2000 ത്തിന്റെ കള്ളനോട്ടുകള്‍ രാജ്യത്താകമാനം വ്യാപകമാകുന്നു

നോട്ടു നിരോധനത്തോടനുബന്ധിച്ച് ഹൈ സെക്യൂരിറ്റി ഫീച്ചറില്‍ പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളുടെ അതേ രൂപത്തിലും ഭാവത്തിലും രാജ്യത്താകമാനം കള്ളനോട്ടുകള്‍ വ്യാപകമായതായി സ്ഥിരീകരിച്ച് ആര്‍ബിഐയും. RBI യുടെ കണക്കുകള്‍ പ്രകാരം 2015 -16 ല്‍ 6.32 ലക്ഷം (എണ്ണം) കള്ളനോട്ടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ 2016 -17 ല്‍ 7.62 ലക്ഷം വ്യാജനോട്ടുകളാണ് പിടികൂടിയത്. എന്നാല്‍ 2017-18 ല്‍ 17.9 ലക്ഷം കള്ളനോട്ടുകളാണ് കണ്ടെത്തിയത്. 2000 നോട്ടുകളില്‍ വ്യാജനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗരേഖ ജനങ്ങള്‍ക്കായി RBI പുറത്തുവിട്ടിരിക്കുകയാണ്. എല്ലാവരും ഈ വിഷയത്തില്‍ ജാഗരൂകരാകണമെന്നും കള്ളനോട്ടുകള്‍ കണ്ടെത്താന്‍ അതീവജാഗ്രത ഉണ്ടാകണമന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു.

ബാങ്കുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്. കള്ളപ്പണവും വ്യാജനോട്ടുകളും രാജ്യത്തു നിന്ന് ഇല്ലാതാക്കാനെന്ന പേരിലാണ് നോട്ടുനിരോധനം നടപ്പിലാക്കിയതെന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോഴാണ് ഈ വാര്‍ത്ത കൂടുതല്‍ ഞെട്ടലുളവാക്കുന്നത്. പിന്നെന്തിനായിരുന്നു ജനത്തെ പൊരിവെയിലത്ത് ക്യൂ നിര്‍ത്തിക്കൊണ്ടുള്ള പ്രഹസനമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top