദാസ് ഈ വ്യാജ പ്രചരണം ആരംഭിച്ചത്. ഇതിനോടൊപ്ം ശ്യം ലാല്‍ എന്ന വ്യക്തിയും കൂടെ കൂടുകയാണ് ചെയ്തത്. ഇരുവരും തങ്ങളുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്ന് വ്യാജ പ്രചരണം തടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ഹെറാള്‍ഡ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.post-sunitha-syam-manorama

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സുനിത ദേവദാസ് എന്ന സ്ത്രീ ചെയ്തത് നീചമായ പ്രവര്‍ത്തികളായിരുന്നു. പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ഭാര്യമാരുടേയും കുട്ടികളുടേയും പേരില്‍ അവര്‍ പ്രതികാരം തീര്‍ക്കാന്‍ പത്രത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു. മന്ത്രിയുടെ അടുത്ത് പോയ സ്ത്രീ എന്നു വിശേഷിപ്പിച്ച് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രവര്‍ത്തകരുടെ ഭാര്യമാരുടെ ചിത്രങ്ങള്‍ പത്രത്തിന്റെ ബന്ധപ്പെട്ട വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് അവിടെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു.

 

മാത്രമല്ല സുനിതാ ദേവദാസിന്റെ ഫേസ്ബുക്ക് പേജില്‍ അപമാനകരമായതും അത്യന്തം നീചമായതുമായ പദ പ്രയോഗങ്ങള്‍ അവര്‍ നടത്തുകയും, അവരുടെ ഫോളോവേഴ്സിനെ കൊണ്ട് അപമാനകരമായതും ക്രിമിനല്‍ , സിവില്‍ നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ ഹവുമായ കമന്റും പ്രസ്താവനയും നടത്തിക്കുകയും അത് അനുവദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. സുനിതാ ദേവദാസുമായി ബന്ധപ്പെട്ട് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജില്‍ നിന്നും അവരുടെ കൈക്കുഞ്ഞുങ്ങളുടെ ചിത്ര എടുത്ത് പത്രത്തിന്റെ വാര്‍ത്ത സ്ക്രീന്‍ ഷോട്ട് എടുത്ത് അവിടെ ഫോട്ടോഷോപ്പ് ചെയ്ത് പതിപ്പിച്ച് അതി നീചമായി പ്രചരിപ്പിച്ചു.
കൈകുഞ്ഞുങ്ങളേ വരെ അകാരണമായി വേട്ടയാടിയ നീചമായ പ്രവര്‍ത്തി നടന്നിരിക്കുന്നത് സുനിതാ ദേവദാസിന്റെ പ്രൊഫൈലില്‍ നീചമായ പരമര്‍ശങ്ങള്‍ നടത്തിയ ഫേസ്ബുക്ക് പ്രൊഫൈലുകാരും സുനിതയുടേതെന്ന് കരുതാവുന്ന ഫേക്ക് ഐഡികളില്‍നിന്നും ആണ്‌. ഇത് വലിയ ക്രിമിനല്‍ സൈബര്‍ ഗൂഢാലോചനയാണ്‌. പത്രത്തേയും, അതിന്റെ പ്രവര്‍ത്തകരേയും അപമാനിക്കാന്‍ അവരുടെ ഭാര്യമാരുടേയും കൈകുഞ്ഞുങ്ങളുടെയും വരെ മുഖം പോലും മറക്കാത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതിന്‌ പിന്നില്‍ ആരോപണങ്ങള്‍ സുനിതാ ദേവദാസിനും അവരുടെ ഫോളോവേഴ്സിനും എതിരാണ്‌. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിശകലനം ചെയ്ത കണ്ടെത്തേണ്ടത് പോലീസും അന്വേഷണ വിഭാഗവുമാണ്‌. ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തിയേയും വെറുതേ വിടില്ല എന്നും സിവില്‍ ആയും ക്രിമിനല്‍ ആയും നിയമ നടപടിയിലൂടെ പുറത്തു കൊണ്ടുവരും എന്നും ഇവിടെ വ്യക്തമാക്കുന്നു .

Top