ചെങ്ങന്നൂരില്‍ 50 രൂപയുടെ വ്യാജ നോട്ടുകളുമായി യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പള്ളത്ത്മലയില്‍ വീട്ടില്‍ സുനില്‍ ചെറിയാന്‍ (ഇക്രു37)യാണ് 50 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഗവ. ഐ ടി ഐ ജംഗ്ഷഷനു സമീപമുള്ള ചെങ്ങന്നൂര്‍ ബിവറേജസ് ഔട്ട്‌ലൈറ്റില്‍ ലഭിച്ച വ്യാജനോട്ട് ജീവനക്കാര്‍ ചെങ്ങന്നൂര്‍ പോലീസില്‍ നല്‍കി. ഇതിനെ തുടര്‍ന്ന് പൊലീസ് ഔട്ട്‌ലെറ്റിലും, സമീപമുള്ള കടകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ച് സിപിഒ രാജേഷിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെ സിഐ ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ഐ ടി ഐ ജംഗ്ഷന് സമീപത്തു നിന്നുംപിടികൂടുകയായിരുന്നു. ഇയാളുടെ കൈയ്യില്‍ നിന്നും നോട്ടുകളും കണ്ടെടുത്തി. സംഭവത്തില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തം പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വ്യാജ നോട്ടുകളുമായി യുവാവ് പിടിയില്‍
Tags: fake note